ബാഗില്‍വന്നു. ഞാന്‍ അതെടുത്തു ആദ്യ പെജോക്കെ ഒന്ന് മറിച്ചു നോക്കി. എന്‍റെ പേര്തന്നെ ആദ്യം, ഡയറി എന്നൊന്നും പറയാനേ പറ്റില്ല, എന്‍റെ അസുകങ്ങള്‍ ഒക്കെ പറയുന്ന എന്തോ മെഡിക്കല്‍ റെക്കോട് ഒക്കെ ആയിരുന്നു. വായിക്കണേല്‍ അടുത്ത മെഡിക്കല്‍ഷോപ്പില്‍ കാണിക്കണം. ‘എന്‍റെ ഡോക്ടറൂട്ടി’ ടെ ഒരു എഴുത്തേ എത്രനാള് നോക്കി ഇരിക്കണമെന്നാ അടുത്തത് വായിക്കാന്‍ .
“”വായിക്കണമാതിരി എഴുതിയാല്‍ എന്താ ഇവറ്റകള്‍ക്ക് …., അല്ലെ ഇതിപ്പോ എന്താ ഇത്ര രഹസ്യമായിഎഴുതി വെക്കാന്‍ ഉള്ളത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭ്രാന്ത്. അതന്നെ””
പലപ്പോഴും സംശയം ഉണ്ടെങ്കിലും ഒരിക്കലും കേള്‍ക്കാനോ അറിയാനോ ആഗ്രഹിക്കാത്ത കാര്യം. അതന്നെ ആകും എന്തിനാ ഇപ്പൊ മനസ് വിഷമിപ്പിക്കുന്നത് എന്നുകരുതി അത് താഴേക്കിട്ടു.
തത്ക്കാലം ഒന്ന് കുളിക്കാം എന്നിട്ടാവാം ബാക്കി , ഇത്രയും നാളും സിറ്റിലെ ക്ലോറിൻ വെള്ളം ആരുന്നല്ലോ ഇവിടെ കുളത്തില്‍ ആണേല്‍ നല്ല ഒന്നാന്തരം തണുത്ത വെള്ളം. പണ്ട് അൽപ്പം പായലൊക്കെ ഉണ്ടായിരുന്നു, എങ്കിലും ഒന്ന് നീന്തി കുളിച്ചിട്ടു തന്നെ കാര്യം എന്ന് കരുതി. ഞാൻ അവിടെ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനു വിപരീതമായി കടവ് അവര് വൃത്തിയാക്കി തന്നെ വെച്ചിരിക്കുന്നു. ഏതായാലും ഒരു നീണ്ട നീരാട്ട് അങ്ങ് പാസ്സാക്കി. കുറച്ച് കഴിഞ്ഞു ഒരു വയസൻ കാർന്നൊരു അവിടേക്ക് വന്നു.
“”ആരാ ഭദ്രൻ കുഞ്ഞാണോ?…. കുഞ്ഞു അന്ന് പോയതിൽ പിന്നെ ഇവിടെ ആരും ചപ്പ് ഇട്ടില്ലേ വൃത്തിയായി തന്നെ ആണെ സൂക്ഷിക്കുന്നെ, ഇനി അതുപറഞ്ഞു വഴക്ക് പറയല്ലേ“”
ഞാൻ എന്താ സംഭവം എന്ന് അറിയാതെ നിന്നു.
“”കുഞ്ഞ് വീട് പണി തുടങ്ങണില്ലേ, അന്ന് വന്ന് വൃത്തിയാക്കി പോയിട്ട് പിന്നെ കണ്ടില്ല“”
ഞാൻ അപ്പൊഴാണ് ഭദ്രൻ തറവാട് വാങ്ങി എന്നത് തന്നെ ഓർത്തെ. അവൻ ഇവിടെ വന്ന് അപ്പൊ അധികാരവും സ്ഥാപിച്ചുല്ലേ…!. കാർന്നോർ ആളറിയാതെ എന്തൊക്കെയോ പറഞ്ഞു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. കാർന്നൊരും കുളിക്കാൻ ഉള്ള പ്ലാനിങ് ആണ്. അതുകൊണ്ട് തന്നെ ഞാൻ കുളി മതിയാക്കി കയറാൻ തീരുമാനിച്ചു .