അഞ്ജലി : പറ്റികണം എന്ന് വിചാരിച്ചിട്ട് അല്ല ചേച്ചി… ആദ്യമേ ചേച്ചിയെ കാണാൻ ഞങൾ വന്നപ്പോ തൊട്ട് എന്റെ മനസ്സിൽ കയറിയത് ആ അവൻ… കൊറേ പ്രാവിശ്യം സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു പക്ഷേ പറ്റുന്നില്ല…. അന്ന് നിങ്ങടെ കല്യാണം കഴിഞ്ഞ് നമ്മൾ ഇങ്ങോട്ട് തിരിച്ച് വരാൻ നേരം കാറിൽ നിന്ന് വെള്ളംകുപ്പി എടുക്കാൻ വേണ്ടി അവന്റെ ഒപ്പം പോയ അന്ന് ഉറപിച്ചതാ എന്റെ മനസ്സിൽ ഞാൻ അവനെ… ആദ്യം കണ്ടപ്പോ ഞാൻ വിചാരിച്ച് വലിയ ജാടക്കരൻ ആണെന്ന്… പക്ഷേ മിണ്ടി തുടങ്ങി കഴിഞ്ഞപ്പോ മനസിലായി ആൾ ശുദ്ധൻ ആണെന്ന്…
അന്ന് ഞാൻ അവിടെ ഉള്ള ഒരു കുഴിയിൽ വീഴാൻ പോയപ്പോ എന്നെ പിടിച്ച aa പിടുതത്തിൽ എല്ലാം ഉണ്ടായിരുന്നു.. അവന് സ്ത്രീകളോട് ഉള്ള ബഹുമാനം aa പിടുത്ത്തിൽ ഉണ്ടായിരുന്നു.. പിന്നെ ഇത്രേം നാൾ ആയിട്ട് അവനോടുള്ള ഇഷ്ടം കൂടിട്ടെ ഉള്ളൂ..
ദീപിക : ഇതൊക്കെ നടന്നത് ഇപ്പൊ ഞാൻ അറിഞ്ഞില്ലല്ലോ ഇതൊന്നും…
അഞ്ജലി : അറിയിക്കണ്ട എന്ന് വെച്ചതാ… എന്തിനാ അറിയിച്ചിട്ട്. എന്തായാലും ആരും സമ്മതിക്കില്ല…. ഇപ്പൊ തന്നെ ഏട്ടത്തി അത് കണ്ടില്ലയിരുന്നു എങ്കിൽ ആരും അറിയില്ലായിരുന്നു… ആരോടും ഞാൻ പറയത്തും ഇല്ലർന്ന്… എനിക്ക് ഒരു അപേക്ഷ ഉണ്ട് ഇത് അച്ഛനോട് പറയാതെ ഇരിക്കാൻ പറ്റുവോ…. Plzzz… Atleast അവന്റെ കല്യാണം വരെ എങ്കിലും… അത് കഴിഞ്ഞ് ഇങ്ങനെ എങ്കിലും നിങ്ങള് പറയുന്ന പോലെ ആരുടെ എങ്കിലും മുൻപിൽ ഞാൻ തല കുനിച്ച് കൊടുതോളാം…
അഞ്ജലി പ്രതീക്ഷയോടെ അജയെയും ദീപികയെയും നോക്കി…
അജയ് : നീ എന്താടീ ഞങ്ങളെ പറ്റി വിച്ചാരിച്ചേക്കുന്നെ…???
അജയ് ദേഷ്യത്തോടെ അവളോട് ചോദിച്ചു…
അജയ് : അത്രക്ക് ദുഷ്ടർ ആണ് ഞങൾ എന്നോ… നിന്റെ സ്നേഹം വേറെ ആർക്ക് മനസ്സിലായില്ലെങ്കിലും ഞങ്ങൾക്ക് 2 പേർക്കും മനസ്സിലാകും…
ദീപിക : കാരണം 2 സംസ്ഥാനത്തിന്റെ അപ്പുറത്തും ഇപ്പുറത്തും കിടന്ന് പ്രണയിച്ചവർ ആണ് ഞങ്ങള്.. aa ഞങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്ക് നിന്നെ മനസ്സിലാവാൻ ആണ്…
അജയ് : നിന്റെ ആഗ്രഹം നടക്കോ എന്നൊന്നും എനിക്ക് അറിയില്ല പക്ഷേ എന്തിനും ഞങ്ങൾ നിന്റെ ഒപ്പം ഉണ്ടാവും… കേട്ടോ… ഇനി കരയാണ്ടാട്ടോ… ദേ കണ്ണ് ഒക്കെ തുടച്ച് മിടുക്കി ആയിക്കെ….