തുടങ്ങും . അതുകൊണ്ട് തന്നെ അമ്പലത്തിൽ വാരുന്ന ഒരുപാട് പേര് അമ്മേടെ വീട്ടിലും വരും. അവിടെ അമ്മായിയെ സഹായിക്കാൻ പോകുന്ന താണ്. അന്ന് എന്റെ വീട്ടിൽ ഊണ് ഒന്നും കാണില്ല ഞാൻ രാവിലെ തന്നെ അച്ഛന്റെ കൂടെ അമ്മേടെ വീട്ടിൽ എത്തി. അച്ചനും അമ്മാവനും തുടങ്ങാന്‍ ഇരിക്കുന്ന കൊയ്‌ത്തിന്റെ കാര്യത്തിൽ എന്തോ സംസാരം ആയിരുന്നു. അച്ചന്റെ മില്ലില്‍ നെല്ലെടുക്കില്ലന്നോ മറ്റോ ആരോ പറഞ്ഞുന്നോ അങ്ങനെ എന്തൊക്കെയോ ആയിരുന്നു.നമുക്ക് അവിടെ എന്ത് കാര്യം. ഞാൻ പാതിയെ അമ്മായിടെ അടുത്തേക്ക് വലിഞ്ഞു.
ഞാന്‍ നേരെ ചെന്നു ആര്യേച്ചിടെ വായില്‍ കേറി കൊടുത്തു. കണ്ട പാടെ ഞാന്‍ വലിയാന്‍ നോക്കി.
“”നിക്കട അവിടെ“” അവള്‍ കണ്ണുരുട്ടി
“”ഇല്ല ഞാന്‍ നിക്കില””
എന്‍റെ സകല ജീവനും കൊണ്ടോടി, ആര്യേച്ചി പിടിച്ചു നിര്‍ത്തി ഉപദ്രവിക്കുമോ എന്ന് പേടി.
“”നിക്കട കൊച്ചുണ്ടാപ്രി അവിടെ “” ആര്യേച്ചി അലറി പിന്നാലെ വന്നു.
ഞാന്‍ ഓടി ഒരു മുറിയില്‍ കയറി, എന്‍റെ കഷ്ടകാലത്തിനു അത് ആര്യേച്ചിയുടെ മുറി തന്നെ ആയിരുന്നു.
“”അല്ല ഇനി നീ എങ്ങോട്ട് ഓടും”” ആര്യേച്ചി വാതില്‍ അടച്ചു. ഞാന്‍ ചാടിയാല്‍ പോലും കുറ്റിവരെ എത്തില്ലായിരുന്നു.
“”എന്നെ ഒന്നും ചെയ്യരുത്, ഞാന്‍ അടി അടി…അടികിട്ടും….” ഞാന്‍ പറയാന്‍ വന്നത് പൂര്‍ത്തി ആക്കാതെ കരയാന്‍ തുടങ്ങി.
“”നീ ഇപ്പൊ എന്തിനാ നമ്പര്‍ ഇറക്കുന്നെ ഞാന്‍ വല്ലോം പറഞ്ഞോ?””
“”അമ്മായി അടിക്കൂന്നു ഞാന്‍ ഞാന്‍ കരുതിയില്ല”” ഞാന്‍ പറഞ്ഞു
“”പിന്നെ, നീ എന്തോ കരുതി, എന്നെ നിനക്ക് കെട്ടിച്ചു തരൂന്നോ “”
ഞാന്‍ ഏങ്ങല്‍ അടിച്ചു അടുത്ത റൗണ്ട്നുള്ള കരച്ചില്‍ സ്റ്റാര്‍ട്ട് ആക്കി.
“”പിന്നെ നീ എന്തിനാട പോയി കള്ളം പറഞ്ഞെ”” എന്‍റെ കരച്ചില്‍ കണ്ടിട്ടാവാം ചേച്ചി ഒന്ന് മയപ്പെട്ടു.
“”കള്ളോ “” ഇടയ്ക്കു കരച്ചില്‍ നിര്‍ത്തി ചോദിച്ചു
“”ഹം കള്ളം , നീ കണ്ടോ ഞാന്‍ വിഷ്എണു ട്ടന് ഉമ്മ കൊടുക്കുന്നത്.””
“”മ്ച്ച്, അവന്‍ അവന്‍ പറഞ്ഞതാ””
“”ആ അതിനുള്ളത് ഞാന്‍ അവനു കൊടുത്തോളം, വൈകിട്ട് വരൂല്ലോ “”
“” ഞന്‍ എനിക്ക് ഒരു മുറപ്പെണ്ണ് വേണോന്ന പറഞ്ഞെ വേറെ ഒന്നും പറഞ്ഞില്ല””
“”നീ പറഞ്ഞില്ലേ! അമ്മ പറഞ്ഞല്ലോ”” ആര്യേച്ചിക്കു കലി കയറി.
“”അമ്മായി എന്ത് പറഞ്ഞു?””
“”നിനക്ക് ഉമ്മ വെക്കാന്‍ ആരാണ്ടേ വേണോന്നു പറഞ്ഞില്ലേടാ, കള്ളം പറയുന്നോ”” അവള്‍ കലിപ്പില്‍ തന്നെ
“”എനിക്ക് കൂട്ടിനു വേണോന്ന പറഞ്ഞെ””
“”നിനക്ക് കൂട്ടിനല്ലേ ഞങ്ങള്‍ ഒക്കെ പിന്നെ എന്താ?””
“”അല്ല വിഷ്ണു ഏട്ടന് ലൈന്‍… ചേച്ചിയെ പോലെ എനിക്കും””
“”ലൈനോ! ഫ കുരുത്തം കേട്ടവനെ എന്ത് തോന്നിവസോം പറയാം എന്നയോ നീ.””
ആര്യേച്ചി ശെരിക്കും ഭദ്രകളിയായി മാറി. മുടിയൊക്കെ പറപ്പിച്ചു മുഖം