പിന്നീട് അവളും സംസാരിക്കാൻ തുടങ്ങി …….
രജി സംസാരികുമ്പോൾ ഞാൻ സൈഡ് ഗ്ലാസിലൂടെ ആ സുന്ദരമായ മുഖവും അതിൽ
മിന്നി മറയുന്ന ഭാവങ്ങളും ആസ്വദിച്ചു………..
ഇടക്ക് ഒളികണ്ണിട്ട് അവളെ നോക്കുകയും ചെയ്തു………
രജി നിൻ്റെ സംശയങ്ങൾ ചോദ്യങ്ങൾ തീർന്നില്ലേ?……..
ജിജോ ഇച്ഛായ ഞാനെങ്ങനെ ഇതൊക്കെ ഒരു നിമിഷം കൊണ്ട് വിശ്വസിക്കും…….
ഇപ്പോഴും ആകെ കൺഫ്യൂഷൻ ആണ്……..
നമ്മൾ ആദ്യം പോകുന്നത് പള്ളിയിലേക്ക് ആണ്, അച്ഛൻ പറയുമ്പോൾ എല്ലാം വിശ്വസിക്കും……..
പിന്നെ നിന്നെ ഇഷ്ടം ഉള്ളത് കൊണ്ട് തന്നെയാണ് ഞാൻ ഒന്നും ആലോചിക്കാതെ മനസമ്മതത്തിനും കല്യാണത്തിനും സമ്മതം മൂളിയത്…….
കുട്ടികാലത്ത് തന്നെ നിന്നോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. അത് മനസ്സിൽ കൊണ്ട് നടന്നു ,….
രജീഷ ചേച്ചി എന്ന് നിന്നെ ഞാൻ വിളിച്ചു തുടങ്ങിയത് ഓർമയുണ്ടോ?..
അത് റീജ ആൻ്റിയുടെ നിർബന്ധം കാരണം ആയിരുന്നു.അതിൻ്റ കാരണം വളരെ വൈകിയാണ് ഞാൻ അറിയുന്നത്……..
നീയും ഞാനും തമ്മിൽ ഒരു വയസിൻ്റ വെത്യാസം ഇല്ല , പിന്നെ എൻ്റ പപ്പയും മമ്മിയും നിൻ്റെ പപ്പയും മമ്മിയും മുൻപേ നമ്മുടെ കല്യാണം തീരുമാനിച്ചിരുന്നു…….
പക്ഷേ ഞാൻ അനാധൻ ആയപ്പോൾ നിൻ്റെ മമ്മി അതിൽ നിന്നും പിന്നോട്ട് പോയി, അന്ന് മുതൽ ആണ് നീ എനിക്ക് രജിഷ ചേച്ചി ആകുന്നത്……..
ഇതൊക്കെ ഞാൻ അറിയുന്നത് നമ്മുടെ അച്ഛൻ പറഞ്ഞിട്ടാണ്……
ജിജോ ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല…….
ആദ്യമൊക്കെ നിന്നോട് സ്നേഹം ഉണ്ടായിരുന്നു , പിന്നെ പപ്പ നിന്നോട് കൂടുതൽ താൽപര്യം കാണിക്കുന്നത് കാണുമ്പോൾ എനിക്ക് കോപം വരും……….
പിന്നെ നിന്നെ അകറ്റി നിർത്താനും ഒഴിവാക്കാനും ഞാൻ ശീലിച്ചു…..
പക്ഷേ നിനക്ക് അതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല എന്ന് അന്ന് മനസിലായില്ല….
നീ നിലനിൽകാൻ ശ്രമിച്ചു, ശീലിച്ചു……
അതാണ് കർത്താവ് എന്നെ നിനക്ക് വേണ്ടി സൃഷ്ടിച്ചതാണ് എന്ന് മനസമ്മതം മുടങ്ങിയപ്പോൾ നീ റൂമിൽ കയറി വന്നു സംസാരിച്ചില്ലെ അന്ന് മനസിലായി………
ജിജോ നിൻ്റെ ദാനം അതാണ് എൻ്റ ജീവിതം, എൻ്റ പപ്പയുടെ കുടുംബത്തിൻ്റെ