ഒളിച്ചോട്ടം 9 [KAVIN P.S]

Posted by

ഇമ്പോർട്ടന്റ് മീറ്റിംഗുണ്ട്. അത് കാരണം വീടിന്റെ എഗ്രിമെന്റ് സൈൻ ചെയ്ത് ബാലൻസ് എമൗണ്ട് ഇന്ന് തന്നെ കൊടുത്ത് സെറ്റില് ചെയ്യാം. പിന്നെ വീട് നിന്റേം അനൂന്റേം പേരിലാ രജിസ്ട്രർ ചെയ്യുന്നേ അതോണ്ട് നിങ്ങള് രണ്ട് പേരും അതിൽ ഒരുമിച്ച് സൈൻ ചെയ്യണം. വിനോദിനെ വിളിച്ച് പറഞ്ഞ് ഞാൻ കാര്യങ്ങളെല്ലാം റെഡിയാക്കിയിട്ടുണ്ട്. ഉച്ചയാകുമ്പോഴെയ്ക്കും ആള് വരുമെന്നാ പറഞ്ഞെ” അച്ഛൻ പറഞ്ഞ് നിറുത്തി.

“അതു മതി അച്ഛാ” ഞാൻ അച്ഛനോട് പറഞ്ഞു. അപ്പോഴെയ്ക്കും സമയം 1 മണി ആയിരുന്നു. അനു “ചോറ് കഴിക്കാന്ന്” പറഞ്ഞ് ഞങ്ങളെയെല്ലാവരെയും വിളിച്ചു. ഒരുമിച്ചിരുന്നാണ് ഞങ്ങൾ കഴിച്ചത്. ചോറിന് സദ്യയൊരുക്കിയിരുന്നു. 6 കൂട്ടം കറികളും പായസവുമെല്ലാം ഉണ്ടായിരുന്നു. ഉച്ചയ്ക്കുള്ള ഭക്ഷണമുണ്ടാക്കാൻ റാണി ചേച്ചി വന്നിരുന്നു. സഹായത്തിന് അമ്മയും അനുവും അഞ്ജുവും കൂടി. ചോറ് കഴിച്ച് കഴിഞ്ഞ് എല്ലാവരും ഉച്ച മയക്കത്തിനായി കിടന്നു. ഞങ്ങളുടെ ബെഡ് റൂമിലേയ്ക്ക് ചെന്നപ്പോൾ അഞ്ജു അനുവുമായി ബെഡിൽ ഇരുന്ന് ഫോണിൽ സെൽഫി എടുക്കുന്നുണ്ടായിരുന്നു അതോടെ ഞാൻ നിയാസും അമൃതും കിടക്കുന്ന റൂമിലേയ്ക്ക് ചെന്ന് അവരുമായി സംസാരിച്ച് കിടന്ന് മയങ്ങി. വൈകീട്ട് മൂന്നര മണിയാവാറായപ്പോൾ അനു വന്ന് “ആദി എഴുന്നേൽക്ക് വീടിന്റെ ഡോക്യൂമെന്റ് സൈൻ ചെയ്യിക്കാൻ ദേ സന്തോഷേട്ടൻ വന്നേക്കുന്നൂ” ന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ഞാനെഴ്ന്നേറ്റത് അപ്പോഴും അമൃതും നിയാസും ഉറക്കത്തിലായിരുന്നു. മുഖമൊക്കെ ഒന്ന് കഴുകി ഫ്രഷായി ഞാൻ നേരെ സിറ്റിംഗ് റൂമിലേയ്ക്ക് ചെന്നു. അപ്പോഴവിടെ അച്ഛനും സന്തോഷേട്ടനും സോഫയിലിരുന്ന് സംസാരിച്ചിരിക്കുകയായിരുന്നു. എന്നെ കണ്ടതോടെ സന്തോഷേട്ടൻ പറഞ്ഞു:

“മോനെ, ഞാൻ വന്നതേ നിങ്ങളെ രണ്ടാളെ കൊണ്ടും വീടിന്റെ എഗ്രിമെന്റ് സൈൻ ചെയ്യിക്കാനാ. മോൻ വൈഫിനെ ഒന്ന് വിളിച്ചേ…”

അനൂനെ വിളിക്കാനായി ഞാൻ തിരിഞ്ഞപ്പോഴെയ്ക്കും അനു എന്റെ തൊട്ട് പിറകിൽ തന്നെ ചിരിച്ച മുഖത്തോടു കൂടി നിൽക്കുന്നുണ്ടായിരുന്നു. കക്ഷി വീട് ഞങ്ങളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുന്നതിന്റെ ത്രില്ലില്ലാണെന്ന് പെണ്ണിന്റെ മുഖ ഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി.

അനൂനെ നോക്കി ഞാൻ പറഞ്ഞു: “വാ” അതോടെ അനു എന്റെ പുറത്ത് കൈ വച്ച് കൊണ്ട് എന്റെ കൂടെ നടന്ന് സോഫ സെറ്റിയിൽ ഇരുന്നു. വിനോദേട്ടന്റെ കൈയ്യിൽ നിന്ന് എഗ്രിമെന്റ് വാങ്ങി എന്റെ പേരിന് നേരെ സൈൻ ചെയ്ത ഞാൻ അനൂന് സൈൻ ചെയ്യാനായിട്ട് എഗ്രിമെന്റടങ്ങിയ പേപ്പർ കൈയ്യിൽ കൊടുത്തിട്ട് സൈൻ ചെയ്യാനാനുള്ള ഭാഗം കാണിച്ച് കൊടുത്തു. അനു സൈൻ ചെയ്തതോടെ പേപ്പറുകൾ ഞാൻ അച്ഛനോടൊന്ന് നോക്കാനായി പറഞ്ഞ് കൈയ്യിൽ കൊടുത്തു. പേപ്പറുകളെല്ലാം 5 മിനിറ്റ് കൊണ്ട് വായിച്ച അച്ഛൻ അത് സന്തോഷേട്ടന്റെ കൈയ്യിൽ തിരിച്ചേൽപ്പിച്ചിട്ട് ചോദിച്ചു.

“2 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ കഴിഞ്ഞ ഉടനെ പേപ്പർ ഇവർക്ക് കൊടുത്തോളും അല്ലേ സന്തോഷേ?”

“അത് ഞാൻ വേഗം റെഡിയാക്കി കൊടുത്തോളാം സാർ” സന്തോഷേട്ടൻ അച്ഛനോട് പറഞ്ഞു.
സൈൻ ചെയ്ത പേപ്പറുമായി സന്തോഷേട്ടൻ പോയ ഉടനെ അനു എന്റെ ചെവിയിൽ പറഞ്ഞു: “മോനു, അഞ്ജൂസിന് ഇവിടത്തെ ബീച്ച് ഒക്കെ ഒന്ന് കാണണംന്ന് നമ്മുക്കവളെ ഒന്ന് കൊണ്ട് പോയി കാണിച്ചാലോ?”

അനു എന്നോട് സ്വകാര്യം പറഞ്ഞത് കണ്ട അച്ഛൻ ചിരിച്ച് കൊണ്ട് ചോദിച്ചു: “എന്താ രണ്ട് പേരും സ്വകാര്യം പറയുന്നേ?”

“അത് അച്ഛാ …. അഞ്ജൂസിന് ഇവിടത്തെ ബീച്ച് ഒന്ന് കൊണ്ട് പോയി കാണിച്ച് കൊടുക്കാമോന്ന് ചോദിച്ചതാ” അച്ഛൻ ചോദിച്ചതിനുള്ള മറുപടി പറഞ്ഞത് ഞാനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *