പോവാം…..😁
ഞാൻ ചെല്ലുമ്പോൾ അവർ ലിഫ്റ്റിൽ കേറീരുന്നു ഞാനും കൂടക്കേറി….
എന്നെ നോക്കി അവളും ചിരിച്ചു….. തിരിച്ചു ഞാനും…..
അവൾ പ്രെസ്സ് ചെയ്ത നമ്പർ എന്നെ ചെറുതായിട്ട് ഞെട്ടിച്ചു…….
10……
ഞാൻ താമസിക്കുന്ന അതെ ഫ്ലോർ….
എന്തെങ്കിലും മിണ്ടണമല്ലോ അല്ലേ…. മിണ്ടാം….. എന്ത് പറഞ്ഞു മിണ്ടു…… ആഹ് കിട്ടി ഐഡിയ…..
ഞാൻ കൊച്ചിന്റെ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു….
“””””എന്താ മോളെ മോൾടെ പേര്….””””
അതിന് ആ കൊച്ചു….
“””””നേരത്തെ മമ്മി വിളിച്ചത് കേട്ടില്ലേ “””””