ഇരു മുഖന്‍ 2 [Antu Paappan]

Posted by

“”ആല്ല കുഞ്ഞേ ഇപ്പൊ ആ നാറിക്ക് ചെറിയ പുരോഗതി ഉണ്ടെന്ന പറയുന്നേ, ശല്യം അവസാനിച്ചു എന്ന് കരുതിയതാ, ആഹ് അനുഭവിക്കാൻ ആളില്ലേ പണത്തിനൊക്കെ എന്താ അര്‍ത്ഥം.”” അയാള്‍ ഒന്ന് നിര്‍ത്തി പിന്നെ തുടര്‍ന്നു “”ഹാ ദൈവം എല്ലാം കാണുന്നുണ്ട് കുഞ്ഞേ എല്ലാം അവന്‍ നോക്കിക്കോളും.””

എന്തെന്നില്ലാത്ത ദേഷ്യത്തോടെ ഞാൻ തിരിച്ചു വീട്ടിലേക്കു വന്നു.

പടിപ്പുര കയറുമ്പോഴാണ് വീടിനു വലതു വശത്തെ പത്തായപ്പുര കാണുന്നത്. ഞാന്‍ ഒളിച്ചു താമസിച്ചു എന്ന് ഭദ്രന്‍ പറഞ്ഞു നടക്കുന്ന സ്ഥലം. എനിക്ക് അങ്ങനെ ഒരു ഓര്‍മയേ ഇല്ല. വാതില്‍ പൂട്ടിയിരിക്കുന്നു ഞാന്‍ അവിടെ ഉണ്ടായിരുന്ന ഒരി കമ്പി കഷണം എടുത്തു  ആ പൂട്ട്‌ കുത്തി തുറന്നു. അകത്തു മാറാല മൂടിയ കൊറേ പാത്രങ്ങളും വിറകു കഷ്ണങ്ങളും മാത്രമായിരുന്നു. ഓട് അടര്‍ന്നു പോയ വഴിയിലൂടെ രാവിലത്തെ വെയില്‍ ഉള്ളിലേക്ക് അടിക്കുന്നുണ്ട്. കഴുക്കോലും ഉത്തരവും ഒക്കെ പോയി അതും തകര്‍ച്ചയുടെ വക്കില്‍ നിന്നഉള്ള ഒരു കെട്ടിടം. ആരും അവിടെ താമസിക്കാ പോട്ട് കയറിട്ട് തന്നെ  വര്‍ഷങ്ങളായി. ചുമ്മാ ഓരോ തള്ള് അല്ലാതെന്ത!.

ഞാന്‍ തിരിഞ്ഞു പുറത്തേക്ക് നടന്നു, പക്ഷേ എന്നെ അകത്തിട്ട്  ആരോ വാതില്‍ പൂട്ടി യിരിക്കുന്നുനു. ആരാ ഇപ്പൊ എന്നെ ഇതില്‍ പൂട്ടി ഇടാന്‍.

“”ആരാ ആരാ അത്””

പെട്ടെന്ന് മുറികള്‍ ഇരുട്ടാവാന്‍ തുടങ്ങി , ഞാന്‍ പുറത്തോട്ടുള്ള വാതിലുകള്‍ അന്വേഷിച്ചു  , ഉള്ളിളി ഭയം ഇരച്ചു കയറി . എനിക്ക് ചുറ്റും ഭൂമി കറങ്ങും പോലെ. എനിക്ക് കാലുകള്‍ നിലത്തു ഉറക്കുന്നില്ല , ഞാന്‍ ഓടി നടക്കാന്‍ തുടങ്ങി അവിടെ അടുക്കി വെച്ചേക്കുന്ന പാത്രങ്ങള്‍ എല്ലാം തട്ടി തെറിപ്പിച്ചു.  അത് തെറിച്ചു വീഴുന്ന ശബ്ദം കാതില്‍മുഴങ്ങി, ഒരു  മൂലയില്‍ ഉണ്ടായിരുന്ന ചാക്ക് കെട്ടുകളില്‍ പോയി ഞാന്‍ ഇടിച്ചു . അതും തെള്ളി മറിച്ചു മുന്നോട്ട് വീണു, ചാക്ക് കെട്ടിരുന്ന സ്ഥലത്ത് ഒരു ജനല്‍. അതില്‍ ചെറിയ ഒരു കുട്ടിക്ക് കഷ്ടിച്ച് ഇറങ്ങാന്‍ പറ്റുന്ന ഗാപ്പില്‍ കുത്തനെ കമ്പികള്‍. ഞാന്‍ ആ ജനല്‍ പടിയില്‍ പിടിച്ചു എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചു.  അച്ഛാ എന്ന് വിളിച്ചു കൊണ്ട് ആ ജനല്‍ വഴി ഊര്‍ന്നിറങ്ങാന്‍ നോക്കുന്ന വിഷ്ണു ഏട്ടനെ ഞാന്‍ കണ്ടു.

അതേ അത് ഈ മുറി തന്നെ. അച്ഛന്‍ ഞങ്ങളെ അന്ന് പൂട്ടി ഇട്ടിരുന്നത് ഇവിടെ ആയിരുന്നു. ഞാന്‍ കണ്ടു, ഞാന്‍ കണ്ടു….. മംഗലത്ത് വീടിനു, എന്‍റെ സ്വൊന്തം തറവാടിനു… തീ പിടിച്ചിരിക്കുന്നു. വീടില്‍ ജനല്‍ പാളികള്‍ക്കുള്ളിലൂടെ അകത്തു തീ പടരുന്നത് കാണാം .പ്രധാന വാതില്‍ വഴി ഒരു തീഗോളം പുറത്തേക്കു വരുന്നു, വരന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ആളി കത്തി

Leave a Reply

Your email address will not be published. Required fields are marked *