അനു എൻ്റെ ദേവത 9
Anu Ente Devatha Part 9 | Author : Kuttan | Previous Part
(കഥ തുടർന്ന് എഴുതാൻ എല്ലാവരും പറയുന്നു..നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് കരുതുന്നു ..നിങ്ങളുടെ അഭിപ്രായം അറിയിച്ചാൽ നല്ല ആശയം ആണേൽ ഉൾകൊള്ളിക്കാൻ തയ്യാറാണ്..മറ്റു കഥകൾ നിങ്ങളുടെ മോശ അഭിപ്രായം മാനിച്ച് നിർത്തി വെച്ചിരിക്കുന്നു…ഇതും നിങൾ പറഞ ടെയ്ൽ എൻഡാവും..ചിലപ്പോൾ…. )
അനു ഉറക്കത്തിൽ നിന്ന് എഴുനേറ്റു ജോലിക്ക് പോവാൻ റെഡി ആയി…
അഭി നല്ല ഉറക്കം ആണ്..കവിളിൽ ഉമ്മ നൽകി അവള് അവനെ മുഴുവൻ പുതപ്പിച്ചു പോയി…
അഭി മോൻ ഉണർന്നത് കേട്ട് അവനെ എടുത്ത് താഴേക്ക് വന്നു..
അച്ഛൻ മോനെ എടുത്ത് പുറത്ത് നടക്കാൻ തുടങ്ങി…
അഭി ഫോണിൽ നോക്കി..നിറയെ മിസ്ഡ് കോൾസ്സ്.,പിന്നെ വാട്ട്സ്ആപ്പ് മെസ്സേജ്…
ഓഫീസിൽ നേരത്തെ ചെല്ലാൻ ആണ്…ഫോൺ സൈലൻ്റ് ആയത് കൊണ്ട് അറിഞ്ഞില്ല…
വേഗം കുളിച്ച് റെഡി ആയി പോയി..അവിടേ എത്തിയതും മാനേജർ മഞ്ജു കുറെ അവനെ വഴക്ക് പറഞ്ഞു..വലിയ പ്രോജക്ട് ആയി ചിലർ വന്നിരുന്നു…
ഇത്രയും കാലം അവൻ പട്ടിയെ പോലെ പണി എടുത്ത് കമ്പനി വളർത്തി എടുത്തത് അവർ മറന്നിരിക്കുന്നു….
മഞ്ജു അവസാനം എന്തോ പറഞ്ഞു ” പട്ടില്ലേൽ നിർത്തി പോവാൻ പറഞ്ഞു”
മഞ്ജു പെട്ടന്ന് ഉള്ള ദേഷ്യത്തിൽ പറഞ്ഞത് ആണേലും അഭി അത് വളരെ സീരിയസ് ആയി എടുത്ത് ഐഡി കാർഡും ഓഫീസ് സാധനങ്ങൾ അവിടേ വെച്ചു ഇറങ്ങി പോയി…