മാത്രമാണ് ഇപ്പോൾ ഉള്ള ഇന്ദു… അവൾ ഒതുങ്ങികൂടി അധികം ആരോടും ഒന്നും സംസാരിക്കാതെ അവളുടേതായ ലോകത്തിൽ അവൾ ജീവിക്കുന്നു…
ഈ രണ്ട് സ്ത്രീ മനസുകളിലും ഒരേയൊരു പ്രാർത്ഥനെയെയുള്ളൂ എന്നെങ്കിലും ഒരു ദിവസം ഒരേയൊരു ദിവസം വിജയ് അവരുടെ കാമുകനായി അവരോടൊപ്പം ചിലവഴിക്കണം എന്ന്…..പക്ഷെ ഇരുവർക്കും പ്രിയയോട് ഒരു വൈരാഗ്യവും ഇല്ല… അവർ അവളെ പഴയതിനേക്കാൾ കൂടുതൽ ഇപ്പോൾ സ്നേഹിക്കുന്നുണ്ട്…
മാസങ്ങൾ ദിവസങ്ങളുടെ കൈ പിടിച്ചു യാത്രയായി….
ഒരു വർഷത്തിന് ശേഷം……
പുറത്ത് പോയി വന്ന വിജയ് റൂമിലേക്ക് ചെന്ന് നേരം ഏറെയായിട്ട് പ്രിയ അവന്റെ അടുത്തേക്ക് ചെന്നില്ല….
അവൻ സംശയിച്ചു മെല്ലെ താഴേക്ക് ഇറങ്ങി….
“”””അമ്മേ… ശ്രീകുട്ടിയെവിടെ… “”””
വിജയ് അടുക്കളയിലേക്ക് തലയിട്ട് ഊർമിളയോട് ചോദിച്ചു…
“”””സീതയുടെ മുറിയിൽ ഉണ്ട്…’”””
ഇന്ദുമതി ആണ് അതിന് മറുപടി പറഞ്ഞത്…
വിജയിക്ക് ഉത്തരം ലഭിച്ചപ്പോൾ തന്നെ അവൻ സീതയുടെ മുറി ലക്ഷ്യമാക്കി നടക്കാൻ ഒരുങ്ങിയതും….. പിന്നിൽ നിന്നും അവനെ തേടി ഊർമിളയുടെ വിളിയെത്തി…
“””അച്ചു….””””
“””””എന്താമ്മേ… “””