കെട്ടിപിടിച്ചുകൊണ്ട് മുഖം മുഴുവനും ചുംബനം കൊണ്ട് മൂടി ഞങ്ങൾ ആ രാത്രി വെളുപ്പിച്ചു….
ഒരുപാടു നാളുകൾക്ക് ശേഷം…..
“അമീറ….എനിക്ക് പേടിയാവുന്നുണ്ട്….”
“എന്തിനാ ആദിൽ…ജസ്റ് 8 മണിക്കൂർ യാത്രയല്ലേ….”
“എന്നാലും…ഞാനെത്ര പറഞ്ഞതാ…എനിക്ക് പോകണ്ട നിന്നെ വിട്ട്…”
“ഞാനെന്തു ചെയ്യും ആദിൽ….. എനിക്ക് വിഷമമില്ലെന്നാണോ… എന്റെ ചങ്ക് പറഞ്ഞുപോകുന്നപോലെയല്ലേ….”
“എനിക്ക് നിന്റെയത്രയും മനക്കരുത്തില്ല അമീറ….”
“എന്റെ മോനു… നീ പേടിക്കല്ലേ….നിനക്ക് വേണ്ടി വെള്ളിയാഴ്ച രാത്രി ഞാനുറങ്ങാതെ കാത്തിരിക്കും… പിന്നെ ബാംഗ്ലൂർന്നു എല്ലായാഴ്ചയും നീ വരില്ലേ….”
“ഉപ്പ പറഞ്ഞത് മാസത്തിൽ ഒരിക്കൽ വന്നമതിയെന്നാണ്…..എനിക്ക് പറ്റില്ല അമീറ…അത്രയും…”
“ഫോൺ ഇല്ലേ. നമുക്ക് വീഡിയോ കാൾ ചെയ്യാല്ലോ…ആദിൽ….”
“എന്നാലും..എനിക്ക് നിന്നെ തൊടാനും നിന്റെ നെഞ്ചിൽ ഉറങ്ങാനുമൊന്നും കഴിയാതെ….”
“ഇതൊക്കെ കുറച്ചു നാളേയ്ക്ക് അല്ലെ….”
“അമീറ…. നീയെന്തിനാ എൻട്രൻസ് ഇല് ഇത്രേം റാങ്ക് വാങ്ങിയേ…..”
“പിന്നെം നീയത് തന്നെ പറഞ്ഞാലോ ആദിൽ….”
“അതോണ്ടല്ലേ… നീയും ഞാനും രണ്ടു വഴിക്കായെ….”
“അതായിരിക്കും ആദിൽ നമ്മുടെ തലവിധി….” അവളെന്റെ ചുണ്ടിൽ ചുണ്ടു ചേർത്തുകൊണ്ട് ഇറുകെ കെട്ടിപിടിച്ചപ്പോൾ എന്നോടപ്പം അവളും കരഞ്ഞു……
“അതെ…. ഇറങ്ങാറായില്ലേ……” ഉപ്പാന്റെ വിളി താഴെ നിലയിൽ നിന്നും അശരീരി പോലെന്റെ കാതിൽ പതിച്ചതും ഞാൻ കണ്ണ് തുടച്ചുകൊണ്ട് അമീറയെ ഇറുകെ പുണർന്നു…….
“ഞാൻ പോട്ടെ…”
“പോയിട്ട് വരാം ന്ന് പറ …ആദിൽ….”
ഞാൻ ഉപ്പാന്റെ കൂടെ ബൈക്കിൽ ഇരുന്നുകൊണ്ട് അവളെ തിരിഞ്ഞു നോക്കി. ഇത്തയോടപ്പം എന്നെ നോക്കുന്ന അവളുടെ മിഴികളിലെ കണ്ണീരു കണ്ടുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു. ഉപ്പയത് കണ്ടാൽ വഴക്ക് പറയുമെന്ന് പേടിച്ചു നെഞ്ച് പിടയുന്ന വേദനയിലും ചിരിക്കാൻ പഠിച്ചു…..
ബസിൽ കയറി ഞാൻ ബാംഗ്ലൂരിലേക്ക് യാത്രയാകുമ്പോ സൈഡ്