എൻ്റെ കിളിക്കൂട് 17 [Dasan]

Posted by

എൻ്റെ കിളിക്കൂട് 17

Ente Kilikkodu Part 17 | Author : Dasan | Previous Part

 

ഇതിനിടയിൽ സീതയുടെ കരാട്ടെ ക്ലാസ് മുറപോലെ നടക്കുന്നുണ്ട്. ശരീരം വഴങ്ങിക്കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. എന്നാലും ആദ്യ ബെൽറ്റ് എനിക്ക് കിട്ടി. അടുത്തതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്നെ പഠിപ്പിക്കുന്നത് സീതക്ക് ഒരു പ്രാക്ടീസ് കൂടിയാവുന്നു.

 

സീതയെ കൊണ്ട് റെഡ് ബെൽറ്റ് എടുപ്പിക്കണമെന്ന് ചേട്ടന് ആഗ്രഹമുണ്ട്, ഡിഗ്രി ഫൈനൽ ഇയർ ആയതുകൊണ്ട് സീതക്ക് അതിൽ താൽപര്യമില്ല. ഡിഗ്രി കഴിഞ്ഞാൽ രണ്ടുവർഷം ബിഎഡ് എല്ലാം കൂടി മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്നാണ് സീതയുടെ നിലപാട്. ഇടക്ക് സീതയും കളിയുമായി സംസാരിക്കാറുണ്ട്. രണ്ടുപേരും ഇരട്ടപെറ്റ സഹോദരിമാരെ പോലെയാണ്. ഇടയ്ക്ക് രണ്ടുപേരും തല്ലു കൂടുന്നതും കാണാം.

 

കൂടുതലും കിളിയേ വട്ടു പിടിപ്പിക്കാൻ സീത കാളിയമ്മുമ്മെ എന്ന് വിളിക്കും. അതുകേൾക്കുമ്പോൾ കിളിക്ക് കലികയറും അങ്ങനെയാണ് കൂടുതലും ഇവർ തമ്മിൽ തല്ല് കൂടുന്നത്, എന്നാലും പെട്ടെന്ന് ഇണങ്ങും. എന്നോട് ഇനി വീട്ടിൽ പോയി വരുമ്പോൾ കിളിയേ കൊണ്ടുവരണം എന്ന് പറയാറുണ്ട്. കിളിയുമായി ഞാൻ എപ്പോഴെങ്കിലും അടി ഉണ്ടാക്കിയാൽ, അവൾ ഉടനെ വിളിച്ചു സീതയോടാണ് പരാതി പറയുന്നത്.

 

അതു കേൾക്കേണ്ട താമസം സീത എന്നോട് വന്ന് ഈ വിഷയം പറഞ്ഞു അടി കൂടും. ഞാൻ മിക്കവാറും രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ പോയി എൻറെ പെണ്ണുമായി ശൃംഗരിച്ചു വരാറുണ്ട്. ഇതിനിടയിൽ രണ്ടുമൂന്നു തവണ പറയാതെ ചെന്നപ്പോൾ ആള് വീട്ടിലുണ്ടായിരുന്നില്ല. അവളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു, അങ്ങനെയുള്ള സമയം അവിടെ പോയി കണ്ടു തിരിച്ചു പോരും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *