“”””””അങ്ങോട്ടുപോവാം “”””””
ഞാൻ ആരോടെന്നില്ലാതെ അതുപറഞ്ഞു പാർക്ക് ലക്ഷ്യമാക്കി പോയി..
അവിടെ ചെന്നപ്പോ തന്നെ ഒരു ഊഞ്ഞാൽ കണ്ടു അതിൽ കേറിയിരുന്നുകൊണ്ട് ഞാൻ എന്റെ ഭാവിയെ കുറിച്ച് ചിന്തിച്ചു…..
പെട്ടെന്നു എന്റെ മനസിലേക്ക് ഒരു പ്രധാനപെട്ട കാര്യം ഓടിവന്നു…. അതെ വീട് എന്റെ വീട്…..
അത് ഇപ്പൊ ബാങ്കുകരുടെ കൈവശം ആണ് അതുതിരിച്ചുപിടിക്കണം… അതെ കിട്ടി…. ഒരു ലക്ഷ്യവും ഇല്ല എന്ന് വിചാരിച്ച എനിക്ക് തെറ്റി…. വീട് അമ്മയുടെ സ്വന്തംവീട്… എവിടെയായിരുന്നു ഞാനും അച്ഛനും അമ്മയും താമസിച്ചിരുന്നത്…. ഇപ്പൊ അത് എനിക്ക് സ്വന്തം അല്ല….. പക്ഷെ അത് സ്വന്തമാക്കണം…..
അപ്പോഴും ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകലങ്ങിയിരുന്നു…….
“””””ഹു ആർ യു “””””
കാലിൽ തട്ടിക്കൊണ്ടു ഒരു ചോദ്യം…. ഒരു കിളി കൊഞ്ചൽ….. കൊച്ചുകിളി….
“””””ഹായ് മോളെ…. ഞാൻ ഇവിടൊക്കെത്തന്ന ഉള്ളതാ…”””””