റോങ് നമ്പർ [ആദി ആദിത്യൻ]

Posted by

. രാജീവിന്റെ മനസിൽ നിമിഷം കഴിയുന്തോറും ഭയം കൂടി വന്നു. അയാൾ അവളോട് യാചിച്ചുകൊണ്ടിരിക്കുമ്പോഴും അവൾ കരച്ചിൽ തുടർന്നു.

“ശരി … നിർത്ത്,” പെട്ടെന്ന് അവൾ കൈ ഉയർത്തി, “ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, അത് ഒരു തെറ്റായ ഐഡന്റിറ്റിയായിരുന്നു, നിങ്ങൾക്ക് ആ മനുഷ്യനെ അറിയില്ല, എന്നെ ഭോഗിക്കാൻ നിങ്ങൾ അയച്ചിട്ടില്ല…!!” രാജീവ് വേഗം തലയാട്ടി.

 

അയാളുടെ പേര് മുജീബ് എന്നാണ് പറഞ്ഞത്. അപ്പൊ മുജീബ് എന്ന ആരെയും നിങ്ങൾക്കറിയില്ല… അല്ലെ…?”

രാജീവ് തന്റെ മനസ് ഒന്ന് ശാന്തമാക്കി ആലോചിച്ചു. കുറച്ചു സെക്കറ്റുകൾക്ക് ശേഷം

“ഇല്ല മുജീബ് എന്ന ആരെയും എനിക്കറിയില്ല.”

“നിങ്ങളല്ല അവനെ അയച്ചതെന്ന് എനിക്ക് പൂർണ്ണമായി ബോധ്യമാവണം.. അതിന് നിങ്ങളുടെ മൈബൈൽ എനിക്കൊന്നു പരിശോദിക്കണം. അറിയുന്ന ആളാണെങ്കിൽ അവന്റെ നമ്പർ നിങ്ങളെ മൊബൈലിൽ ഉണ്ടാവുമല്ലോ…,” മീര എഴുന്നേറ്റു,

“മൊബൈൽ താ..”

“എന്റെ കോൺ‌ടാക്റ്റുകളിൽ മുജീബ് ഉണ്ടോയെന്ന് നിനക്ക് പരിശോധിക്കാം” രാജീവ് ഒരുപാട് ആശ്വാസത്തോടെ മൊബൈൽ അവൾക്ക് കൈമാറി.

“നമുക്ക് നോക്കാം,” അവൾ ഫോൺ തുറന്ന് ‘മുജീബ്’ എന്ന് ടൈപ്പുചെയ്തു, രാജീവ് വിറയലോടെ കാത്തിരുന്നു. അവൾ പുഞ്ചിരിച്ചുകൊണ്ട് സ്ക്രീൻ അവന്റെ നേരെ തിരിച്ചു. തന്റെ മൊബൈലിൽ മുജീബ് എന്ന കോൺടാക്റ്റ് സേവ് ചെയ്തതായികണ്ടപ്പോൾ രാജീവിന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി…

“ഇല്ല മീരാ … എനിക്കറിയില്ല അതാരാണെന്ന്,” തലകറങ്ങുന്നതായി രാജീവിന് തോന്നി; “എനിക്ക് മുജീബിനെയൊന്നും അറിയില്ല.”

ആശയക്കുഴപ്പത്തിലായ രാജീവിനെ തറയിൽ ഉപേക്ഷിച്ച് മീര വേഗത്തിൽ അടുക്കളയിലേക്ക് നടന്നു. ഉടനെ തിരിച്ചെത്തിയ അവളുടെ കയ്യിൽ ഇറച്ചി വെട്ടുന്ന ഒരു മൂർച്ചയുള്ള കത്തിയും ഉണ്ടായിരുന്നു. അവളുടെ കയ്യിലെ കത്തി കണ്ട് രാജീവ് പരിഭ്രാന്തനായി…

“മീരാ നീ കത്തി താഴെ ഇടൂ.. ഞാൻ പറയുന്നത് കേൾക്കൂ…എന്താണീ കാണിക്കുന്നത്..പ്ലീസ്….” ശബ്ദത്തിൽ ഇടർച്ച വന്നെങ്കിലും അവൻ പറഞ്ഞൊപ്പിച്ചു.

“മിണ്ടിപ്പോവരുത്… ” മീര സോഫയിൽ ഇരുന്ന് അവളുടെ തൊണ്ടയിൽ കത്തി വെച്ചു.

” പ്ലീസ് മീര… പ്ലീസ്… എന്നെ നിനക്ക് വിശ്വാസം ഇല്ലേ…. ഞാൻ കള്ളം പറയുന്നതല്ല… ദയവായി വിശ്വസിക്ക്,”

Leave a Reply

Your email address will not be published. Required fields are marked *