“”അമ്മായി ഒരു ഗ്ലാസ് കൂടെ “”
“”ഇനിയും ദാഹം ഉണ്ടോടാ””
“”എനിക്കല്ല ഏട്ടനു ബുദ്ധി വെക്കാനാ””
അമ്മായി ചിരിച്ചോണ്ട് എന്നെക്കാള്‍ വലിയ ഗ്ലാസില്‍ മോര് തന്നു വിട്ടു. ബുദ്ധിയുടെ മാജിക്കല്‍ കൂട്ട് ഞാന്‍ എട്ടന് കൊടുത്തിട്ട് കളി കണ്ടോണ്ടു നിന്നു .
അന്ന് അമ്മായി വിളിച്ചിട്ടും ഞാന്‍ പോയില്ല .അവിടെ ഇരുന്നു അവരുടെ കളി കാണുവായിരുന്നു അവളുടെ അഹങ്കാരം തീര്‍ക്കണം അതായിരുന്നു ഞങളുടെ മനസ്സില്‍. പക്ഷെ ഒരിക്കല്‍ പോലും അവന്‍ ജയിച്ചില്ല. കടുത്ത നിരാശ.
അന്നും വീട്ടില്‍ വന്നു എന്നെ വിളിച്ചു വാശി കളി തീ പാറി, എന്‍റെ കുതിരയുടെ ചവിട്ടില്‍ അവന്‍റെമന്ത്രി നാല് കാരണം മറിഞ്ഞു ഇപ്രാവിശം അവനു എന്നെ തോപ്പിക്കാന്‍ സാധിക്കില്ല എന്നുറപ്പായി. ഞാന്‍ അന്ന് അവിടെ ഇരുന്നു ആര്യെച്ചിയുടെ എല്ലാ ട്രിക്കുകളും പഠിച്ചിരുന്നു. ഞാന്‍ ജയിക്കുമെന്ന് ആയപ്പോള്‍ അവന്‍ ബോര്‍ഡ് തട്ടി തെറുപ്പിച്ച് എഴുന്നേറ്റു പോയി. ഞാന്‍ കുറച്ച് കഴിഞ്ഞു അവനോടു ചെന്നു ഞാന്‍ പഠിച്ചെടുത്ത ട്രിക്കുകള്‍ പറഞ്ഞു കൊടുത്തു. ഒരാഴ്ച മൊത്തം രാവും പകലും സ്കൂളില്‍ നിന്നു വന്നാന്‍ ഞങ്ങള്‍ പൊരിഞ്ഞ യുദ്ധം . ഞാന്‍ അര്യെച്ചിയുടെ രീതിയില്‍ കളിച്ചു. അവളുടെ ഒപെണിങ്ങും മൂവ്സും ഒക്കെ എപ്പോഴും ഒരേ പോലെ ആയിരുന്നു.
അവന്‍ വീണ്ടും ജയിച്ചു തുടങ്ങി. അടുത്ത ശേനിയഴ്ച് ഞങ്ങള്‍ വീണ്ടും പട പുറപ്പെട്ടു. ഇന്ന് അമ്മുനെ തോപ്പിച്ചിട്ടു തന്നെ കാര്യം എന്ന് ഞങ്ങള്‍ ചേട്ടനും അനിയനും തീരുമാനമെടുത്തിരുന്നു. ആദ്യ മൂവ്കളിയില്‍ തന്നെ ചേച്ചി പണി മേടിക്കുന്ന താണ് ഞാന്‍ കണ്ടത്. ആ കളി തീരും മുന്നേ തന്നെ എന്നെ വലിചിഴച്ചു കൊണ്ട് അമ്മായി പോയി. ഗോപനുമായി ഞാന്‍ അന്നേ ദിവസം കണ്ടത്തിലെ കളികളില്‍ മുഴുകി.
അന്ന് ഞാനും ഏട്ടനും തിരിച്ചു വീട്ടില്‍ വരുമ്പോള്‍ പുള്ളി ഭയങ്കര സന്തോഷത്തിലായിരുന്നു, അവളെ തോപ്പിച്ചു കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു.
“”എന്താടാ ചിരിക്കുന്നെ “” ഞാന്‍ ചോദിച്ചു
“”ഒന്നും ഇല്ലടാ ശ്രീ കുട്ടാ “”
“”ജയ്ച്ചോ അതോ തോറ്റോ””
“”ഞാന്‍ തോക്കോ. അവളെ തോപ്പിച്ചു എന്‍റെ ആഗ്രഹവും സാദിച്ചു. “”
“”ആഗ്രഹമോ “” ഞാന്‍ അത്ഭുതപ്പെട്ടു
അപ്പൊ ആണ് അവനു അമളി പിടി കിട്ടിയത് എന്തോ എന്നോട് പറയാന്‍ പാടില്ലഞ്ഞത് പറഞ്ഞു . അവന്‍ വല്ലാണ്ടു കിടന്നു ഉരുണ്ടു. അവസാനം അവന്‍ നിവര്‍ത്തി ഇല്ലാതെ പറഞ്ഞു.