അളിയൻ : മാറിക്കെ അങ്ങോട്ട്…
അളിയൻ നേരെ അഞ്ജലിയുടെ മുറിയിലേക്ക് ചെന്നു….
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
കുളി കഴിഞ്ഞ് , ഭക്ഷണത്തിന് ശേഷം ഓഫീസില കുറച്ച് ഫൈൽസ് ലാപ്ടോപ്പിൽ ചെക്ക് ചെയ്ത് കൊണ്ട് ഇരിക്കുമ്പോഴാണ് അമ്മ അര്യന്റെ മുറിയിലേക്ക് വരുന്നത്…
അമ്മ : മോനെ നീ നാളെ ഫ്രീ ആണോ…
ഞാൻ : അല്ല അമ്മ ഒന്ന് എറണാകുളത്ത് പോണം… പിന്നെ വൈകിട്ട് ഞങ്ങളുടെ 10 ത് ബാച്ചിന്റെ reunion ഉണ്ട്… പറ്റിയാൽ അതിന് ഒന്ന് പോണം… എന്താ അമ്മേ ചോതിച്ചെ…
അമ്മ : നമ്മുടെ ഒരു ബന്ധു ഇല്ലെ ശേകരൻ….
ഞാൻ : ആ മറ്റെ മുടി ഒക്കെ കൊഴിഞ്ഞ് കഷണ്ടി ആയിട്ട് ഉള്ള ആൾ അല്ലേ…
അമ്മ : അത് തന്നെ അയാള് ഇന്ന് നിനക്ക് ഒരു ആലോചന കൊണ്ട് വന്നു ആലോചന എന്ന് പറയാൻ പറ്റില്ല…
ഞാൻ : ആലോചന വേണ്ട എന്ന് ഞാൻ പറഞ്ഞെ അല്ലേ അമ്മ..
അമ്മ : എടാ ആലോചന വേറെ ആർക്കും അല്ല.. അയാളുടെ ചേട്ടന്റെ മകൾക്ക് വേണ്ടി ആണ്… നിനക്ക് അറിയാം aa കൊച്ചിനെ… അന്ന് നമ്മൾ പാലകാട് ഒരു കല്യാണത്തിന് പോയപ്പോ നിന്നോട് വന്ന് കൊറേ നേരം സംസാരിച്ച ഒരു പെൺകുട്ടി ഇല്ലെ… അതാ പെണ്ൺ.
ഞാൻ : ആരായാലും അമ്മ എനിക്ക് ഇപ്പൊ ആവശ്യത്തിൽ അധികം ടെൻഷൻ ഉണ്ട്… അതിന്റെ ഇടക്ക് കല്യാണം കൊണ്ട് വരല്ലേ അമ്മ…
അമ്മ : എടാ വേറെ ഒന്നും അല്ല അയാള് വന്നപ്പോ ഞാൻ വാക്ക് കൊടുത്ത് പോയി നാളെ നീ കാണാൻ ചെല്ലും എന്ന്… ഇനി നീ പോയില്ലെങ്കിൽ നിനക്ക് അല്ല മരിച്ച് പോയ നിന്റെ അപ്പന് ആണ് ചീത്ത പേര്.. അതോണ്ട് നീ ആലോചിച്ച് ഒരു തീരുമാനം എടുക്ക്. മോൻ അവളെ കെട്ടണം എന്നൊന്നും ഞാൻ പറയില്ല ഇപ്പൊ ഒന്ന് കാണാൻ ആണ്…
ഇതും പറഞ്ഞ് എഴുന്നേറ്റ് പോകാൻ തുടങ്ങിയ അമ്മയോട്
ഞാൻ : അമ്മെ നാളെ രാവിലെ പോയാൽ മതിയോ…??
അമ്മ : ആഹ്.. മതി നാളെ രാവിലെ ഒരു 10 മണി ആകുമ്പോഴേക്കും അവിടെ എത്തിയാൽ മതി…
ഞാൻ : മ്മ്… പക്ഷേ ഇത് കഴിഞ്ഞ് ഇനി ഒരു മൂന്നാല് മാസം എന്നോട് കല്യാണത്തിന്റെ കാര്യം പറയരുത്… സത്യം ചെയ്യ്…
അമ്മ : സത്യം….
ഞാൻ : മ്മ്…