അമ്മ : സത്യം ആനോട… നിനക്ക് അങ്ങനെ വല്ലതമുണ്ടെങ്കിൽ എന്നോട് പറയാട നമുക്ക് അത് ആലോചിക്കാം..
ഞാൻ : അമ്മ എനിക്ക് അങ്ങനെ ഒന്നും ഇല്ല.. ഇവൾ വെറുതെ ഓരോന്ന് വിളിച്ച് പറയണേ കേട്ട് അമ്മ തുള്ളാൻ നിൽക്കല്ലെ… ഞാൻ ആരുമായെങ്കിലും പ്രേമത്തിൽ ആണെങ്കിൽ അത് ആദ്യം പറയുന്നെ എന്റെ അമ്മയോട് ആയിരിക്കില്ലേ… പിന്നെ എന്താ… ഞാൻ എനിക്ക് ഇപ്പൊ കല്യാണം വേണ്ട എന്ന് മാത്രമേ പറഞ്ഞുള്ളൂ…
വർഷ അപ്പോഴും എന്നെ സംശയത്തോടെ നോക്കി കൊണ്ട് ഇരിക്കുവാന്ന്…
അമ്മ എന്തോ പറയാൻ വന്നപ്പോഴേക്കും എന്റെ ഫോൺ അടിച്ചു… ഞാൻ ഫോണും എടുത്തോണ്ട് പുറത്തേക്ക് ഇറങ്ങി..
ഞാൻ ഫോൺ അറ്റൻഡ് ചെയ്തു… കമ്മീഷ്ണർ ആയിരുന്നു.. അടുത്ത ഇടക്ക് നടന്ന ഒരു ഇരട്ട കൊലപാതകം വലിയ വിവാദം ആയിരുന്നു… പ്രതിപക്ഷം അവസരം മുതലെടുത്ത് ഭരണപക്ഷത്തിന് നേരെ പ്രക്ഷോഭങ്ങളും മാർച്ചും ഒക്കെ നടത്തി.. ഒടുവിൽ ഗവർമെന്റ് അന്വേഷണ ചുമതല മറ്റൊരു ടീമിനെ ഏൽപിക്കാൻ തീരുമാനിച്ചു… ടീമിന്റെ ഇൻചാർജ് ആയിട്ട് എന്നെ നിയമിച്ച് കൊണ്ടുള്ള ഓർഡർ വന്ന വിവരം അനോഫീഷ്യൽ ആയി അറിയിക്കാൻ വേണ്ടി വിളിച്ചത് ആണ് അദ്ദേഹം… കമ്മിഷണർ എന്നതിലുപരി ഒരു friendine ആയിരുന്നു അദ്ദേഹം എന്നോട്…
ആര്യൻ : എസ് സർ… I will come sir.. thank you sir…
ഫോൺ കട്ട് ചെയ്തത് ഞാൻ വീടിന്റെ ഉള്ളിലേക്ക് കയറി..
വർഷ : ആരാ ചേട്ടാ വിളിച്ചത്…??
ഞാൻ : കമ്മിഷണർ sir ആടി…
അമ്മ : ഇൗ പാതി രാത്രി എന്ത് ഓഫീസ് കാര്യം പറയാൻ ആണ് കൊച്ചെ…
ഞാൻ : അമ്മാ ഞാൻ ഒരു പോലീസ് ഓഫീസർ ആണ്… പോലീസ്കാർക്കും പട്ടാളക്കാർക്ക് രാത്രി എന്നോ പകൽ എന്നോ ഇല്ല ഫുൾ ടൈം ഓൺ ഡ്യൂട്ടി ആണ്..
വർഷ : ചേട്ടായി എന്താ കാര്യം എന്ന് പറ…
ഞാൻ: അത് ഇൗ ഇടക്ക് നടന്ന ഒരു ഇരട്ട കൊലപാതകം ഇല്ലെ അതിന്റെ കേസ് ചുമതല ഇനി തൊട്ട് എനിക്ക് ആണ്..
അമ്മ : aa കേസിനെ കുറിച്ച് കൊറേ കാര്യങ്ങൽ ടിവിയിൽ വന്നിരുന്നു…
ഞാൻ : അതൊക്കെ ഓരോ channel അവരുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി പറയുന്നത് അല്ലേ അമ്മ… ഇനീം റേറ്റിംഗ് കൂടും എന്ന് പറഞ്ഞാല് അവർ വേമെങ്കിൽ aa കേസ് തെളിയിച്ച് പ്രതിയെ പിടിച്ചു എന്ന് പറയും.. അല്ലപിന്നെ..
അമ്മ : അതൊക്കെ പോട്ടെ നിങ്ങൾക്ക് ഒന്നും കഴികണ്ടെ.. ഇങ്ങനെ ഇരുന്നാൽ മതിയോ..
വർഷ : പിന്നെ കൊറേ നേരം ആയി വിശക്കാൻ തുടങ്ങിയിട്ട്.. ഇവിടെ ആണേൽ ഇൗ മരമാക്രിയുടെ കല്യാണ ചർച്ച അല്ലരുന്നോ..
ഞാൻ : പോടി മരമാക്രി നിന്റെ കെട്ടിയോൻ…..