“””””ടാ ഫുഡ് കിച്ച്നിൽ ഒണ്ടേയ്….. എടുത്തുകഴിക്കാൻ മറക്കണ്ട… കേട്ടാ….”””””
പുറത്തേക്കിറങ്ങിയ അവൻ തിരിച്ചു വന്നു പറഞ്ഞിട്ട് ഒറ്റപ്പൊക്ക്….
“””””ആഹ്ഹ് “””””
ഞാനും അതിന് മറുപടികൊടുത്തു കൊണ്ട് അവൻ പോകുന്നതും നോക്കി നിന്നു..
നാളെമുതൽ എൻ്റെ ജീവിതത്തിലും വരുന്ന തിരക്കുകൾ ഓർത്കൊണ്ട് ഞാൻ വാതിൽ അടച്ചു കിച്ച്നിലേക്ക് പോയി…
ഫുഡ് ഒക്കെ എടുത്തുവച്ചിട്ടാ അവൻപോയത്.
ഞാൻ ആ ഫുഡ് ഒന്ന് ടേസ്റ്റ് ചെയ്തുനോക്കി…. ഹ്മ്മ് കൊളളാം…..
അവൻ ഇതൊക്കെ എപ്പോ ഉണ്ടാക്കാൻ പഠിച്ചോ….. ആവോ..
നല്ല ചൂട് ദോശയും ചമ്മന്തിയും……..!
ഫുഡ് കഴിച്ചു കഴിഞ്ഞ് ഇനി എന്ത് എന്നാലോചിച്ചുകൊണ്ട് ബാൽക്കമിയിലെ കൈവരിയിൽ ചരിനിക്കുമ്പോളാണ് ഞാൻ താഴെയുള്ള ഒരു കൊച്ചു പാർക്ക് കണ്ടത്…