“”അല്ല എനിക്ക് ആരെയും… അല്ല എനിക്ക് ആമ്മുനെയാ ഇഷ്ടം””
അവന്‍ പറഞ്ഞൊപ്പിച്ചു. അതില്‍ ആര്യെചിയോടു ഉള്ള ഇഷ്ടത്തിനും അപ്പുറം അരുണിമയോട് ഉള്ള വെറുപ്പാണ് എനിക്ക് കാണാന്‍ പറ്റിയത്. എങ്കിലും എനിക്ക് ഒരുപാടു വിഷമം വന്നു.
“”ആര്യേച്ചി എന്റെയാ എന്‍റെ മാത്രം”” ഞാന്‍ പറഞ്ഞു
“”ഹേ നിന്റതോ! നിന്നെകള്‍ മൂത്തതല്ലേ അവള്‍, നിന്നെക്കാള്‍ വലുതും, ഭ്രാന്തുണ്ടോ നിനക്ക്””
“”എനിക്കറിയില്ല, ആരേച്ചി എന്‍റെയാ, നിനക്കവളെ തരില്ല’’
“”എടാ നിന്നെ ഞാന്‍ എന്‍റെ….”” എന്‍റെ നേരെ കയ്യോങ്ങി അവന്‍ ആദ്യമായി ആയിരുന്നു എന്നെ തല്ലാന്‍ കയ്യോങ്ങുന്നത്.
പിന്നെ ഞങ്ങള്‍ മിണ്ടാതെ പിണങ്ങി മാറി ഇരുന്നു. ഞാന്‍ ഒന്ന് മയങ്ങി പ്പോയി.
അവന്‍ അച്ഛാ അച്ഛാന്നു വിളിച്ചു കരയുമ്പോള്‍ ആണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.
എന്‍റെ അച്ഛനെ ഗുണ്ടകള്‍ തല്ലുന്നു. അച്ഛന്‍ തിരിച്ചും. രാവുണ്ണി ഒരു മരക്കട്ട എടുത്തു അച്ചന്റെ തലക്കടിക്കുന്നു, അച്ഛന്‍ നിലത്തു വീഴുന്നു. അവര്‍ അച്ഛനെ എടുത്തു വീട്ടിനകത്ത് ഇടുന്നു. രാവുണ്ണി വണ്ടിയില്‍ നിന്നു പെട്രോള്‍ കാന്‍ എടുത്തുകൊണ്ടു പോകുന്നു. അച്ചന്റെ മേത്ത് പെട്രോള്‍ ഒഴിക്കുന്നു. പിന്നെ ഒരു തീ ഗോളം. ആ ഗുണ്ടകള്‍ ആരയോ തിരയുന്നു.
അപ്പോഴേക്കും വിഷ്ണു ഏട്ടന്‍ ജനല്‍ ചാടി ചെന്നു അച്ഛനെ കെട്ടിപിടിച്ചു. അവന്റെ ദേഹത്തും തീ പിടിക്കുന്നു. ആകെ അലര്‍ച്ച അതില്‍ എന്‍റെ ശബ്ദം ആരും കേട്ടിരുന്നില്ല. അവര്‍ തിരച്ചില്‍ നിര്‍ത്തി ജീപ്പില്‍ കയറിയപ്പോള്‍ , അവര്‍ തിരഞ്ഞത് ഏട്ടനെ തന്നെ ആയിരുന്നെന്നു എനിക്ക് മനസിലായി.
ഞാന്‍ അന്ഇനിവിടെ വടെ ഉണ്ടായിരുന്നു എന്ന് അവര്‍ കണ്ടു കാണില്ല ഇല്ലേ എന്നെയും തീര്‍ത്തേനെ.
ഞാന്‍ എന്‍റെ കണ്ണു തുടച്ചു, എല്ലാം ഇന്നലെ നടന്നപോലെ എനിക്കിപ്പൂര്‍ക്കാന്‍ പറ്റുന്നുണ്ട്. ആ മഴ തോര്ന്നത് പോലെ എന്‍റെ ഓര്‍മകളും പെയ്തു ഒഴിഞ്ഞിരിക്കുന്നു, ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. ഞാന്‍ എന്‍റെ കയ്ക്കരികില്‍ ഇരുന്ന ഡയറി എടുത്തു രാവിലെ അവിടെ ഇട്ടതാണ് അതില്‍ നിന്നും ഒരു പേപ്പര്‍ തെള്ളി നിക്കുന്നത് ഞാന്‍ ഇപ്പൊഴാണ് ശ്രെധിക്കുന്നത്. അത് ഞാന്‍ എടുത്തു പൊട്ടിച്ചു വായിച്ചു.