പോയി..
അഭി കമ്പനിയിൽ വന്നു..ഒരു ചെറിയ മുറിയിൽ തുടങ്ങിയ കമ്പനി ഇപ്പൊൾ 4 നിലയിൽ ആണ്…ഇഷ്ടം പോലെ സ്റ്റാഫും..
.
അഭി ഓഫീസിൽ കയറാൻ വന്നതും സെക്യൂരിറ്റി ചേട്ടൻ്റെ മുഖത്ത് സന്തോഷം അവൻ കണ്ടു..
അകത്തു കയറി എല്ലാവരും സന്തോഷത്തിൽ ആണ്..
അഭി വന്നതും മാനേജർ മുറിയിൽ നിന്ന് മഞ്ജുവും ഭർത്താവും വന്നു…
പ്രജീഷ് – അഭി..നീ വന്നല്ലോ . താങ്ക്സ്..അയാള് ഐഡി കാർഡ് കൊടുത്തു…
.
മഞ്ജു ഒന്നും പറയാതെ നിന്നു..അഭി നോക്കിയതും ഇല്ല..അവൻ പോയി വർക്ക് എല്ലാം തുടങ്ങി..എല്ലാവർക്കും വർക്ക് കൊടുത്തു…
അന്ന് രാത്രി വരെ കമ്പനിയിൽ എല്ലാവരും തിരക്കിൽ ആയിരുന്നു…മഞ്ജു അനുവിനേ വിളിച്ചു നന്ദി പറഞ്ഞു…
അടുത്ത ദിവസം രാവിലെ ആണ് അഭി വീട്ടിൽ വരുന്നത്…
അഭി വന്നു കുളിച്ച് വന്നു…പക്ഷേ അഭിക്കും അനുവിനും ഇടയിൽ എന്തോ ഒരു അകൽച്ച അപ്പോഴും ഉണ്ടായിരുന്നു..
ചായ കുടിച്ചു വന്നു…അഭി ഇറങ്ങാൻ ആയി കാറിൽ കയറി..പോയി.. അന്ന് വൈകുന്നേരം എല്ലാം കമ്പനിയിൽ പഴയ പോലെ ആയി…കുറെ പ്രോജക്ട് കമ്പ്ലീറ്റ് ആക്കി..
മഞ്ജു അവനെ മുറിയിലേക്ക് വിളിപ്പിച്ചു…കുറെ സോറി ഒക്കെ പറഞ്ഞു…
അഭി – അത് ഒന്നും കുഴപ്പം ഇല്ല..അനു പറഞ്ഞപ്പോൾ ആണ് ഞാൻ എല്ലാം മനസ്സിൽ ആക്കിയത്… മാഡം അത് മറന്നേക്കൂ…
പ്രജീഷ് – അഭി ഫോൺ സൈലൻ്റ് ആക്കി വേക്കരുത് .
അഭി – നിങൾ എൻ്റെ ഭാഗത്തും ഒന്ന് ചിന്തിക്കണം…രാത്രി വരെ ഞാൻ പണി എടുക്കുന്നു…എനിക്ക് ഫാമിലി കൂടി നോക്കണ്ടെ… ആ സമയം ഞാൻ ചിലപ്പോൾ ഫോൺ മാറ്റി വേക്കും..