“”””നിക്ക്… കരിക്കുവേണ്ട… അലുവമതി…!”””….. പ്രിയ ഭാവമാറ്റം ഒന്നുമില്ലാതെ അവനെ നോക്കി കല്പിച്ചു.ഒരു നാണവും ഇല്ലാതെ പ്രിയ വാക്ക് മാറ്റി. ഇതെങ്ങാനും ഓന്ത് കണ്ടിരുന്നെങ്കിൽ ചമ്മി നാണം കെട്ടേനെ…
“”””നെനക്കൊരു മാങ്ങാത്തൊലിയും തരൂല…ഉറങ്ങിക്കെടന്നയെന്നെ പാതിരാത്രി കുത്തിപ്പൊക്കി പെണ്ണിന്റെ ഓരോ വേഷങ്കെട്ട്…””””…. വിജയ് ദേഷ്യത്തിൽ തന്നെ അവളോട് പറഞ്ഞു.
“”””നിക്കലുവമതി…””””… പ്രിയ അവന്റെ ദേഷ്യങ്കണ്ടിട്ടും അവളുടെ വാക്കിൽ ഉറച്ചു നിന്നു….തന്നെ പുച്ഛിച്ച അച്ചേട്ടനൊരു പണി എന്നായിരുന്നു അവളുടെഭാവം.
“”””ആലുവ മാത്രമാക്കണ്ട… ആ പെരിയാറുങ്കൂടി വാങ്ങിതരാ “””””…. വിജയ് രോഷത്തോടെ നിന്ന് കലിതുള്ളി…
“”””ദേ അച്ചേട്ടാ… അലുവ മേടിച്ചുതരാമ്പറ്റൂലങ്കിയത് പറഞ്ഞാതി വെറുതെയെന്നെ തെറിയൊന്നുമ്പറയണ്ട…!””””
പ്രിയ നീരസത്തോടെ പറഞ്ഞത് കേട്ട് വിജയ് വാ പൊളിച്ചു നിന്നു….
“””എന്റെ പെണ്ണെ പെരിയാറെന്ന് പറഞ്ഞാ പുഴയാ … അല്ലാതെ നീവിചാരിക്കുന്നതൊന്നുമല്ല…!””””… വിജയ് ചിരിയോടെ പറഞ്ഞു.അപ്പോൾ ആണ് പ്രിയക്കും പെരിയാർ പുഴയാണ് എന്ന് ഓർമ്മവന്നത്…അവൾ വിജയിനെ നോക്കി ഒരു ചമ്മിയ ചിരിച്ചിരിച്ചു…
“”””അച്ചേട്ടാ… നിക്ക് കരിക്ക് വേണം….””””…പ്രിയ വിഷയം മാറ്റാന്നെന്നോണം പറഞ്ഞു.
“””””അതെല്ലെടി പോത്തേ ഇത്…!””””….വിജയ് ചിരിയോടെ കൈയിലെ കരിക്ക് അവൾക്ക് നേരെ നീട്ടി.
പ്രിയ വീണ്ടും അവനെ നോക്കി ചമ്മിയ ചിരിച്ചിരിച്ചു.