“”എന്നെ ഇഷ്ടം ആന്നു പറഞ്ഞു””
“” ആരു ആര്യേ ച്ചിയോ””
അവന്‍ വീണ്ടും ഉരുണ്ടു കളിച്ചു പിന്നെ അവസാനം “”ആ…”” ന്ന് പറഞ്ഞു
“”ഉമ്മ വെച്ചോ”” ഞാന്‍ ചോദിച്ചു
ഇഷ്ടം പറഞ്ഞാല്‍ അപ്പൊ ഉമ്മ വെക്കും എന്നയിരുന്നു എന്‍റെ മനസ്സില്‍ ഏതോ സിനിമയില്‍ നിന്നു എന്‍റെ കുഞ്ഞു മനസ്സില്‍ കേറിയതാ.അവന്‍ വെച്ചു എന്ന് സമ്മതിച്ചു.
എന്‍റെ മനസിന്‍റെ ഏതോ കോണില്‍ കുശുമ്പ് തല പൊക്കി. ഒരു ഗെയിം തോപ്പിച്ചപ്പോഴെ ഇഷ്ടം ആണെന്ന് പറഞ്ഞോ അവള്‍. എനിക്ക് കിട്ടണ്ട ഉമ്മ മേടിച്ചിട്ട് നിക്കുന്നു അവന്‍.
ഞാന്‍ അന്ന് തീരുമാനം എടുത്തു അവന്റെ പോലെ എനിക്കും ഒരു മുറപ്പെണ്ണ്‍ വേണം പിറ്റേന്ന് ഞാന്‍ കാര്യം നേരെ അമ്മായിയോട് പറഞ്ഞു
“”എനിക്കും ഒരു മുറപ്പെണ്ണ്‍നെ വേണം””
“”എന്തിനാ ടാ ശ്രീ നിനക്ക് ഇപ്പൊ മുറപ്പെണ്ണ്‍””
“”ഉമ്മ വെക്കാന””
“”ഉമ്മ വെക്കാനോ””
“”ആ ആര്യേച്ചി വിഷ്ണു വെട്ടനെ ഉമ്മ വെച്ച പോലെ എനിക്കും വെക്കാന “”
ഉണ്ണി മനസ്സില്‍ കള്ളം ഇല്ലല്ലോ, അന്ന് ആര്യേച്ചിക്കു കിട്ടിയ അടിക്ക് കണക്കില്ലരുന്നു.
അവര്‍ രണ്ടു പേരും എന്നോട് മിണ്ടാതെ ആയി. അന്ന് തിരിച്ചു വീട് വരെ ഞാന്‍ നടന്നു. അല്ല അവന്‍ എന്നെ നടത്തി.വീട്ടില്‍ വന്നപ്പോള്‍ എല്ലാം ഞാന്‍ അച്ഛനോട് പറഞ്ഞു കൊടുത്തു അച്ഛന്‍ ചിരിച്ചേ ഉള്ളു. പക്ഷേ അമ്മ എന്നെ നടത്തിയതിനുല്പാടെ അവനെ വഴക്ക് പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു അവന്‍ മിണ്ടി തുടങ്ങി. ഞങള്‍ അത് മറന്നു എങ്കിലും അന്ന് മുതല്‍ ആര്യേച്ചി എന്നോട് തീര്‍ത്തും മിണ്ടാതെ ആയി. ഞാനും മിണ്ടാന്‍ പോയില്ല. ഞാന്‍ പിന്നെ അങ്ങോട്ടുള്ള പോക്കേ കുറച്ചു. പോയാല്‍ തന്നെ അവളുടെ മുന്നില്‍ പെടാതെ ഒഴിഞ്ഞു മാറി നടക്കും എന്തിനാ വെറുതെ അവടെ വായില്ലും കയ്യിലും ഇരിക്കുന്ന മേടിക്കുന്നത്.
അങ്ങനെ ഇരിക്കെ എന്റെ അമ്മേടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവത്തിന് കോടി യേറി 4 ദിവസത്തെ പരുപാടി ആണ്. അമ്മ കോടിയേറ്റിന്റെ അന്ന് അമ്മയുടെ വീട്ടിൽ പോയി നിക്കും. അമ്പലം എന്ന് പറഞ്ഞാൽ അത്ര വലുതൊന്നു അല്ല. എങ്കിലും ആ അമ്പതിലെ ഉല്സവ ത്തിന്റെ അന്ന് ആദ്യ കറ്റാ സമർപ്പിക്കും അത് കഴിഞ്ഞു പിറ്റേന്ന് തൊട്ട് ഞങ്ങളുടെ നാട്ടിൽ കൊയ്ത്തു