ഇരു മുഖന്‍ 2 [Antu Paappan]

Posted by

വന്നപാടെ അച്ഛന്‍ എന്നെ പാല് മേടിക്കാന്‍ പറഞ്ഞു വിട്ടു. രാവുണ്ണിയുടെ  ഇളയ മകള്‍ ആണ് അരുണിമ. വിഷ്ണുവേട്ടന്‍ ഗേറ്റിന്റെ അടുത്ത് വന്നു ചുറ്റി തിരിഞ്ഞു നിപ്പുണ്ട്. ഞാന്‍ അവനോടു സംസാരിക്കാന്‍ പലവെട്ടം നോക്കി. അവന്‍ അവളുടെ പിറകെ മണപ്പിച്ചു നടക്കുകയായിരുന്നു. അച്ഛന്‍ അവനെയും കൂട്ടി അകത്തേക്ക് പോയി. ഞാന്‍ പാല് വാങ്ങി വന്നപ്പോള്‍ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

പെട്ടെന്ന് എന്നെയും അച്ഛന്‍ എടുത്തുകൊണ്ട് പോയി പത്തായപ്പുരയില്‍ ഇട്ടു, പുറതുന്നു പൂട്ടി. അച്ഛന്‍ നല്ലതുപോലെ പേടിച്ചിട്ടുണ്ട്. അവനും പത്തായപ്പുരയില്‍ തന്നെ ഉണ്ട്.

അവന്‍ എന്നോട് നടന്നതെല്ലാം പറഞ്ഞുതന്നു .

അച്ഛനും രവുണ്ണിയും കൊയ്ത്തിന്റെ കാര്യം പറഞ്ഞു വഴക്കായി എന്നും.  രാവുണ്ണി  ഈ പ്രവിശം നെല്ലെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു എന്നും ,രാവുണ്ണി അച്ചന്റെ പൈസ മൊത്തത്തില്‍ മറിച്ചു ബാങ്കിന്നു ഷെയര്‍ വങ്ങിയിരുന്നു എന്നും. അച്ഛന്‍ അച്ചന്റെ പൈസ ചോദിച്ചപ്പോള്‍ രാവുണ്ണി :- “”നിനക്ക് അതിനു എവിടെ പൈസ, നീ കഴിഞ്ഞ തവണ വാങ്ങിയ നെല്ല് നഷ്ടകച്ചവം ആയിരുന്നല്ലോ അതില്‍ എനിക്കുണ്ടായ നഷ്ടത്തില്‍ ഞാന്‍ അന്നേ വരവ് വെച്ചു“”  എന്നും പറഞ്ഞു

അവന്റെ ചതി മനസിലാക്കി കലി കയറിയ അച്ഛന്‍ അവനെ അവന്റെ മകന്റെ മുന്നില്‍വെച്ച് തല്ലി.

“”നീ എന്നെ എന്‍റെ മക്കടെ മുന്നില്‍ വെച്ച് തല്ലി ഇല്ലേ. എനിക്ക് ജീവന്‍ ഉണ്ടങ്കില്‍ നീയും നിന്‍റെ മക്കളും ഇന്ന് ഇരുട്ടി വെളുപ്പിക്കില്ല“” രാവുണ്ണി അച്ഛനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.

“”കേറിനടാ”” അവന്‍ മക്കളേം വിളിച്ചു കൊണ്ട് പോയി. എന്നുമൊക്കെ പെട്ടന് പറഞ്ഞു .

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ രവുന്നിയോടു ഉള്ള ദേഷ്യം അവന്റെ മുഖത്ത്  കാണാമായിരുന്നു. ഞാന്‍ അതൊന്നും മൈന്റ്ചെയ്തില്ല . രാവുണ്ണി ഇടയ്ക്കു അച്ഛനുമായി വഴയ്ക്ക് ഉണ്ടാക്കുമെങ്കിലും പെട്ടെന്ന് അവര്‍ മിണ്ടുമായിരുന്നു. അതുപോലെ എന്തോ ആകും എന്നാ ഞാന്‍  കരുതിയിരുന്നത്.

ഞാന്‍ എന്‍റെയും ആര്യേചിയുടെയും കാര്യം അവനോടു പറഞ്ഞു.

അവന് ഒരു സന്തോഷവും ഇല്ലായിരുന്നു രാവുണ്ണിയോടു ഉള്ള ദേഷ്യം ആയിരിക്കണം. കൂടാതെ ഞാന്‍ അവന്റെ മുറപ്പെണ്ണിനെ ഉമ്മ വെച്ച ദേഷ്യവും അവന്റെ മുഖതുണ്ടായിരുന്നു. എന്നോട് കുറച്ച്‌ നേരം അവന്‍പിന്നെ ഒന്നും മിണ്ടിയില്ല.

“”ടാ നിനക്ക് പിന്നെ അരുണിമ ചേച്ചിയെ ഇഷ്ടം ആണെന്ന് അറിഞ്ഞു.  ഗേറ്റില്‍ എന്തായിരുന്നു നേരത്തെ പരുപാടി“” ഞാന്‍ അവനോടു ചുമ്മാ  ചോദിച്ചു, സത്യത്തി എനിക്കറിയില്ലായിരുന്നു അവിടെ നടന്ന പ്രശ്നങ്ങള്‍ നേരില്‍ കണ്ടു ആകെ വിഷമിച്ചു നിക്കുവയിരുന്നു എന്ന്.

“”അരുണിമ.. നാശം അവള്‍ അവളെ ആര്‍ക്കു വേണം, അവള്‍ ആ രാവുണ്ണിയുടെ മകള്‍ അല്ലെ? എനിക്ക് വേണ്ട അവളെ. അവള്‍ എന്‍റെ പിറകെ നടക്കുകെയുള്ളു “”

അപ്പൊ നിനക്ക് അവളെ ഇഷ്ടം ആല്ലേ

Leave a Reply

Your email address will not be published. Required fields are marked *