ഞാൻ ഡ്രസ്സ് ചെയ്ത് താഴേക്ക് ചെല്ലുമ്പോൾ അമ്മ പതിവില്ലാതെ ഒരു സാരി ആണ് വേഷം….
അമ്മ :-ഒരു മാഷ് വരുന്നതല്ലേ എങ്ങനാ അയാളുടെ മുന്നിൽ നൈറ്റി ഒക്കെ ഇട്ട് നിക്കാ
ഞാൻ :-അതിന് അയാൾ അമ്മയെ പെണ്ണുകാണാൻ വരുന്നതല്ലല്ലോ, എന്നെ പഠിപ്പിക്കാൻ അല്ലേ വരുന്നേ…
ഞാൻ അമ്മയെ കളിയാക്കി
അമ്മ :-പോടീ…
അപ്പത്തേക്കും പുറത്ത് ആരോ ബെല്ലടിച്ചു…. ഞാൻ വേഗം പോയി വാതിൽ തുറന്നു….. എന്നെ കണ്ടതും പുറത്തുണ്ടായ ആള് അറിയാതെ നോക്കി നിന്നു….ഞാൻ അയാളെ നോക്കി ഒരു മുപ്പത് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു സുന്ദരൻ ചെറുപ്പക്കാരൻ
ഞാൻ :-ആരാ…
അയാൾ :- എന്റെ പേര് വിവേക്, ഇവ്ടെയാണോ ഹിന്ദി ട്യൂഷൻ എടുക്കാൻ വരണം എന്ന് പറഞ്ഞെ…
ഞാൻ :-അയ്യോ മാഷാണോ… എന്നെ പഠിപ്പിക്കാനാ വരാൻ പറഞ്ഞെ, വാ അകത്തേക്ക് കയറ്….
അയാൾ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി….. അകത്തേക്ക് കയറിയതും അമ്മ ഹാളിൽ ഉണ്ടായിരുന്നു അവർ പരസ്പരം മുഖത്തേക്ക് നോക്കി ചിരിച്ചു……..