വീട്ടിലെ നമ്പർ ഞാൻ തരാം .അങ്ങനെ വരുമ്പോൾ അതിൽ വിളിച്ചാൽ മതി..
മഞ്ജു – അഭി വലിയ കമ്പനികൾ സമയം അറിയിക്കുമ്പോൾ എങ്ങനയാ അവരോട് അത് മാറ്റി പറയുക…ഇനി എന്തായാലും അഭി പറഞ്ഞ പോലെ ചെയ്യാം .
പ്രജീഷ് – ഞാനും ഇനി എന്നും ഇവിടേ ഉണ്ടാകും..നമ്മുക്ക് നല്ല രീതിയിൽ മുൻപോട്ടു പോകണം…അഭി ഇന്ന് വേണേൽ നേരത്തെ പോയിക്കൊളു..
.
അഭി – അത് കുഴപ്പം ഇല്ല..
അനു രാത്രി ഫോൺ വിളിച്ചു
അനു – ഏട്ടാ വരുന്ന വഴിക്ക് ബൈക്ക് കേടായി..ആകെ മഴയാ..ഒന്ന് വേഗം വരാമോ…
അഭി – ഞാൻ ജോലിയിൽ ആണ്..ഞാൻ നോക്കട്ടെ…
അഭി കുറച്ചു കഴിഞ്ഞ് ആണ് കമ്പനിയിൽ നിന്നു ഇറങ്ങിയത്…
അഭി അവിടേ എത്തുമ്പോൾ ആകെ ഒന്ന് ഞെട്ടി..അവള് ആ മഴയത്ത് എവിടേയും കയറി നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ മഴ മുഴുവൻ കൊണ്ട് നിൽക്കുന്നു..
അഭി എത്തി..അവള് ആകെ സങ്കടപ്പെട്ടു നിൽക്കുന്നു..പാവം അവള് അവനെ കാത്തു കുറെ നേരം ആയി അവിടേ മഴ നനഞ്ഞ് യൂണിഫോമിൽ നിൽക്കുന്നു..
അഭി വന്നു വാതിൽ തുറന്നു..നനഞ്ഞ് കുളിച്ച് അവള് വണ്ടിയിൽ കയറി..
അഭി ഒരു തുണി എടുത്ത് തല തോർത്തി കൊടുക്കാൻ വന്നപ്പോൾ അവള് തട്ടി മാറ്റി.
അനു – വേണ്ട..എത്ര പറഞ്ഞു..വേഗം വരാൻ…ഞാൻ ആകെ ഈ സ്ഥലത്ത് പേടിച്ചു നിൽക്കുക ആണ്.. എനോടു ഇപ്പൊ ഒരു സ്നേഹവും ഇല്ലല്ലോ…
അനു ഡാഷ് ബോർഡിൽ തല വെച്ച് കരയാൻ തുടങ്ങി..
അഭി ആകെ വിഷമിച്ചു വണ്ടി വേഗം വീട്ടിൽ എത്തിച്ചു…അവള് വേഗം