“”അല്ല മോനേ ആ പത്തായപ്പുരയിൽ ഒളിച്ചു തമാസിച്ച പയ്യനെ പറ്റി വിവരം വല്ലതും ഉണ്ടോ?””
കാർന്നൊരു കത്തിവെക്കാന ഉള്ള മൂടിലാ. എങ്കിലും
“”ആര്? ആര് ഒളിച്ചു താമസിച്ചു എന്ന്?””ഞാൻ അറിയാതെ ചോദിച്ചുപോയി
“”ഹാ.. കഴിഞ്ഞവെട്ടം വന്നപ്പോൾ കുഞ്ഞ് തന്നെ അല്ലേ പറഞ്ഞേ, പത്തായപ്പുരയിൽ ആരോ ഉണ്ടാരുന്നന്നൊ, ശ്രീഹരി എന്നോ മറ്റോ ആണ് പേരെന്നോ ഒക്കെ. ഏതായാലും ഞങ്ങൾ അങ്ങനെ ആരേം അവിടെങ്ങും കണ്ടിട്ടില്ല ട്ടോ. രണ്ടു ദുർമരണം നടന്ന വീടല്ലേ അത് അങ്ങനെ പലതും ഉണ്ടാകും. ഒന്നിനും പുറകിൽ പോകാതെ ഇരിക്കുന്നതാ ബുദ്ധി.””
കാർന്നൊർ എന്നെ ഭദ്രൻ ആക്കി വെച്ചേക്കുവാ, ഞാൻ തിരുത്താൻ പോയില്ല. പക്ഷേ ഇയാൾ എന്തൊക്ക ആണ് ഈ പറയുന്നേ ഞാൻ എപ്പോ അവിടെ താമസിച്ചുന്നു? അച്ഛന്റെയും ഏട്ടന്റെയും മരണമാ അയാള്‍ പറയുന്നത് എന്ന് മനസിലായപ്പോള്‍.
“”അല്ല അമ്മാവാ ശെരിക്കും അവിടെ എന്താ നടന്നത്?“”
ഞാൻ എത്ര ചോദിച്ചിട്ടും ആരും എന്നോട് പറയാതെ ഒഴുഞ്ഞു മാറിയ കാര്യമാണത് അത്. അതുകൊണ്ട് തന്നെ അറിയുകാ എന്നുള്ളത് എന്റെ ആഗ്രഹം അല്ല അവകാശം ആയിരുന്നു.
“”കുഞ്ഞേ അത് വലിയ കഥയാ , ഭൂമി മേടിക്കുന്നതിന് മുൻപ് അന്വേഷിക്കേണ്ടാരുന്നോ ഇതൊക്കെ ഇനി അറിഞ്ഞിട്ടെന്തിനാ””
“”അല്ല അമ്മാവാ ഞാൻ…..എനിക്ക്….. അത് കണ്ടപ്പോള്‍ വാങ്ങാൻ…. “”
ഞാൻ വെറുതെ തപ്പികളിച്ചു
“” അവിടെ രണ്ടു ദുർമരണങ്ങള്‍ നടന്നിട്ടുണ്ട്, ആത്മഹത്യാ എന്നാ പോലീസ് പറഞ്ഞേ പക്ഷേങ്കിൽ ഞങ്ങൾക്കറിയാം അത് ആത്മഹത്യാ അല്ല കൊലപാതകം ആണെന്ന്, അല്ലേ ഭാര്യ അവരുടെ സ്വൊന്തം വീട്ടിൽ പറഞ്ഞു വിട്ടിട്ട് മക്കളെ പത്തായപ്പുരയില്‍ പൂട്ടി ഇട്ടിട്ടു അദ്ദേഹം ആത്മഹത്യ ചെയ്യോ? തന്ത നിന്നു കത്തുന്നത് മക്കള്‍ രണ്ടും കണ്ടെന്ന പറയുന്നേ. മൂത്തവന്‍ തീ കണ്ടു അച്ഛന്‍റെ അടുത്തേക്ക് ചെന്നു അച്ഛനെ കെട്ടിപിടിച്ചു അങ്ങനെ അവനും പോയിന്നാ….!“”
ഞാൻ ഞെട്ടി എന്താ ഈ കേക്കുന്നെ, അച്ഛനും ഏട്ടനും എന്‍റെ മുന്‍പില്‍ വെച്ചാണോ ? ദൈവമേ… ഞാന്‍ വാ പൊത്തിനിന്നു.