ആലോചിച്ചു, എനിക്കെന്തോ പോലെയായപ്പോൾ ഞാൻ ഫോൺ എടുത്തില്ല. മനസ്സിൽ ഒരു കുറ്റബോധം പോലെ ….
അശ്വിൻ അന്നേരം ഒരു തവണ കൂടെ വിളിച്ചിട്ട് കിട്ടാതായപ്പോൾ, എന്റെ വാട്സാപ്പിൽ എന്നോട് പറഞ്ഞു, അവന്റെ ഫ്രണ്ടിന്റെ 5 സ്റ്റാർ ഹോട്ടലിൽ മാനേജർ ആവശ്യമുണ്ട് ഡേയ് ഷിഫ്റ്റ് ആണ്. റെസ്യുമെ അയക്കാൻ പറഞ്ഞു.
എനിക്കവന്റെ ഫോൺ എടുക്കാത്തതിന് മനസ്സിൽ ഒരു വിങ്ങൽ തോന്നി. ഈ മനസ് ഒരിടത്തു നിക്കാത്തത് എന്തെ എന്ന് എനിക്കത്ര ആലോചിച്ചിട്ടും പിടികിട്ടില്ല. കുറ്റബോധമുണ്ട്, അശ്വിനെ കുറിച്ചോർക്കുമ്പോ മനസ്സിൽ പ്രണയവുമുണ്ട്! എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വല്ലാത്ത ഒരാശയകുഴപ്പത്തിൽ ഞാൻ എത്തി…ഒടുവിൽ …..
ഞാൻ :: ഹലോ …
അശ്വിൻ :: സഞ്ജന, ജോബ് ന്റെ കാര്യം പറയാനാ വിളിച്ചത്, ബിസി ആയിരുന്നോ..
ഞാൻ :: ആഹ്… ഞാൻ കുളിക്കുക ആയിരുന്നു …
അശ്വിൻ :: ശെരി, വേറെന്താ ?…
ഞാൻ :: ഡിന്നർ ?
അശ്വിൻ :: കഴിച്ചു, ഞാൻ ഒരു ഫ്രണ്ടിന്റെ കൂടെ ഹോസ്പിറ്റില് ആണ്, അവന്റെ വൈഫി നു ബ്ലഡ് കൊടുക്കാൻ …
ഞാൻ :: നല്ല മനസൊക്കെയാണ് അല്ലെ …
അശ്വിൻ :: അങ്ങനെയൊന്നുല്ല! അവന്റെ ഫാദർന്റെയാണ് ആ ഹോട്ടൽ, സൊ ഇങ്ങോട്ട് വന്നപ്പോഴാണ് ഞങ്ങൾ ജോലി കാര്യം സംസാരിച്ചത്! നാളെ ഫ്രീയാണോ, ജസ്റ് ഒരു ഫോര്മാലിറ്റിക്ക് ജോബ് ഇന്റർവ്യൂ കാണും. എംബിഎ എടുത്തിട്ട് വീട്ടിലിരിക്കുക എന്ന് പറഞ്ഞാൽ തന്നെ എനിക്ക് കലി വരുന്നുണ്ട് സഞ്ജയനയോട് !
എനിക്കതു കേട്ടപ്പോൾ ഒരു കാമുകന്റെ അധികാരം എന്നിൽ അവൻ ചെലുത്തുന്നത് പുതിയ അനുഭവമായിരുന്നു…എന്റെ മനസിനെ അത് കുളിരണിയിച്ചു….
ഞാൻ :: താങ്ക്യു സൊ മച്ച്…..അശ്വിൻ….ഇത്ര പെട്ടന്ന്!!
അശ്വിൻ :: താങ്ക്യു മാത്രമേ ഉള്ളു ….
ഞാൻ :: വേറെന്താ ….
അശ്വിൻ :: ഒന്നുല്ല … ഗുഡ് നൈറ്റ്
ഞാൻ വാട്സപ്പ് അവനു ഒരു 😘 എമോജി അയക്കാൻ ഒരുങ്ങി …
അവനെന്തു വിചാരിക്കുമെന്നു എനിക്കറിയില്ലായിരുന്നു..പക്ഷെ ഞാൻ അയച്ചിട്ട് കട്ടിൽ കമഴ്‌ന്നു കിടന്നുകൊണ്ട് നാണിച്ചു. ആകെമൊത്തം പുതുവസന്തമെന്നിൽ നിറയുന്നപോലെ തോന്നി….
വാട്സാപ്പിൽ ഞങ്ങൾ കുറച്ചു നേരം ടെക്സ്റ്റ് ചെയ്തു. ഓരോ മെസ്സേജിലും അവനെന്നോട് അത്രയിഷ്ടമാണെന്നു ഞാൻ മനസിലാക്കി, പ്രേമിച്ചു പരിചയം എനിക്കിലെങ്കിലും അശ്വിൻ പകരുന്ന അനുഭൂതി ഞാനവന് എനിക്കറിയാവുന്ന വാക്കുകൾകൊണ്ട് തിരിച്ചും നൽകി.
ഞാൻ ബെഡ്‌റൂമിൽ എന്റെ സർട്ടിഫിക്കറ്റ് എടുക്കാനായി അലമാര തുറന്നു ശ്രീനിയുടെ ഒരു പ്രൈവറ്റ് ഫയൽ കണ്ടു, ജസ്റ് ഒന്ന് തുറന്നു നോക്കാമെന്നുതോന്നി ! സാധാരണ ധൈര്യം കിട്ടാറില്ല! ഞാൻ അത് തുറന്നപ്പോൾ പഴയ കാമുകിയുടെ കത്തുകളും മറ്റും നിധിപോലെ ശ്രീനി സൂക്ഷിച്ചിട്ടുണ്ട്. ഒപ്പം