ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby]

Posted by

വ്യക്തവും ശക്തവുമായ തെളിവ് നമുക്ക് കിട്ടി.വില്ല്യമിന്റെ അവസാന നിമിഷങ്ങൾക്കിടയിലെ ചില രംഗങ്ങൾ.”

“…….വാട്ട്‌…….?”

പത്രോസ് അത് പറഞ്ഞു നിർത്തിയതും ഏറ്റവും കൂടുതൽ ഞെട്ടിയത് വിക്രമൻ തന്നെയായിരുന്നു.ഒപ്പം അവരുടെ മുഖത്ത് അത്ഭുതവും ആകാംഷയും ഒരുമിച്ചെത്തി.

“സത്യമാണ് സർ……ചില തെളിവുകൾ നമുക്കായി മറഞ്ഞു കിടക്കും എന്ന് പറയാറില്ലെ? ഈ കേസിലും അത് നമുക്ക് കിട്ടിയിരിക്കുന്നു.അത് റിക്കവർ ചെയ്യാനുള്ള ഏർപ്പാടും ചെയ്തു കഴിഞ്ഞു.ഇനിയതിന് ശാസ്ത്രീയമായി വിശ്വാസ്യത വരുത്തുക എന്നത് മാത്രം ബാക്കി

നമ്മൾ ചെല്ലുമ്പോൾ സ്റ്റേഷനിൽ നമ്മെയും കാത്ത് ആ തെളിവും അതിന്റെ ഉറവിടവുമുണ്ടാകും.
ഇനി കസ്റ്റഡിയിൽ എടുക്കാനുള്ള കാര്യങ്ങൾ നീക്കുക തന്നെ.”

പത്രോസ് പറഞ്ഞുതീർന്നതും ആവേശത്തോടെയാണ് വിക്രമനും മറ്റുള്ളവരും സ്റ്റേഷനിലേക്ക് കുതിച്ചത്,ഒപ്പം സാരഥിയായി പത്രോസും.
*******
ശംഭുവിന് അധികം വെയിറ്റ് ചെയ്യേണ്ടിവന്നില്ല.രുദ്രയെത്തി. അവിടെ ശംഭുവും രുദ്രയും മുഖാ മുഖം നിൽക്കുന്നു.എങ്ങനെ തുടങ്ങും ആര് തുടങ്ങും എന്ന ചിന്തയാണ് രണ്ടാൾക്കും.തമ്മിൽ അറിഞ്ഞശേഷമുള്ള അവരുടെ ആദ്യ കൂടിക്കാഴ്ച്ച.അതിന് സാക്ഷ്യം വഹിക്കുകയായിരുന്നു, ആ കൂടിക്കാഴ്ച്ചയുടെ നിമിഷം
ആസ്വദിക്കുകയായിരുന്നു വീണ.

ഒറ്റപ്പെടലിന്റെ നൊമ്പരങ്ങൾ പങ്കുവക്കുകയായിരുന്നു അവർ.
മൗനമായിരുന്നു അവർക്കിടയിൽ ഭാഷ.അതുവരെയുള്ളതൊക്കെ, അനുഭവിച്ചതൊക്കെയും ആ കൂടിച്ചേരലിൽ അലിഞ്ഞില്ലാതാതാവുകയായിരുന്നു.ആരൊക്കെയോ ഉണ്ടെന്ന തോന്നൽ.

” കുഞ്ഞുട്ടാ………. എന്റെ മോനെ”
രുദ്ര സ്വയം മറന്നു വിളിച്ചുപോയി.
“ഇനിയും വയ്യടാ നിന്നെ പിരിഞ്ഞു കഴിയാൻ.അറിയില്ലായിരുന്നു നീ ഉണ്ടെന്ന്.പകയായിരുന്നു എന്റെ മനസ്സിൽ.അറിയാതെയാണേലും കൊല്ലാനാ വന്നത്.മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്നവനെ കൊല്ലാമായിരുന്നു,പക്ഷെ അത് ഈഗോ അനുവദിച്ചില്ല.ചാകുന്ന
നേരം നിന്റെ കണ്ണിലെ പകപ്പ് കാണണം എന്ന് തോന്നി.അതാ അന്നെന്റെ കൃത്യം വൈകിപ്പിച്ചതും.ഞാൻ കാത്തിരുന്നു.

പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റി.
നമുക്കിടയിലേക്ക് ഗോവിന്ദ് കയറിവന്നു.എല്ലാം തിരിഞ്ഞത് നീ ഗോവിന്ദിനെ വധിച്ച നിമിഷവും.”

ശംഭുവിന് മറുപടി നൽകാൻ വാക്കുകളില്ലായിരുന്നു.അവിശ്വസനീയതയായിരുന്നു അവന്.
അറിഞ്ഞ സത്യങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ.പക്ഷെ സത്യത്തിന് നേരെ മുഖം തിരിക്കാൻ അവന് കഴിയുമായിരുന്നില്ല.രുദ്രയുടെ കൈകളിൽ അവന്റെ പിടുത്തം മുറുകി.

“നീ വിചാരിക്കുന്നുണ്ടാവും ഞാൻ എങ്ങനെ തിരിച്ചറിഞ്ഞു എന്ന്.
എന്റെ കുഞ്ഞ് പ്രാണന് വേണ്ടി പിടയുമ്പോഴാ നിന്റെ കയ്യിൽ കെട്ടിയിരിക്കുന്ന രക്ഷ ഞാൻ ശ്രദ്ധിക്കുന്നത്.നമുക്ക് അമ്മ ഒരേപോലെ കെട്ടിത്തന്നത്.

പിന്നെ ഞാൻ എന്താ ചെയ്തത് എന്നെനിക്ക് തന്നെയറിയില്ല. നിന്നെ

Leave a Reply

Your email address will not be published. Required fields are marked *