റിയൂണിയൻ 3 [Danmee]

Posted by

” ഇത്  എന്റെ ഡാഡിക്ക് വേണ്ടി “

“”ട്ടോ “””

ജെനി നടേശാന് നേരെ നിറയോയിച്ചു. ശേഷം  ജോർജിനു തോക്ക് കൈ മറി ജോർജ് തോക്ക് വാങ്ങി.

” ഇത് ഞങ്ങളുടെ  കുട്ടിക്കാലം  നരക തുല്യമാക്കിയതിനു ‘”

“”ട്ടോ! “”

നടേശാന്റെ മരണം ഉറപ്പാക്കിയ ശേഷം . ജെനി ജോർജിനോട് പറഞ്ഞു.

” നീ ഇവിടെ നിന്നും പൊക്കൊളു  ഞങ്ങൾക്ക് ഇവിടെ കുറച്ചു പണിയുണ്ട്. “

ജോർജ് ജെനിയുടെ കൈ പിടിച്ചുകൊണ്ടു അവളെ ഒന്ന് നോക്കി അതിന് ശേഷം  അവൻ അവിടെ നിന്നും പോയി.

” ഇവനെ കൊല്ലണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്  പക്ഷെ ഇപ്പോൾ ചെയ്തു കഴിഞ്ഞപ്പോൾ  എന്തോ ഒരു പേടിപോലെ….. എന്റെ മക്കൾക്ക് ഇനി ആരാ “

” രാജൻ പേടിക്കണ്ട ….. ഇതിന്റ പേരിൽ ജയിലിൽ പോകേണ്ടി വരില്ല “

ജെനിയും രാജനും കൂടി അവർ  അവിടെ വന്നതിനുള്ള  തെളിവുകൾ എല്ലാം നശിപ്പിച്ചു മറ്റ് പോലീസ് കാരെ ഇൻഫോം ചെയ്തു.

ഫോർമാലിറ്റിറ്റീസ് എല്ലാം കയിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് ഉള്ള യാത്രയിൽ ആണ്‌  ജെനിയും രാജനും.

” സോറി  മേഡം……  ഞാൻ… മേഡത്തിനെ തെറ്റി ധരിച്ചു “

ജെനി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

” പിന്നെ മേഡം  …..ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്  ആ അച്ചുവും ആയി എന്താ ബന്ധം “

” എന്റെ   കാമുകൻ ആണ്‌ “

” അവൻ ഒരു ഗുണ്ട അല്ലെ……. പോലീസും ഗുണ്ടയും ആയുള്ള ബന്ധം  സിനിമയിൽ മാത്രം കണ്ടിട്ടുള്ളു ജീവിതത്തിൽ അത്‌..?”

” അവൻ ഗുണ്ട ഒന്നും അല്ല…….. എന്നെ തെറ്റിധരിച്ച പോലെ അവനെയും  രാജൻ  തെറ്റിധരിച്ചത് ആണ്‌ “

ജെനിയുടെ വീടിന് വെളിയിൽ രാജൻ വണ്ടി നിർത്തി.അവൾ കാറിൽ നിന്ന് ഇറങ്ങാൻ നേരം  രാജൻ പറഞ്ഞു.

” മാഡം എന്നോട് ക്ഷെമിക്കണം…… ഇന്ന് രാവിലെ  നടേശാന്റ  ഗുണ്ടകൾ ഇവിടെ നിൽക്കുന്നത് കണ്ടിരുന്നു…. ആ സമയത്ത് എന്തോ ധൈര്യം ഇല്ലായിരുന്നു  ……. പിന്നെ “

” അത്‌ കുഴപ്പമില്ല   താൻ കൃത്യസമയത്ത് തന്നെയാ അവിടെ എത്തിയത് “

Leave a Reply

Your email address will not be published. Required fields are marked *