ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby]

Posted by

തിരിച്ചുപിടിക്കാനുള്ള ത്വരയായിരുന്നു പിന്നെ.അതിൽ ഞാൻ തോറ്റിരുന്നെങ്കിൽ ഇന്ന് രുദ്രയും ഉണ്ടാകുമായിരുന്നില്ല.

നിന്റെ അറിവിൽ ചേച്ചി ചീത്തയാ,പക്ഷെ അങ്ങനെയല്ല മോനെ.

ഒന്നും അറിയാത്ത പ്രായത്തിൽ അനുഭവിച്ചവളാണു ഞാൻ. തിരിച്ചറിവ് വരും തോറും അത് പകയായി.പ്രതികാരത്തിന്റെ വഴികൾക്കിടയിൽ കൂട്ടിന് കിട്ടിയവരാണ് രഘുവും രാജീവും.
അവരെ ഞാൻ ഉപയോഗിച്ചു. അതിൽ അവർക്കും ലാഭമുണ്ടായിരുന്നു.നാട്ടുകാർക്ക് മുന്നിൽ ഞാൻ അവരിരുവർക്കും ഭാര്യയായി. ഞാനും അതങ്ങ് കണ്ണടച്ചുവിട്ടു. അല്ലാതെ………..

എന്റെ മക്കളെന്ന് ഏവരും കരുതുന്നത് ഞാൻ എടുത്തു വളർത്തിയവരാ.നിനക്ക് തരാൻ കഴിയാഞ്ഞ സ്നേഹം അവർക്ക് ഞാൻ കൊടുത്തു.”അവൾ പറഞ്ഞുനിർത്തി.

“നമ്മുടെ കുടുംബം തകർത്തവർ ഇന്നില്ല.പക്ഷെ മാഷെങ്ങനെ…..?”
ശംഭു തന്റെ സംശയം മറച്ചു പിടിച്ചില്ല.

“മാധവനോട് വ്യക്തിപരമായി എനിക്ക് ശത്രുതയൊന്നുമില്ല.
കച്ചവടത്തിനിടയിലെ ചില കൊടുക്കൽ വാങ്ങലുകൾ മാത്രം.
എന്റെ നല്ലൊരു തുക മാധവന്റെ കയ്യിൽ പെട്ടിട്ടുണ്ട്. അതുമാത്രം ആയിരുന്നു ലക്ഷ്യം.വിട്ടു കളയാം,
എന്റെ കുഞ്ഞിന് വേണ്ടി ഒത്തുതീർപ്പിലെത്താം എന്നും കരുതി.പക്ഷെ കാര്യങ്ങൾ തകിടം മറിഞ്ഞത് വളരെപ്പെട്ടെന്നായിരുന്നു.എന്റെ കുഞ്ഞൂട്ടനെ അവൻ ഉപയോഗിക്കുകയായിരുന്നു എന്ന് അറിഞ്ഞതുമുതൽ മാധവനും എനിക്കു പേഴ്‌സണലാണ്.”

“എനിക്കൊന്നും…….”

“പിടി കിട്ടുന്നില്ലല്ലെ.ഇന്ന് നിന്നോട് വളരെയധികം നേരം മാധവൻ സംസാരിച്ചു എന്നിവൾ പറഞ്ഞു.
നിന്റെ മനസ്സ് ഡിസ്റ്റർബ് ആക്കുക എന്ന് മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളൂ.നീ തിരിഞ്ഞാൽ പ്രശനമാണെന്ന് അയാൾക്കറിയാം.”

“പക്ഷെ എങ്ങനെ…..?എന്തിന്….?”

“നിന്റെ മനസ്സിൽ ചോദ്യങ്ങളുണ്ട്.
പക്ഷെ എല്ലാത്തിനും ഉത്തരം എന്റെകയ്യിലില്ല.എന്നാലും ചിലത് നീ ഉടനെ അറിഞ്ഞേ പറ്റൂ.അത് നിന്റെ ഭാര്യ തന്നെ നിന്നോട് പറയും.”രുദ്ര പറഞ്ഞു.

“മ്മ്മ്…”അവൻ തലയാട്ടിക്കൊണ്ട് വീണയെ നോക്കി. അവളും കണ്ണ് കാണിച്ചു.

“ഇപ്പൊ എനിക്കെന്റെ കുടുംബമുണ്ട്,എന്റെ അനുജനും ഭാര്യയും അവരുടെ വരാനിരിക്കുന്ന കുഞ്ഞും.അത് മാത്രം മതി എനിക്ക് മുന്നോട്ട്.
ഇനി വളരെ സൂക്ഷിച്ചേ പറ്റൂ.ഈ അവസരത്തിൽ സേഫ് ആയി നിങ്ങളെ വിടാൻ പറ്റിയ ഏക സ്ഥലം മാധവന്റെ വീട് മാത്രവാ.
അതുകൊണ്ട് മാത്രം തിരിച്ചു വിടുവാ ഞാൻ.”രുദ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *