🥀 വർണ്ണപ്പകിട്ട് 🥀 [Imran & MDV]

Posted by

ഒരു ഗ്രീറ്റിംഗ് കാർഡ് എനിക്ക് ശ്രദ്ധയിൽ പെട്ടു!
ഊട്ടിയിലെ മഞ്ഞിൽ പൊതിഞ്ഞ ആ രാവുകളുടെ ഓർമയ്ക്കായി …
വിവാഹത്തിന് ശേഷവും ശ്രീനി, ഊട്ടിയിൽ ജോലിക്കാര്യത്തിനു പോയതൊക്കെ എന്റെ ഓർമയിലേക്ക് വന്നു. അതുപോലെ ശ്രീനിയുടെ പ്രണയിനി ഊട്ടിയിൽ ടീച്ചർ ആണെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പൊ ബന്ധമൊന്നും ഇല്ലെന്നു എന്നോട് പറഞ്ഞതൊക്കെ നുണയാണ് എന്ന് ഞാൻ മനസിലാക്കി.

മനസ്സിൽ സങ്കടം വന്നെങ്കിലും, ശ്രീനിയുടെ അവസ്‌ഥ ഞാൻ മനസിലാക്കി, മനസുകൊണ്ട് ആദ്യമായി പ്രണയിച്ച ആളെ മറക്കാൻ ആർക്കും കഴിയില്ല! അതാവും ശ്രീനി ഇപ്പോഴും ആ കുട്ടിയുമായി ബന്ധം നിലനിർത്തുന്നതും.
തന്നോട് ശ്രീനിക്ക് ബഹുമാനമുണ്ട്, ആദരവുണ്ട്, പക്ഷെ പ്രണയം അതുണ്ടായിരുന്നോ ? അറിയില്ലെന്നു മനസിപ്പോൾ പറയുന്നു.
അവർ തമ്മിൽ ഉള്ള കത്തുകളും മറ്റും കാണുമ്പോ അവരുടെ പ്രണയത്തെ ബഹുമാനിക്കാൻ ഞാൻ തയാറായി. ഒപ്പം എന്റെ മനസിലും അതിനു പുതിയ അർഥങ്ങൾ കൈവരുന്നത് ഞാൻ മനസിലാക്കി.

ആ രാത്രി ഞാൻ ഉറങ്ങുമ്പോ ഒത്തിരി വൈകിയിരുന്നു. പിറ്റേന്നു മകന് ലീവ് ആയിരുന്നതുകൊണ്ട് കാറിൽ ഞാൻ അവന്റെയൊപ്പം റെസ്യുമെ കൊണ്ട് ഇന്ദിര നഗരിൽ ഉള്ള ഡയമണ്ട് ഹോട്ടലിൽ ചെന്ന്. ഇന്റർവ്യൂ എളുപ്പമായിരുന്നു. ഞാൻ ലിഫ്റ്റിൽ നിന്നും ഇറങ്ങി ബേസ്മെന്റ് പാർക്കിങ്ങിലേക്ക് നടക്കുമ്പോ ആദ്യം ശ്രീനിയെ വിളിച്ചു, ഫോൺ കണക്ട് ആയില്ല അങ്ങോട്ടേക്ക്! ഞാൻ ഉടനെ അശ്വിനെ വിളിച്ചു. അവൻ ഫോൺ എടുത്തപ്പോൾ ഞാൻ ഹാപ്പിയായി. എനിക്കവനെ കാണണം എന്ന് തോന്നി.

ഞാൻ :: ഓഫീസിൽ ആണോ

അശ്വിൻ :: അല്ല പുറത്താണ് ….

ഞാൻ :: തിരക്കാണോ …

അശ്വിൻ :: അതേല്ലോ…ഒരാളെ കാണാൻ വന്നേക്കുവാ…

ഞാൻ :: ശെരി അശ്വിൻ ഫ്രീയാകുമ്പോ വിളിക്കാമോ
അശ്വിൻ :: ഓക്കേ ഡിയർ…

എനിക്ക് അതുകേട്ടപ്പോൾ ചിരിവന്നു…..

ഞാൻ എന്റെ കാറിന്റെ അടുത്തേക്ക് നടന്നു. അവിടെ കൂളിംഗ് ഗ്ലാസ് വെച്ചു ചാരി നില്കുന്നു എന്റെ പ്രിയ കാമുകൻ!!

ഞാൻ അടുത്തെത്തിയതും ആള് കള്ളച്ചിരി! അവനെ ഒന്ന് ഹഗ് ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷെ അപ്പു ഉള്ളതുകൊണ്ട് ഞാൻ എന്നെ നിയന്ത്രിച്ചു.

അശ്വിൻ :: ട്രീറ്റ് ഇല്ലേ ….

ഞാൻ :: ഞായറാഴ്ച പോരെ …
അത് പറയുമ്പോ …എനിക്ക് മനസ്സിൽ ആയിരം ചിത്ര ശലഭങ്ങൾ പറക്കുന്ന പ്രതീതിയായിരുന്നു……

അശ്വിൻ :: അത് വലിയ ട്രീറ്റ് ഇപ്പൊ ….ചെറിയ ട്രീറ്റ്??

ഞാൻ :: ഐസ്ക്രീം ???

അശ്വിൻ :: മതി !!

Leave a Reply

Your email address will not be published. Required fields are marked *