അവളോട് ഉള്ള എല്ലാ പേടിയും, പിണക്കവും, വഴക്കും എല്ലാം ശുദ്ധമായ ഏതോ വികാരതിലേക്കു വഴിമാറി. അത് പ്രേമാമോ സ്നേഹമോ എന്നൊന്നും അറിയില്ല. ഞാന്‍ ഇവള്ക്കായും അവള്‍ എനിക്കായും ആണ് ജനിച്ചത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ അവള്‍ എന്‍റെ മനസ്സില്‍ എന്‍റെ പെണ്ണായി എന്‍റെ മാത്രം പെണ്ണ്. ലോകത്ത് ഇനി ഒന്നിനും ഞാന്‍ ഇവളെ വിട്ട് കൊടുക്കില്ല എന്ന് ആരോ ഉള്ളില്‍ നിന്നു പറയുന്നുണ്ടായിരുന്നു.
അവള്‍ എന്നിട്ടു വാതില്‍ തുറന്നു തന്നു . ഞാനും അവളും അടുക്കളയില്‍ ചെന്നു.
“”അമ്മേ…അമ്മേടെ പോന്നുമോനും ഞാന്‍ ഉമ്മ കൊടുത്തിട്ടുണ്ട് പോരെ“”
അവള്‍ അമ്മയിയോടെ പറഞ്ഞു. അമ്മായിടെ കയ്യിന്നു മേടിക്കാതിരിക്കാന്‍ പുറത്തോട്ടു പാഞ്ഞു. ഇനി അമ്മായി റെക്കമെന്റെ ചെയ്തിട്ടാണോ അവള്‍ എനിക്ക് ഉമ്മ തന്നെ ?.
“”ടീ… ആണോടാ ശ്രീ”” അമ്മായി തിരിഞ്ഞു എന്നോടായി ചോദിച്ചു.
“”ഹ്മം”” ഞാന്‍ നാണത്തോടെ പറഞ്ഞു.
“”നിന്‍റെ വിഷമം മറിയോടാ ?.”” അമ്മായി വാ പൊത്തി ചിരിച്ചു.
“”ഹ്മം””
“”അമ്മയിക്കിനി വാവ ഉണ്ടാവൂലട ശ്രീ ഇല്ലേ ഞാന്‍ എന്‍റെ പോന്നു മോനായി ഒരു ചുന്തരി കുട്ടിയെ തന്നെ തന്നേനെ അത്രയ്ക്ക് ഇച്ഷ്ടമ എനിക്ക് എന്‍റെ ശ്രീഹരിയെ””
എനിക്ക് കിട്ടി എനിക്ക് കിട്ടി എന്ന് അന്റെ മനസ് ഒരു നൂറു പ്രാവശം പറഞ്ഞു.
അമ്മായി എന്നെ പിടിച്ചു നെറ്റിയില്‍ ഒരുമ്മ തന്നു, അതൊന്നും ഞാന്‍ അറിഞ്ഞ പോലും ഇല്ല. ഞാന്‍ അപ്പോഴേക്കും എന്‍റെ പെണ്ണിന്റെ ചിന്തയില്‍ ആയിരുന്നിരിക്കണം.
ഉച്ചക്ക് അമ്പലത്തില്‍ പായസം കുടിക്കാന്‍ പോയപ്പോള്‍ ഞാന്‍ അവളുടെ കയ്യും പിടിച്ചപോയത്. കല്യാണം കഴിഞ്ഞ വധു വരന്‍റെ കൂടെ ആദ്യമായി അമ്പലത്തില്‍ വരുന്ന ഫീല്‍ ആയിരുന്നു എനിക്ക്.
ഞാന്‍ അമ്മയോട് ഓടി പോയി എന്‍റെ സന്തോഷം പറഞ്ഞു. അമ്മയും ചിരിച്ചു, കൊച്ചു ചെക്കന്റെ പൊട്ടത്തരം എന്ന് കരുതി കാണും. അമ്മ എന്‍റെ മുഖത്ത് കണ്ട അവസാനത്തെ ചിരിയാതയിരുന്നു.
അച്ഛന്‍ തിരിച്ചു പോയപ്പോള്‍ ഞാനും കൂടെ പോയി എനിക്കു ശെരിക്കും ചേച്ചിയുടെ കയ്യിന്നു ഉമ്മ കിട്ടിയ കാര്യം ചേട്ടനോട് പറയാന്‍ ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നു. എന്നോട് പോകണ്ട വൈകുന്നേരം അച്ഛനും ചേട്ടനും ഇങ്ങോട്ട് തന്നേ വരൂ എന്ന് അമ്മായി പറഞ്ഞു നോക്കി എവിടെ കേക്കാന്‍ .
വീട്ടില്‍ വന്നപ്പോള്‍ രാവുണ്ണിയുടെ വണ്ടി ഗേറ്റിനു പുറത്തുണ്ട്. രാവുണ്ണിയും മകനും വീട്ടില്‍ നിക്കുന്നു മകള്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയിട്ടില്ല, ഗേറ്റിനു പുറത്തു അച്ഛന്‍ ബൈക്ക് നിര്‍ത്തി അച്ഛന്‍ അവളോട് എന്തോ കുശലം ചോദിച്ചു.