രാവിലെ നേരത്തെ പോകും പത്ത് മണിക്ക് മുൻപേ അവിടെ എത്തണം……
ശരി ,, മോനെ ജിജോ…..
ഞങൾ അച്ഛനോട് യാത്ര ചോദിച്ചു പള്ളിയിൽ നിന്നും ഇറങ്ങി,,,…
കാറിൽ കയറി വീട്ടിലേക്ക് വിട്ടു……
ഭാഗ്യം , ഗേറ്റ് തുറന്നു കിടക്കുന്നത് കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറകേണ്ട കാര്യം വേണ്ടി വന്നില്ല……..
സിറ്റ് ഔട്ടിൽ തന്നെ മത്യൂസ് അങ്കിൾ ഇരിക്കുന്നു,, വണ്ടി യുടെ ശംബ്ദം കേട്ട് പുറത്തേക്ക് വന്നു…..
വണ്ടിയിൽ സബ് കലക്ടർ എന്ന ബോർഡ് കണ്ട് അന്തം വിട്ട് നിന്ന്………
ഡോർ, തുറന്നു ഞങൾ പുറത്ത് ഇറങ്ങി ……..
ഹാ,,, മക്കളെ ,, നിങൾ ആയിരുന്നോ… വണ്ടി….
അപ്പോഴേക്കും രജി അങ്കിളിനെ കെട്ടി പിടിച്ചു പറഞ്ഞു പാപ്പാ ,, ജിജോ അച്ചായൻ നമ്മളെ എല്ലാവരെയും പറ്റിച്ചു…….
എന്താ മോളെ പറയുന്നത്…..
പപ്പാ,,,,, അച്ചായൻ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് കലക്ടർ ആണ്…..
ഇത് , കേട്ടുകൊണ്ടാണ് റീജ ആൻ്റി സിറ്റ് ഔട്ടിലേക്ക് വന്നത്…….
രജി ,,, നീ പുറത്ത് നിന്നും വരുന്നതല്ല, അതും ഹോസ്പിറ്റലിൽ നിന്നും …
ഒന്ന് ഫ്രഷ് ആയിട്ടു പോരെ ഈ കെട്ടിപിടുത്തം,,, ഇപ്പോഴത്തെ സാഹജര്യം ,, തീരെ ഭോധം ഇല്ലാതായൊ…..
അതല്ല,,, ഇച്ചായ ഞാൻ സന്തോഷത്തിൽ…..
അങ്കിൾ ,, നാളെ രാവിലെ അച്ഛൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്……
എടാ,,, മോനെ ,, നീ….
എടീ ,, റീജേ,,? നമ്മുടെ മോൻ…..
ജിജോ…. കലക്ടർ ആയെടി….
ആൻ്റിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല…….
മമ്മി,,,, പപ്പയുടെ ബന്ധുക്കളും മമ്മിയുടെ ബന്ധുക്കളും നാട്ടുകാരും അറിയണം , എൻ്റ ഇച്ചായൻ ജോലിയും വരുമാനവും ഇല്ലാത്തവൻ അല്ല എന്ന്……
എന്താ മോളെ നീ ഇങ്ങനെ പറയുന്നത്……
അത് ,ഒന്നും അല്ല ആൻ്റി ,, അവളുടെ ഒരു മധുര പ്രതികാരം……
ആരെങ്കിലും ഞാൻ ജോലിയും വരുമാനവും ഇല്ലാത്തവൻ ആണെന്ന് പറയുന്നത്