ഞങ്ങളുടെ കല്യാണം അടിപൊളി ആയി നടന്നു… ജോലിക്കാരും പാർട്ടിക്കാരും എല്ലാവരും ഉണ്ടായിരുന്നു.. പക്ഷേ വിഷമം എന്തെന്നാൽ കല്യാണം കഴിഞ്ഞെങ്കിലും ഞങ്ങൾക്ക് ഒരുമിച്ച് കിടക്കാൻ പറ്റില്ലായിരുന്നു.., കാരണം ഒരു വീട് ഞങ്ങൾക്ക് ഇല്ല.. സുനിലും അവരുടെ കോട്ടേഴ്‌സിൽ ആയിരുന്നു താമസം..
അങ്ങനെ ഇരിക്കുമ്പോൾ ആണ് സുനിലേട്ടന് ഈ ക്വാറിക്ക് പുറത്ത് ഒരു ജോലി കിട്ടിയത്.. തോമസൺ ലിമിറ്റഡ് എന്ന ഒരു കമ്പനിയിൽ ആണ് ജോലി… നിങ്ങൾ വിചാരിക്കും ഇത് കമ്പ്യൂട്ടർ ജോലി ആണെന്ന് എന്നാൽ അതല്ല, ഇത് അവരുടെ എന്തോ ഒരു ബംഗ്ലാവിൽ ആണ് ജോലി…
അങ്ങനെ ഇവിടുത്തെ ജോലി നിർത്തിഞങ്ങൾ പോവാൻ തീരുമാനിച്ചു.. എന്റെ കൂടെ ഉള്ളവരോട് യാത്ര പറഞ്ഞു ഇറങ്ങി…എന്റെ കൂട്ടുകാരിയെ കണ്ടതും എനിക് ഏതെന്നില്ലാത്ത വിഷമം ഉണ്ടായി..
” നമ്മൾ ഒരുമിച്ചു ആണ് നാട്ടിൽ നിന്ന് വന്നത് ഇപ്പോൾ നിനക്ക് നല്ലൊരു ജീവിതം ആയി… ”
“എനിക് നിന്നെ വിട്ടുപോവാൻ തോന്നില്ല, ലീലേ….”
“പറഞ്ഞിട്ട് കാര്യം ഇല്ല നിനക്ക് നിന്റെ ജീവിതം വേണം രമ്യ, ഇതുപോലെ ഉള്ള ജീവിതം എന്നെക്കാൾ കൂടുതൽ നിനക്ക് ആണ് ആവശ്യം… അറിയാമല്ലോ… നീ നിന്റെ അമ്മയെ പോലെ ആവാതെ ഒരു പതിവ്രത ആയി ഭാര്യ ആവാൻ നോക്കുക…”
“അത് നീ പറയേണ്ട ആവശ്യം ഇല്ല… ഇനിയുള്ള എന്റെ എല്ലാം ജീവിതത്തിലും എന്റെ എല്ലാം സുനിലേട്ടന് ആയിരിക്കും.”
അങ്ങനെ ഞങ്ങൾ പോവാൻ നിന്നപ്പോൾ ഒരു ചേച്ചി ആരും കാണാതെ എന്റെ അടുത്തേക്ക് വന്നു…
” മോളെ, നിനക്ക് ആണോ അവിടെ ജോലി ”
“അല്ല സുനിലേട്ടൻ ആണ് എന്തെ? ”