റോങ് നമ്പർ [ആദി ആദിത്യൻ]

Posted by

“മീരാ… ഇത് ഞാനാണ്.”

“ഹലോ … ഇത് ആരാണ് …?” മീരയ്ക്ക് തന്റെ ശബ്ദം വ്യക്തമായി മനസിലാകുന്നില്ലെന്ന് രാജീവിന് മനസിലാക്കി. മാത്രമല്ല അവൾ ടൗണിലാണ് ഉള്ളതെന്ന് ശബ്ദകോലാഹലങ്ങളിൽ നിന്ന് വ്യക്തവുമാണ്.

“എടീ ഇത് ഞാനാണ്..,” രാജീവ് ഉറക്കെ പറഞ്ഞു, ശബ്ദം അല്പം ഉയരുന്നത് കണ്ടു ഓഫീസ് സെക്രട്ടറി തന്നിലേക്ക് കണ്ണോടിക്കുന്നത് അവൻ ശ്രദ്ദിച്ചു.. “ഡാർലിംഗ് …” അയാൾ ശബ്ദം കുറച്ചു പറഞ്ഞു…

“റോങ് നമ്പർ”… മീര നിഷ്ക്കരുണം ഫോൺ കാട്ടാക്കി.

“ചെ…..,” അവൻ പിറുപിറുത്തു.. , പക്ഷേ താൻ ക്ലയന്റിന്റെ ഓഫീസിലാണ് ഉള്ളതെന്ന് ഓർമ്മയുള്ളത് കൊണ്ട് തന്നെ അയാൾ ശാന്തനായി വീണ്ടും മീരയുടെ നമ്പറിലേക്ക് ഡയൽ ചെയ്യുകയും മൃദുവായി സംസാരിക്കുകയും ചെയ്തു.

“ഹേയ് ഡാർലിംഗ് ഫോൺ ഹാംഗ് ചെയ്യരുത്,” ലൈൻ ഇപ്പോഴും വ്യക്തമല്ല, മറുവശത്ത് ധാരാളം ശബ്ദങ്ങളുണ്ടായിരുന്നു..

“നിങ്ങൾക്ക് എന്താണ് വേണ്ടത്, ഇത് വല്യ ശല്യമായല്ലോ..” അവൾക്ക് ഇപ്പോഴും അവന്റെ ശബ്ദം തിരിച്ചറിയാൻ കഴിയുന്നില്ല, അതൊരു റോങ് നമ്പർ ആണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.

“ഞാൻ നിന്റെ ഭർത്താവാണ് സ്വീറ്റ് ഹാർട്ട്…,” രാജീവ് വളരെ ക്ഷമയോടെ തന്നെ സംസാരിച്ചു.

“എന്റെ ഭർത്താവ് എന്നോടൊപ്പമുണ്ട്, നിങ്ങൾക്ക് ആള് മാറിപ്പോയി… നമ്പർ ശരിക്ക് നോക്കി വിളിക്കു… റോങ് നമ്പർ ആയിട്ടും ഞാൻ ഒരു മലയാളി ആണെന്ന് കരുതി പിന്നെയും പിന്നെയും വിളിച്ചാൽ നിങ്ങൾ വിവരമറിയും..” അവൾ ഇപ്പോഴും അതൊരു റോങ് കോൾ ആണെന്ന് കരുതി മറുപടി നൽകി. രാജീവ് നിസ്സഹായതയോടെ റസീവറിനെ നോക്കി.

“ഓ … ഡാർലിംഗ് നീ എന്റെ ഹൃദയം തകർക്കരുത് … ഞാൻ കൂടാതെ വേറെ ഭർത്താവ് ഉണ്ടെങ്കിൽ നീ വേറെ കല്യാണം കഴിച്ചു കാണുമല്ലോ… സത്യമായും അതെനിക്ക് അറിയില്ലായിരുന്നു… ” രാജീവ് ചിരിച്ചുകൊണ്ട് നിസ്സഹായതയോടെ സംസാരിച്ചു. അവൾ ചിരിച്ചുകൊണ്ട് വീണ്ടും ഫോൺ കാട്ടാക്കി. രാജീവ് ഫോൺ തിരികെ നൽകി, പിന്നെ ശ്രമിച്ചില്ല. സെക്രട്ടറിയോട് നന്ദി പറഞ്ഞ് അയാൾ മീറ്റിംഗ് റൂമിലേക്ക് നടന്നു. തന്റെ ശബ്ദം തിരിച്ചറിയാത്ത ഭാര്യയുടെ സംസാരം അയാൾക്ക് അത്ഭുതം തോന്നി..

അന്ന് രാത്രി വീട്ടിൽ തിരിച്ചെത്തിയ രാജീവ് കുളി കഴിഞ്ഞ് ഭാര്യയെ അന്വേഷിച്ചു അടുക്കള യിലേക്ക് പോയി. മീര അവിടെ തിരക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *