അഹങ്കരവുമായിരുന്ന കാലം.
അവനെ പറ്റി പറഞ്ഞാല്‍ അന്ന് ഞാന്‍ സൈക്കിള്‍ ഒക്കെ ചവിട്ടാന്‍ പഠിപ്പിക്കുന്ന സമയത്ത് ആള് പുറകില്‍ പിടിച്ചോണ്ട് നടക്കും . പതിയെ നമ്മള്‍ അറിയാതെ അവന്‍ കയ്യെടുക്കും. അവന്‍ കൂടെ ഉണ്ടെന്ന വിശ്വാസത്തില്‍ അല്‍പ്പ ദൂരം ഞാന്‍ ചവുട്ടും. വല്ല കല്ലോ മറ്റോ വഴിയില്‍ വരും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ പിറകില്‍ കാണില്ല. ഞാന്‍ അതോടെ താഴെ വീഴും. അവന്‍ അപ്പൊഴേക്കും ഓടിവന്നു പൊക്കി എടുക്കും, മുറിവൊ മറ്റോ ഉണ്ടോന്നുനോക്കും. ഇനി ഉണ്ടേലും ഇല്ലേലും അവന്‍ ഒറ്റ ചിരിയ. അപ്പൊ എനിക്ക് കരച്ചില്‍ വരും. പിന്നെ അവന്‍റെ ഒരു ടയലോഗാ
“”ഡാ ഒന്നും പറ്റിട്ടില്ലട്ടോ, ഞാന്‍ കരുതി നീ ഉടഞ്ഞു വാരി എന്ന്, അല്ലാ ഇത്രയും ദൂരം ഒറ്റക്ക് ചിട്ടിയോ നീ , ഞ കരുതിയത് കയ്യെടുക്കുമ്പോതന്നെ വീഴുന്നാ, ആഹ സൈക്കിള്‍ പടിച്ചല്ലോട . ഇനി ഇപ്പൊ അമ്മായിടെ വീട്ടില്‍ലൊക്കെ പോകുമ്പോ എന്നെ ഇരുത്തി ചവിട്ടാന്‍ ആളാ യി“”
വീണതിനെ ഓര്‍ത്തു കരയണോ അവനെ ഇരുത്തി ചവിട്ടാന്‍ പോണ ഓര്‍ത്തു സന്തോഷിക്കണോ എന്നറിയാത്ത അവസ്ഥ. കൂടെ നടന്നാല്‍ എപ്പോവേണേലും പണി കിട്ടും പക്ഷെ വീണാല്‍ താങ്ങാന്‍ അവന്‍ ഉണ്ടാകും എന്നെനിക്കറിയാം. ഒരിക്കല്‍ ഞാന്‍ മരത്തില്‍ നിന്ന് വീണപ്പോ എന്നെ എടുത്തോണ്ട് വീട്ടിലേക്ക് ഓടിട്ടുണ്ട് അവന്‍ . അവന്റെ തോളില്‍ കിടന്നു ഞാന്‍ എന്‍റെ വേദനയെ പറ്റി അല്ല ചിന്തിച്ചേ, പകരം അവനെ പറ്റിയാ. എനിക്ക് വേണമെങ്കില്‍ വിശ്വസിച്ചു എന്‍റെ ജിവന്‍ അവന്‍റെ കയ്യില്‍ കൊടുത്തിട്ട് സുഖമായി ഉറങ്ങാം. പൊന്നുപോലെ നോക്കും അവന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ. ഞാന്‍ അന്ന് അവനെ ഏട്ടാ എന്നൊന്നും വിളിക്കില്ലയിരുന്നു അവനും അത് നിര്‍ബന്തം ഇല്ലാരുന്നു. അവനെ ഞാന്‍ എന്‍റെ ആറു വയസുവരെ കണ്ടിട്ടുള്ളു എങ്കിലും നൂറു നൂറു ഓര്‍മ്മകള്‍ എന്‍റെ ഉള്ളില്‍ കുമിഞ്ഞു കൂടുന്നുണ്ട്.
ഞങ്ങളുടെ വീടിനു ഒരു മൂന്ന് നാലു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു ആര്യേച്ചിയുടെ വീട്. അവന്റെ ഹെര്‍കുലീസില്‍ എന്നെയും കൊണ്ട് സ്കൂള്‍ ഇല്ലാത്തപ്പോള്‍ മിക്കപ്പോഴും അവിടെ പോകുമായിരുന്നു. അവര്‍ തമ്മില്‍ ആയിരുന്നുന്നു ചെങ്ങാത്തം, ആര്യേചിയും അവനും . അവിടെ ചെന്നാല്‍ അവനു പിന്നെ എന്നെ വേണ്ട അവള്‍ക്കും അത് തന്നെ. അവര് രണ്ടാളും ചെസ്സ് കളി കാരംസ് ഒക്കെ ആയിട്ട് നിക്കും കാരംസ്ആണേല്‍ ഞാനും അമ്മായും കൂടും. എനിക്ക മൂദേവിയെ കാണുമ്പോഴേ ദേഷ്യം വരും, ആര്യയെ. അവടെ ഒരു അഹങ്കാരം , എന്‍റെ ഏട്ടനെ എടാ പോടാ വിളി എനിക്ക് അതൊന്നും ഒട്ടും ഇഷ്ടം അല്ല. ഞാന്‍ ചെന്നു അമ്മായിയോട് പറഞ്ഞു കൊടുക്കും. അമ്മായിടെ വയിന്നു നല്ലത് അവള്‍ മേടിക്കും.
അവിടെ ചെന്നാല്‍ അമ്മായി ഇടക്കു എന്നെ കൂട്ടി മണികുട്ടിയെ തീറ്റിക്കാന്‍ പാടത്തേക്കു പോകും. അവിടിരുന്നു അറു ബോര്‍ ചെസ്സ്കളി കാണുന്നതിലും നല്ലതല്ലേ മണിക്കുട്ടിയടെ കൂടെ പറമ്പില്‍ പോകുന്നത്. മണിക്കുട്ടിക്കു ഇടക്കൊരു കുട്ടി ഉണ്ടായിരുന്നു ആണ്‍ ആയോണ്ട് അതിനെ വിറ്റ് കളഞ്ഞു. എന്താ