ചുവപ്പിച്ചു കണ്ടാലെ പേടി തോന്നും.ഞാന്‍ എന്‍റെ അവസാന അടവ് പുറത്തെടുത്തു കരഞ്ഞു കാലില്‍ ചുറ്റി പിടിക്കുക. ചേച്ചി അതില്‍ വീണു.
“”ടാ ഇവിടെ നോക്കടാ, നീയും ഏട്ടനും ഒക്കെ എനിക്ക് ഒരുപോലെയാ, എന്‍റെ ലക്ഷ്മി അമ്മായിടെ മക്കള്‍, അല്ലാതെ… അവന്‍ മുട്ടേന്നു വിരിഞ്ഞില്ല. അതിനു മുന്നേ ലൈന്‍ പോലും.””
“” ടാ എന്‍റെ കൂടെ പഠിക്കുന്ന അരുണിമ എന്ന കൊച്ചിന് അവനെ ഇഷ്ടം ആണെന്ന ഞാന്‍ പറഞ്ഞെ അല്ലാതെ എനിക്ക് ഇഷ്ടം ആണെന്നല്ല. കേട്ടോട കൊച്ചുണ്ടാപ്രി,വിടെന്നെ “” അവള്‍ കടുപ്പിച്ചു പറഞ്ഞു.
ഞാന്‍ വിടാന്‍ ഉള്ള ഉദ്ദേശം ഇല്ലാന്ന് അവള്‍ മനസിലാക്കി എന്നെ വിടിവിക്കണ ഒരു ശ്രെമം നടത്തി. നമ്മള്‍ ഉണ്ട് വിടുന്നു. ഞാന്‍ ആ കാലില്‍ കെട്ടിപിടിച്ചിരുന്നു.
“”എനിക്ക് നിന്നോട് പിണക്കം ഇല്ല നീ വിട്ടേ”” അല്പം കഴിഞ്ഞു
“”പിണക്കം ഇല്ലെന്നു, മാറാട “” അതോടെ ഞാന്‍ വിട്ടുമാറി അവിടെ തല കുനിച്ചു ഇരുന്നു.
കുറച്ച് കഴിഞ്ഞവള്‍
“”നീ പിണങ്ങിയോ? ടാ പിണങ്ങിയോന്നു “”
“” ഹ്മ്മ “”ഞാന്‍ മൂളി
“” ഒരുമ്മ കിട്ടിയ എന്നോടുള്ള നിന്‍റെ പിണക്കം തീരുമോ?”” അവള്‍ മയത്തില്‍ ചോദിച്ചു
“”ഹ്മ്മം “”
“”എന്ത് ഹ്മ്മം””
“”ഇങ്ങെഴീച്ചു ബാ, എടാ വരന്‍””
അവള്‍ എന്നെ കെട്ടി പിടിച്ചു എന്‍റെ കവിളില്‍ ഒരുമ്മ തന്നു അതിനു മുന്‍പ് ഒന്ന് കടിച്ചുവോ ? ഏതായാലും അവളുടെ ചുണ്ടുകള്‍ എന്നെ സ്പര്‍ശിക്കുന്ന ത്തിനു മുന്‍പ് എനിക്ക് ചെറുതായ് ഒന്ന് വേദനിച്ചു, അവളുടെ ഉമിനീര്‍ എന്‍റെ കവിളില്‍ പറ്റി. എന്‍റെ ആത്മാവിലൂടെ ഒരു മിന്നല്‍ പാഞ്ഞു. പിന്നെ അന്നോളം അനുഭവിച്ചതില്‍ വെച്ചും പറയാന്‍ പറ്റാത്ത ഒരു സുഖം ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.
എന്‍റെ പെണ്ണ് ആദ്യമായി എനിക്ക് ഒരു ഉമ്മ തന്നപ്പോള്‍ എനിക്ക് പ്രേമമോ കാമമോ എന്താന്നു പോലും അറിയില്ലായിരുന്നു. എങ്കിലും എന്‍റെ മനസില്‍ അതുവരെ