രാവുണ്ണിയെ എങ്ങനെ ഞാന്‍ മറന്നു, അവന്റെ രണ്ടു മക്കളെയും ഞാന്‍ മറന്നു.
“”അരുണിമ….”’’
ആരയോ തിരയുന്ന പോലെ കോണി പടികള്‍ ഞാന്‍ ഇറങ്ങിയതിന്റെ ഇരട്ടി വേഗത്തില്‍ ഓടി മുകളില്‍ കയറി. എന്നാല്‍ എനിക്ക് ആ വേഗത്തില്‍ മുന്നോട്ട് പോകാന്‍ എനിക്ക് ആയില്ല . ശ്വാസം മുട്ടുന്നപോലെ ഹൃദയത്തിന്റെ മിടുപ്പ്കള്‍ എനിക്കിപ്പോ അറിയാം.
ഞാന്‍ മുകളിലെ മുറിയിലെ ആ ഭിത്തിയില്‍ കൈ കുത്തി തല ഭിത്തിയില്‍ മുട്ടിച്ചു നിന്നു. പതിയെ എനിക്ക് ചുറ്റും ഉള്ള ഭൂമിയുടെ ആട്ടം നിലച്ചു. എവിടുന്നോ ആ മുറിയിലെക്കു വെട്ടം പരന്നു. വാതില്‍ തുറന്നു തന്നെ കിടപ്പുണ്ട്. ഞാന്‍ ഭിത്തിയില്‍ തപ്പി തപ്പി പുറത്തേക്കു ഇറങ്ങി. എനിക്ക് ഇത്രയും നേരം തോന്നിയ ശ്വാസംമുട്ടല്‍ അല്പം കുറഞ്ഞിരിക്കുന്നു.
ഞാന്‍ പത്തായപുരയില്‍ നിന്ന് നേരേ വന്നത് അച്ഛന്റെയും ചേട്ടന്റെയും അസ്ഥിതറയിൽ ആയിരുന്നു. ഞാന്‍ നന്നായി ഭയന്നിരുന്നു അതാകാം അവരുടെ അടുത്ത് തന്നെ അഭയം പ്രാപിച്ചത്. ആരോ അവിടെല്ലാം വൃത്തി ആകിയിട്ടിട്ടുണ്ട് എന്നാലും പുതിയ നാമ്പുകൾ മുളക്കുന്നു. എന്നെ ഏറെ ഞെട്ടിക്കുന്ന ഒരു കാഴ്ച ആണ് വീണ്ടും കണ്ടത്. T രാമചന്ത്രന്റെ അസ്ഥിതറക്ക് അടുത്തുള്ള ആ ചെറിയ തറയിലെ പേര് ‘’വിഷ്ണു ഭദ്രൻ” എന്ന് എഴുതിയിരിക്കുന്നു.
“”ഭദ്രന്‍ …””
വീണ്ടും തല കറങ്ങുന്നപോലെ തോന്നി ഞാൻ അവിടെ നിലത്ത് ഇരുന്നു . എവിടുന്നോ വന്ന മഴ മേത്തു വീണപ്പോൾ ആണ് ഞാൻ ഉണരുന്നത്. എന്നാലും ഏറെകുറെ മരവിച്ചുപോയ അവസ്ഥയാണ്. ഇരുണ്ട ആകാശം മഴ ഇരച്ചു വരുന്നു.
“”ഭദ്രൻ…. ഏട്ടൻ…വിഷ്ണുവേട്ടൻ….””ഞാന്‍ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു
ഞാൻ ആ മഴയിൽ അച്ഛന് മടിയിൽ ചാരി ഇരുന്നു. മഴ തകർത്തു പെയ്യുന്നുണ്ട് എനിക്ക് മരവിപ്പ് കൂടി കൂടി വന്നു. ഞാൻ എഴുന്നേറ്റു കോലായിലേക്ക് പോയി ഷര്‍ട്ട് ഊരി ഒരു മൂലക്കിട്ടു. കൈ വെച്ച് മുടിയും മുഖവും ഒന്ന് വടിച്ചു വെള്ളം കളഞ്ഞു എന്നിട്ടാ കൈ കുടഞ്ഞു . ആ കുഴിമാടത്തിലേക്ക് തന്നെ നോക്കി കോലായിലെ അര ഭിത്തിയിലെ തൂണില്‍ ചാരി ഇരുന്നു. നന്നായി പേടിച്ചിരിക്കുന്നു ക്ഷീണവും തോന്നുന്നു അപ്പൊ ഭദ്രൻ ഏട്ടൻ ആണോ? എട്ടന് ഭദ്രൻ എന്നൊരു വാല് ഉണ്ടായിരുന്നോ ? അത് ഏട്ടന്‍ ആയിരുന്നെങ്കില്‍ ഞാന്‍ മനസാലെ ആഗ്രഹിച്ചു.
ഒരു ദീര്‍ഖ നിശ്വാസം, എന്റ മുഖത്തൊരു ചെറു പുഞ്ചിരി വിടര്‍ന്നെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകികൊണ്ടിരുന്നു. എന്‍റെ ബോദമനസ് ഓര്‍മ്മകള്‍ക്കിടയിലേക്ക് മറഞ്ഞു.
“”ഏട്ടന്‍….””
ചില തിരിച്ചറുവുകള്‍ അങ്ങനെയാ പഴയതെല്ലാം ഓര്‍മിപ്പിചോണ്ടിരിക്കും. എല്ലാ അനുജന്‍മാരെയും പോലെ അച്ഛന്‍ എനിക്ക് അഭിമാനവും ചേട്ടന്‍