ഇരു മുഖന്‍ 2 [Antu Paappan]

Posted by

ഓടുന്നു. അതെ തീ ഗോളം!

“”അച്ഛാ ….””  വിഷ്ണു വെട്ടാന്‍ നിലവിളിക്കുന്നു.

പുറത്തു ചാടാന്‍ പറ്റാതെ ആ മുറിയില്‍ ചുറ്റും ഓടി നടക്കുന്ന ഞാനും  ജനല്‍ വഴി ഇറങ്ങാന്‍ ശ്രെമിക്കുന്ന വിഷ്ണു ഏട്ടനും. ഞാന്‍  അവനിലും ചെറുതയിരുന്നു അവന്‍ ആ ജനല്‍ വഴിയെ ഇറങ്ങുമ്പോള്‍ ആ ജനല്‍ പടിവരെ കഷ്ടിച്ച് നീളമുള്ള ഞാന്‍ അച്ഛാ അച്ഛാന്ന് വിളിച്ചു കരയുകയായിരുന്നു.

അച്ഛനെ ഓടി ചെന്നു കെട്ടി പിടിക്കുന്ന വിഷുന്‍വെട്ടാന്‍.പിന്നെ ഞാന്‍ കണ്ടത്  എന്‍റെ കണ്‍ മുന്നില്‍ രണ്ടു തീ ഗോളങ്ങള്‍…. എനിക്ക് ഈ ലോകത്തിലെ എന്തിനേക്കാളും പ്രിയപ്പെട്ട രണ്ടു പേര്‍ എന്‍റെ മുന്നില്‍ വെച്ച് കത്തി അമരുന്ന കാണുമ്പൊള്‍ ഒന്നും ചെയ്യാനാകാതെ നിന്നു കരയുന്ന ഞാന്‍. ഭൂതവും വാര്‍ത്തമാനവും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ.

തല പൊട്ടി പൊളിയുന്ന പോലെ, കണ്ണ് നിറഞ്ഞൊഴുകി, ഞാന്‍ ഇതൊക്കെ എങ്ങനെ മറന്നു, ഞാന്‍ എന്‍റെ അച്ഛനെ മറന്നു വിഷു ഏട്ടനെ മറന്നു…. ഞാന്‍ അപ്പൊഴേക്കും ആദ്യമായി ബോധം കേട്ടിരിന്നിരിക്കണം. ഞാന്‍ വാവിട്ടു കരഞ്ഞു അന്ന് കരഞ്ഞതിന്റെ ബാക്കി പോലെ.

എന്‍റെ കണ്മുന്നില്‍ ഇപ്പോഴും അവര്‍ നിന്നു കത്തുന്നു. ഞാന്‍ ആ ജനല്‍ പാളികളില്‍ പിടിച്ചു ശക്തമായി കുലുക്കി.  ആരോ ഒരു ജീപ്പ് ഇരപ്പിക്കുന്ന ശബ്ദം , കുഞ്ഞു ഞാന്‍  അങ്ങോട്ട്‌ നോക്കി. ഗേറ്റിന്റെ പുറത്തു ഒരാള്‍, ആ  തീ യുടെ വെളിച്ചത്തില്‍ എനിക്ക് അയാളെ വെക്തമായി കാണാം, മുറുക്കി ചുമപ്പിച്ച വായുമായി നെറ്റിയില്‍ വെട്ടു കൊണ്ട തഴമ്പുള്ള ഒരു മനുഷന്‍ അല്ല രാക്ഷസന്‍, അയാള്‍ ആരെയൊക്കെയോ വണ്ടിയില്‍ വിളിച്ചു കയറ്റുന്നു.

””രാവുണ്ണി!…. “”, ഞാന്‍ അറിയാതെ പറഞ്ഞു .

“”അതേ രാവുണ്ണി””

അവന്‍ അവന്റെ ഗുണ്ടകളുമായി ജീപ്പില്‍ പോകുന്നു.രാവുണ്ണി തന്നെ അച്ചന്‍റെ ഉറ്റ കൂട്ടുകാരന്‍.  അവന്‍ കുറച്ച്‌  മുന്‍പും വന്നിരുന്നു അച്ഛനുമായി വഴക്കുണ്ടാക്കിയിരുന്നു. അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, അച്ഛന്‍ അവനെ തല്ലിഓടിച്ചു. അച്ഛന് അവന്‍ വീണ്ടും ആളുകളുമായി വരുമെന്ന് തോന്നിയിരിക്കണം. അതുകൊണ്ടല്ലേ അച്ഛന്‍ എന്നെയും ഏട്ടനേയും ആ പത്തായപ്പുരയില്‍ പൂട്ടി ഇട്ടതു. അതേ എല്ലാം എനിക്കിപ്പോ വെക്തമായി അറിയാം.  ഞാന്‍ എന്‍റെ പൊട്ടാന്‍പോകുന്നം തലയ്ക്കു രണ്ടു കയ്യും ചുറ്റി പിടിച്ചു കണ്ണും പൂട്ടി അലറി.

Leave a Reply

Your email address will not be published. Required fields are marked *