എന്റെ കുഞ്ഞൂസ് 2
Ente Kunjus Part 2 | Author : Jacob Cheriyan | Previous Part
ഇതേ സമയം ആര്യന്റെ വീട്ടിൽ…
എല്ലാ വീട്ടിലും സംഭവിക്കുന്ന പോലെ നല്ല ജോലി ആയത് കൊണ്ട് തന്നെ ആര്യൻെറെ അമ്മ അവനെ കല്യാണം കഴിക്കാൻ നിർബന്ധിച്ച് കൊണ്ട് ഇരുന്നു.. അങ്ങനെ ഒരു രാത്രി ആര്യന്റെ വീട്ടിൽ…
അമ്മ : എടാ കൊച്ചെ നീ എന്തിനാടാ ആ കല്യാണാലോചന മോടക്കിയെ…
ഞാൻ : ആര് മുടക്കി എന്ന്…
അമ്മ : നീ തന്നെ…. ആ ബ്രോക്കർ എന്നെ വന്ന് കണ്ടിരുന്നു…
ഞാൻ : എന്തിന് ?
അമ്മ : നീ എന്തിനാ ആ ബ്രോകർനെ കൊണ്ട് കള്ളം പറയിപ്പിച്ചത്..
ഞാൻ : ഞാൻ ഒന്നും പറഞ്ഞിട്ടില്ല അമ്മ…
അമ്മ : എന്റെ മോനെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം പത്തിരുപത് ആയി… നീ എന്റെ മുഖത്ത് നോക്കി പറയട നീ അങ്ങനെ ചെയ്തില്ലെന്ന്..
ഞാൻ : അമ്മ അമ്മക്ക് എന്നെ ഇപ്പൊ തന്നെ കെട്ടിച്ചിട്ട് എന്തിനാ.. വർഷയുടെ ( അനിയത്തി ) കല്യാണം കഴിഞ്ഞിട്ട് മതി എന്റെ കാര്യം ഒക്കെ ആലോചിക്കാൻ…
അമ്മ : എടാ അവൾക്ക് 19 വയസ്സ് ഉള്ളൂ. അവൾക്ക് കല്യാണ പ്രായം ആയി , ഒരു ചെറുക്കനെ കണ്ട് പിടിച്ച് അവളുടെ കല്യാണം ഒക്കെ കഴിഞ്ഞ് വരുമ്പോ നിനക്ക് പത്തിരുപതെട്ട് വയസ്സ് ആകും…
ഞാൻ : അതിന്..
അമ്മ : ഡാ മോനെ നിനക്ക് ഇപ്പൊ 24 വയസ്സ് ആയി… 26 വയസ്സ് കഴിഞ്ഞാൽ പിന്നെ 30 വയസ്സ് കഴിഞ്ഞ് ആണ് കല്യണയോഗം എന്നാ ജോത്സ്യൻ പറഞ്ഞെ…
ഞാൻ : അമ്മ അതിന് ഇനീം 2 വർഷം ഇല്ലെ ഇപ്പോഴേ എന്തിനാ എന്നെ ഇങ്ങനെ…
അപ്പോഴേക്കും വർഷ അങ്ങോട്ട് വന്നു…
വർഷ : എനിക്ക് തോന്നുന്നേ ചേട്ടന് പ്രേമം വല്ലതും ഉണ്ടോ എന്ന് ആണ്..
ഞാൻ : ഒന്ന് പോയെടീ നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെ… അവള് വല്യ കണ്ടുപിടിത്തം കൊണ്ട് വന്നേക്കുന്നൂ…. ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞു.
വർഷ : കണ്ടോ അമ്മെ ഒന്നും ഇല്ലെങ്കിൽ പിന്നെ ചേട്ടൻ എന്തിനാ വെറുതെ ദേഷ്യപെടുന്നെ…