ആ വേദനക്ക് അൽപ്പം ശമനമായി
“”മാറിയോ “”പൊട്ടത്തി കണ്ണും നിറച്ചോണ്ട് ചോദിക്കുന്നു..
ഇവൾക്ക് ഇത് എന്താ പറ്റിയെ ഇവൾ ഇതിലും വലിയ വേദന സമ്മാനിച്ചിട്ടുണ്ട് ശരീരത്തിനും മനസിനും അന്നൊന്നും ഇതുപോലെ ഒരു പെരുമാറ്റം ഞാൻ കണ്ടിട്ടില്ല.
“”ഓഹ്! ഇപ്പൊ കൊഴാപ്പം ഇല്ല, ഇഷ്ടം ഇല്ലേ പറഞ്ഞ പോരെ എന്തിനാ ചേച്ചി അതൊക്ക കുത്തി പൊട്ടിക്കുന്നെ?””
എനിക്ക് വലിയ പ്രശ്നം ഇല്ലന്ന് മനസിലാക്കിയ അവൾ
“”ഞാൻ വയറ്റിൽ തള്ളി മാറ്റാനാ നോക്കിയത് അറിഞ്ഞില്ല അവിടെ അടി വീഴുമെന്ന് സോറി “”
“”വയറ്റിൽ ആണേലും ആര്യേച്ചി ഇടിക്കോ?””
“”ഇല്ലാ….. എന്താ ഏട്ടൻ ഇപ്പൊ….. എന്നെ എന്താ വിളിച്ചേ… “”
“”ഇല്ല ആര്യേച്ചി ഞാൻ അറിയാതെ വേദനിച്ചപ്പോൾ നീ എന്ന് വിളിച്ചതാ ഇനി അതിനു എന്നെ തല്ലാൻ വരണ്ട“”
“”അതല്ല…. ആര്യേച്ചീ …. “”
“”അതിനെന്താ, ഇപ്പൊ അതും കുറ്റമായോ “”
അപ്രേദിക്ഷിത മായി അവൾ എന്നെ കെട്ടി പിടിച്ചു ഒരുപാട് ഉമ്മ മുഖത്തും നെറ്റിയിലും ഒക്കെ വെച്ച്..
“”ശ്രീ ഹരി “”
“”എന്താ എന്താ ആര്യേച്ചി….. എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ ചെയ്‌തെ ….!””
“”ഇല്ല ഒന്നും ഇല്ല ഞാൻ ഞാൻ ഇപ്പൊ വരാം….””
എന്നെ അവിടെ ആക്കി അവൾ ഓടി, ആര്യേച്ചിടെ ആ പാച്ചിലിനിടയിൽ ഞാൻ അവളുടെ മുഖത്തു സന്തോഷമൊ അങ്ങനെ എന്തെക്കെയോ വികാരങ്ങൾ കണ്ടു. ആരെയൊക്കെയോ ഫോൺ ചെയ്തു കുറച്ചു കഴിഞ്ഞു വന്നു ഒന്നും സംഭവിക്കാത്ത ഭാവത്തിൽ.