“അങ്ങനെ തോന്നുന്നു മാഷെ. പക്ഷെ എങ്ങനെ പ്രതിരോധിക്കും എന്നാണ്…..”
“ആലോചിച്ചു തീരുമാനിക്കണം.
എന്താണവളുടെ ലക്ഷ്യമെന്നും അറിയണം.”
“എന്നാലും ഒരു പ്രശനമില്ലെ മാഷെ……..നമ്മുടെ ശംഭു?”
“അതെ…….നമുക്കും അവൾക്കും ഇടയിൽ ശംഭുവുണ്ടിപ്പോൾ.ഒരു ന്യൂട്രൽ എനർജി.അത് നമുക്ക് അനുകൂലമായെ പറ്റൂ.ശംഭു അറിഞ്ഞുതുടങ്ങിയാൽ പിന്നെ ഒരാൾക്കും നമ്മെ രക്ഷിക്കാൻ കഴിയില്ല.”മാധവൻ പറഞ്ഞു.
“ഞാൻ ഇനി എന്താ ചെയ്യണ്ടേ?”
കമാൽ ചോദിച്ചു.
“തത്കാലം രുദ്രയെ മറക്കാം.
കുറച്ചു കാശിന്റെ പ്രശ്നമാണത്. പക്ഷെ വീണയെ ഇപ്പോൾ സൂക്ഷിച്ചേ പറ്റൂ,അല്ലെങ്കിൽ ഇറച്ചിയിൽ മണ്ണ് പറ്റും.തത്കാലം ഞാൻ റൂട്ട് മാറ്റുവാ സലിമേ,ഞാൻ ഒന്ന് സേഫ് ആവട്ടെ ആദ്യം. മാധവൻ തന്റെ ഉറച്ച തീരുമാനം അവരെയറിയിച്ചു.”
തനിക്കൊരു താങ്ങാകും എന്ന് കരുതി മാധവനെയൊന്നു സന്തോഷിപ്പിക്കാൻ ഇറങ്ങിയ സലീമിന് ഓർക്കാപ്പുറത്തുള്ള അടിയായിരുന്നു അത്.ഇതിലും
ഭേദം വീണയെ വിശ്വാസത്തിൽ എടുക്കുകയായിരുന്നുവെന്നും ഒരുവേള സലീമിന് തോന്നി. അങ്ങനെ ചിന്തിച്ചുനിക്കുന്ന ആ കൂട്ടത്തിനിടയിലേക്കാണ് സുര വന്നുകയറുന്നത്.
കത്രീനക്ക് പിന്നാലെയായിരുന്നു സുര.കമാലും സുരയും കുറച്ചു ദിവസങ്ങളായി പോലീസിന്റെ നീക്കങ്ങൾക്ക് പിറകിൽ തന്നെ ആയിരുന്നു.അതിനിടയിൽ സാവിത്രിയുടെ ഫോൺ എത്തിയ ഇരുമ്പ് ആ സ്വരത്തിലെ ഭയം തിരിച്ചറിഞ്ഞു.സാവിത്രിയെ ഒരു വിധം സമാധാനിപ്പിച്ചശേഷം മാധവനെയും തിരക്കിയലഞ്ഞ സുര നിരാശയോടെ ഫാക്ടറിയിൽ ചെന്നുകയറുമ്പോൾ അവിടെ മാധവനുണ്ടായിരുന്നു.
ഒടുവിൽ സുര കാര്യങ്ങൾ പറഞ്ഞപ്പോഴാണ് മാധവൻ കുടുംബത്തുള്ളവരെക്കുറിച്ച് ഓർക്കുന്നത് തന്നെ.സാവിത്രിയെ ഒന്ന് വിളിച്ചില്ല എന്നും അയാൾ ഓർത്തു.പിന്നെ അധികമവിടെ നിക്കാതെ വരുന്നിടത്തു വച്ച് കാണാം എന്ന മനോഭാവത്തിൽ വീട്ടിലേക്ക് തിരിക്കുകയായിരുന്നു.
എന്താണ് സംഭവം എന്ന് കണ്ണാലെ കമാലിനോട് ചോദിച്ചു കൊണ്ട് സുരയും സംഘർഷം നിറഞ്ഞ മനസ്സുമായി സലിമും ആ പോക്ക് നോക്കിനിന്നു.
ഓർമ്മകൾ അയവിറക്കുമ്പോഴും
തന്നെക്കുറിച്ച് ശംഭുവറിഞ്ഞാൽ എന്നതായിരുന്നു മാധവനെ അലട്ടിയ ചിന്ത.ശംഭുവാണ് അയാളെ വർത്തമാനത്തിലേക്ക് കൊണ്ടുവന്നതും.
കുറെ നാൾ കൂടി അവന്റെ മുഖത്തെ സന്തോഷം അയാൾ കണ്ടു.വീണയുമായുള്ള അകൽച്ച ഇന്നലെവരെ സങ്കടമായിരുന്നു അയാൾക്ക്,കമാലിനെ കണ്ടതിൽ പിന്നെ അത് മാധവന്റെ സന്തോഷമായി മാറി.
ഇപ്പോൾ അവർക്കിടയിലെ അകൽച്ച കുറഞ്ഞിരിക്കുന്നു എന്ന് ശംഭുവിന്റെ മുഖത്തുനിന്നും അയാൾ മനസ്സിലാക്കി.
വീണയുടെ സാന്നിധ്യം ഒന്നും വിട്ടു ചോദിക്കാൻ അയാളെ അനുവദിച്ചില്ല.പക്ഷെ