പഠിക്കാലോ മോൾക്.. അല്ലെങ്കിൽ ഹോസ്റ്റലിൽ നിൽക്കാലോ…ഞാൻ സംസാരിക്കണോ അച്ഛനോട് ”
“വേണ്ടാന്റി.. ഞാൻ ഇവിടെ പഠിച്ചോളാം.. നിങ്ങൾ എന്തായാലും ഇവിടെ വരാതിരിക്കില്ലലോ..”
“ഹ്മ്മ് ”
അമ്മ ഒന്ന് മൂളി..അമ്മയ്ക്ക് വേറൊന്നും അതിന് മറുപടി പറയാൻ ഉണ്ടായിരുന്നില്ല.. അമ്മയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.. അച്ഛനും അമ്മയും നേരത്തെ സംസാരിച്ചതൊക്കെ എന്റെ മനസിൽ വന്നു..
“നീ വാടി..നിനക്ക് ഒരു സാദനം എടുത്ത് വച്ചിട്ടുണ്ട്.. എല്ലാം കൂടി ഇപ്പൊ നാട്ടിലേക്ക് കൊണ്ട് പോവാൻ പറ്റില്ലാലോ ”
അമ്മയുടെ മുഖം മാറുന്നത് കണ്ട് ഞാൻ വേഗം ആ ടോപ്പിക്ക് മാറ്റിപിടിച്ചു.. എന്നിട്ട് ക്ലാരയെയും കൊണ്ട് എന്റെ റൂമിലേക്കു നടന്നു..
റൂമിൽ കയറിയപാടെ ഡോർ അടച്ചു അവളെ ഡോറിന് ചേർത്തു നിർത്തി ഞാൻ ചോദിച്ചു..
“മിണ്ടില്ല എന്നോട്??..”
അതിന് എന്റെ ചുണ്ടിൽ ഒരു ചുടു ചുംബനമായിരുന്നു അവളുടെ ഉത്തരം.. ഞാനും ആ റോസ് ഇതൾ പോലുള്ള ചുണ്ട് നുണഞ്ഞു.. നമ്മൾ എല്ലാം മറന്ന് ചുംബിച്ചു.. അവസാന ചുംബനം പോലെ..കാമത്തിന്റെ ഒരു കണിക പോലും ഇല്ലാതെയുള്ള ഒരു ചുംബനം..നീണ്ട ചുംബനത്തിന് ശേഷം നമ്മൾ രണ്ടു പേരും വിട്ടു മാറി നിന്ന് കിതച്ചു..
“ഇനി കാണുവോ നമ്മൾ..അമ്മ പറഞ്ഞു ഇനി ഇങ്ങോട്ടുണ്ടാവില്ലെന്ന്.. ശരിയാണോ??..”
ക്ലാര കിതച്ചുകൊണ്ട് എന്റെ കോളേറിൽ പിടിച്ചു ചോദിച്ചു…
“കാണാതെ പിന്നെ..ഞാൻ ചന്ദ്രനിലേക്കൊന്നുമല്ല പോവുന്നത് കേട്ടോടി ഡാഷേ..”
ഞാൻ അവളുടെ മൂക്കിന് പിടിച്ചു പറഞ്ഞു..