ഇരു മുഖന്‍ 2 [Antu Paappan]

Posted by

ആണ്‍കുട്ടികളെ ആര്‍ക്കും വേണ്ടേ? ഞാന്‍ അമ്മായിയോട് ചോദിച്ചിട്ടുണ്ട്. അമ്മായി അകിട് മുഖ്യം ബിഗിലേന്നു പറഞ്ഞിട്ടുണ്ടാവണം.

കണ്ടത്തില്‍ പോകുന്നത് എനിക്ക് ഇഷ്ടം ആണ് . അവിടെ ആകുമ്പോള്‍ ഗോപനും ഒത്ത് തകര്‍ക്കാം . വെള്ളത്തില്‍ കുത്തി മറിയാം. എന്നെ അവനേം ഒറ്റയ്ക്ക് കുളത്തില്‍ വിടാനുള്ള ദൈര്യം ഒന്നും ഇല്ല അമ്മായിക്കും. അമ്മായി സത്യത്തില്‍ പശുനെ കൊണ്ട് പോകുന്നതെ സുഷമ ചേച്ചിടെ വീട്ടില്‍ പോയിരുന്നു കാര്യം പറയാനാ. സുഷമ ചേച്ചിയും  അമ്മായും ഒരേ നാട്ടുകാര്‍ ആയിരുന്നു ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍, ഏതോ ഒരു ഭാഗ്യത്തിന് രണ്ടാളും കല്യാണം കഴിഞ്ഞു വന്നതും ഒരേ നാട്ടിലേക്കു.

ആന്റി ക്കൊരു മോനും മോളും ആണ്. ഗോപകുമാര്‍ ആണ് മൂത്തത്, ഞോണ്ടി  ഗോപന്‍ എന്നാ അവനെ എല്ലാരും വിളിക്കുക, അവനതൊരു സീനേ അല്ല. എന്തോ ഞാന്‍ അത് വിളിക്കില്ല. അതൊക്കെ കൊണ്ടാവും അത്രയും പിള്ളേര്‍ അവിടെ അവന്റെ കൂടെ ഉണ്ടായിരുന്നിട്ടും എന്നെ അവന്‍ ബെസ്റ്റ് ഫ്രണ്ട് ആക്കിയത്. അവന്റെ കൂടെ ആണ് പിന്നെ എന്‍റെ അന്നത്തെ ദിവസം, ഫുട്ബാള്‍ തന്നെയാണ് മിക്കവാറും. ഉണങ്ങിയ കണ്ടത്തില്‍ കളി. അത്കഴിഞ്ഞു നീരാട്ട്. കഷ്ടിച്ച് ഒരടി താഴ്ച്ച ഉള്ള കൈ ചാലുകളില്‍ ഇറങ്ങാന്‍ ഉള്ള അനുവതമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളു. അതും ആരുടെ എങ്കില്ലും മേല്‍നോട്ടത്തില്‍. തോര്‍ത്ത്‌ വെച്ച് പരല്‍ മീനിനെ പിടിച്ചു നടക്കുക ആയിരുന്നു ഞാങ്ങള്‍ക്ക് ഹോബി.

 

അന്ന് അമ്മായും ഞാനും  പശുവിനെ കൊണ്ട് തിരിച്ചു വീട്ടില്‍ ചെന്നിട്ടും അവര്‍ കളി നിര്‍ത്തിയിട്ടില്ല. ചെസ്സ് കളിച്ചു ചേച്ചിയെ ഇതുവരെ അവന്‍ തോല്‍പ്പിച്ചിട്ടില്ല എന്നാലും കളിക്കും. ജയിക്കണം എന്നാ വാശി ആകും. എങ്ങനെഎങ്കില്ലും എല്ലാ കളിയിലും ആര്യേച്ചി ജയിക്കും . പിന്നെ അവനെ കളിയാക്കല്‍ ആണ് പുള്ളികാരിയുടെ തൊഴില്‍. അവനെ വാശി കയറ്റിയാല്‍ അവന്‍ പിന്നെയും കളിയ്ക്കാന്‍ ഇരിക്കും. വീണ്ടും പൊട്ടും. ആര്യെച്ചിക്ക് എതിരെ കളിക്കുന്ന ആളിന്റെ മനസ് വായിച്ചു കളിക്കാന്‍ അറിയാം എന്നാ അവന്‍ പറയുന്നേ.

 

അന്ന് വീട്ടില്‍ വന്നു, വന്നപാടെ അവന്‍ അച്ഛനെകൊണ്ട് ഒരു ചെസ്സ് ബോര്‍ഡ് വാങ്ങി.

“”എടാ ശ്രീ “” വിളി വന്നു

അവന്‍ എന്നെ ബലമായി ഇരുത്തി ചെസ്സ് കളിപ്പിച്ചു . ആ ആഴ്ച അവന്‍റെ സ്ഥിരം ഇരയായി മാറി ഞാന്‍  തൊറ്റു കൊണ്ടേ ഇരുന്നു. ഓരോ വെട്ടം തോക്കുമ്പോഴും ആ തെറ്റ് വീണ്ടും ഞാന്‍ കാണിച്ചില്ല . അടുത്ത ദിവസം എന്നെ തോപ്പിച്ച ആത്മ വിശ്വാസത്തില്‍ അവിടെ ചെന്നു കളി തുടങ്ങി.

“”ഒരു പിഞ്ചു കുഞ്ഞിനെ തോപ്പിച്ചിട്ട് ഇങ്ങനെ ഇരുന്നു ചിരിക്കാന്‍ നാണം ഇല്ലേടാ ഏട്ടാ“””

“””വല്യ കൊച്ചിനെ തോപ്പിക്കുന്ന കണ്ടോ നീ ,എവിടെ അവള്‍ അച്ചൂ ഡി അച്ചൂ…”” അവന്‍ നീട്ടി വിളിച്ചു

“”വാനരന്മാര്‍ രണ്ടും വന്നല്ലോ , വന്നോടനെ തോക്കാണോ അടുക്കളയില്‍ മോരുണ്ട്‌ പോയി കുടിച്ചു വാ “” ആര്യേച്ചി അടുക്കളയില്‍ നിന്നു വന്നിരിന്നിട്ടു പറഞ്ഞു .

ഞാന്‍ കേട്ട പാടെ അങ്ങോട്ട്‌ വിട്ട് അമ്മായി എനിക്ക് ഉടച്ച് വെണ്ണ എടുത്ത മോര് തന്നു, ഇതാരിക്കും ആ ചുള്ളി കമ്പിന്റെ ബുദ്ധിടെ രേഹസ്യം.

Leave a Reply

Your email address will not be published. Required fields are marked *