പോയി..കാരണം ആ കുറിപ്പിൽ എന്താണെന്ന് അറിയാൻ ആവേശം മൂത്തിട്ട് വയ്യർന്നു..
റൂമിൽ കയറി ഡോർ ക്ലോസ് ചെയ്തു ഞാൻ അത് തുറന്ന് നോക്കി വായിച്ചു..
“നീ ആരാണെന്നും എന്താണെന്നും അറിയാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു.. ഇനിയും അപകടങ്ങൾ വന്നു കൊണ്ടിരിക്കും സൂക്ഷിക്കുക.. ഭയപ്പെടേണ്ടതില്ല ഞാൻ കൂടെ തന്നെയുണ്ട്..സമയം ആവുമ്പോൾ ഞാൻ വരും നിന്റെ മുന്നിൽ..നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..നിന്റെ സഹായം എനിക്ക് വേണം..എന്തും നേരിടാൻ തയാറായിരിക്കുക..ഒന്ന് മാത്രം മനസ്സിൽ വെക്കുക.. ഇത് ആരും അറിയരുത്.. അവരുടെ ജീവൻ ആപത്തിൽ ആവും”
വാട്ട്..!!!!!!…!!!!!!…!!!!!
ജീവൻ ആപത്തിൽ ആവാനോ..
എന്നെ ആരെങ്കിലും പറ്റിക്കുകയാണോ.. ഇതെന്തൊക്കെയാ നടക്കുന്നെ..ആ സ്ത്രീ ആയിരിക്കോ ഇത് എഴുതിയത്..പക്ഷെ എന്തിന്.. എന്നെ കൊണ്ട് എന്ത് സഹായം ആണ് അവർക്ക് വേണ്ടത്.. മറ്റുള്ളവരുടെ ജീവൻ ആപത്തു വരാൻ മാത്രം എന്താ ഇതൊക്കെ..
എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.. അച്ഛനോട് പോയി പറഞ്ഞാലോ.. വേണ്ടാ എന്റെ അച്ഛൻ എന്തെങ്കിലും അപകടം പറ്റിയാലോ..
ഇതാരെങ്കിലും എന്നെ പറ്റിക്കുന്നതാണെങ്കി അവരെ വെറുതെ വിടാൻ ഞൻ ഉദ്ദേശിക്കുന്നില്ല.. പക്ഷെ ആര്..എന്തിന്….!!!!!!!
എല്ലാം കൊണ്ടും ഇന്നലെ മുതൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.. എല്ലാത്തിന്റെയും പിന്നിൽ എന്തൊക്കെ രഹസ്യം ഉള്ളത് പോലെ.. പക്ഷെ എന്തു രഹസ്യം.. വട്ടു പിടിക്കുന്നല്ലോ.. തത്കാലം ഇത് ആരോടും പറയണ്ട.. ഞാൻ തന്നെ കണ്ടു പിടിക്കും എന്താ ഇതിന്റെ ഒക്കെ പിന്നിലെന്ന്..
ഓരോന്ന് ആലോചിച്ചു സിദ്ധു മെല്ലെ ഉറക്കത്തിലേക്ക് വീണു..
.
.
.
.
.
.
.
.
.
.
മറ്റൊരിടത്ത്
തടങ്കൽ കമ്പിയിൽ ആഞ്ഞടിച്ചിണ്ടായ ശബ്ദം കെട്ടാണ് ആ വൃദ്ധനും വൃദ്ധയും ഉണർന്നത്.. കൂടെ ഒരാളുടെ അലർച്ചയും..രാജാവിനെ പോലെ വേഷം ധരിച് നല്ല പൊക്കവും ഭീമകരമായ രൂപവുമുള്ള ഒരാൾ.. കയ്യിൽ മഴു പോലെ ഒരു ആയുധം..അത് തിളങ്ങി നില്കുന്നു.. കൂടെ നാലു പടയാളി വേഷം ധരിച്ചവരും.
ശബ്ദം കേട്ടിട്ടും അത് കാര്യമാക്കാതെ വൃദ്ധൻ അങ്ങനെ കിടന്നു..
“എത്ര നാൾ നീ ഇങ്ങനെ കിടക്കും കിളവ.. നരകിച്ചു ചാവാൻ ആണ് നിന്റെ വിധി..സമയം ഉണ്ട് ഇനിയും രക്ഷപ്പെടാൻ..പറ എവിടെയാ ആ മോതിരം എന്ന്..കൊല്ലാതെ വിടാം ഞാൻ.. മരണം വരെ എന്നെ സേവിച്ചു കഴിയാം നിനക്ക് “