ദേവാദി 3 ❤😍 [അർജുൻ അർച്ചന]

Posted by

ദേവാദി 3

Devadi Part 3 | Author : Arnjun Archana

Previous Part ]

 

ആദിയുടെ മറുപടിക്ക് വേണ്ടി ഞാൻ കാത്തിരുന്നു…….

” മ്മ് ഇത്രേം നേരം കാണാണ്ട് ആയിട്ട് ഒരു ടെൻഷൻ തോന്നി അതോണ്ടാ…… ”

ഞാൻ ചിരിക്കുന്ന ഒരു ഇമോജി അയച്ചിട്ട് ചാറ്റ് ബാക്ക് അടിച്ചപ്പോൾ നശിച്ച ( നല്ല ) നേരത്തിന് എന്റെ കൈ തട്ടി ആദിക്ക് വീഡിയോ കാൾ പോയി……
ഞെട്ടി അത് കട്ട്‌ ആക്കാൻ പോയപ്പോ അങ്ങേതലയ്ക്കൽ ഫോൺ എടുക്കപ്പെട്ടു……

ആദി ഹെഡ്സെറ്റ് ഒക്കെ വച്ച് ബസ്സിന്റെ സൈഡ് സീറ്റിൽ ഇരിപ്പാണ്….

” എന്തെ…… ”

” ഏയ്‌ ചാറ്റ് ബാക്ക് എടുത്തപ്പോ കൈ തട്ടിയതാ…….. ”

” ആണോ ”

” അഹ്…… ”

“എന്നാ വെക്കട്ടെ……. ”

” ഓക്കേ….. ”

” ശെരിക്കും ഇപ്പൊ പോകണോ…… ബോർ അടിക്കുന്നു…… ”

ഞാൻ ഉടൻ തന്നെ വോയിസ്‌ കാൾ വിളിച്ചു……

” ആദി അടുത്തൊക്കെ ആൾകാർ ഇരിപ്പില്ലേ വീഡിയോ കാൾ അത്ര നല്ലതല്ല എത്ര കണ്ണുകള നമുക്ക് ചുറ്റിലും…… ”

അവളുടെ ചിരി ന്റെ കാതിൽ പതിച്ചു…….

” അത് ശെരിയാ….. സ്വന്തം കാര്യം നോക്കിയില്ലേലും മറ്റുള്ളവരെ വാച്ച് ചെയ്യുന്നത് ഒരു കഴിവ് തന്നെ ….. ”

” അതൊക്കെ ഓക്കേ….. ഇപ്പോൾ എവിടെ എത്തി……. ”

” കൊല്ലം കഴിഞ്ഞു….. ”

” അപ്പൊ ഒരു ഒന്നര മണിക്കൂർ കൂടി കഴിഞ്ഞ കൊച്ചി…… ല്ലേ….. ”

” അല്ല നിനക്കവിടെ ഒക്കെ അറിയോ…. ഇത്ര കൃത്യമായിട്ട് ടൈമിംഗ് ഒക്കെ പറയുന്നു….. വന്നിട്ടുണ്ടോ ഇവിടെ…… “

Leave a Reply

Your email address will not be published. Required fields are marked *