എൻ്റെ കിളിക്കൂട് 13 [Dasan]

Posted by

എൻ്റെ കിളിക്കൂട് 13

Ente Kilikkodu Part 13 | Author : Dasan | Previous Part

 

ഇന്ന് ഉച്ചകഴിഞ്ഞ് എനിക്ക് പോകാനുള്ളതാണ്. ഞാൻ കട്ടിലിൽ കയറി കിടന്നു, രാത്രി വൈകി കിടന്നതിനാൽ കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി.

ഞാൻ ഉണർന്നത് വളരെ വൈകിയാണ് സമയം 9:45, കട്ടിലിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ നമ്മുടെ കാളി കുളിച്ച് മുടിത്തുമ്പു കെട്ടി തുളസിക്കതിർ വെച്ചിട്ടുണ്ട്. പിന്നിൽ പാദസ്പർശം കേട്ടപ്പോൾ, തിരിഞ്ഞുനോക്കിയപ്പോൾ മുഖത്ത് സാധാരണ കാണുന്ന വട്ട പൊട്ടും നെറ്റിയിൽ ചന്ദനവും കുങ്കുമം കലർന്ന പൊട്ടും. കക്ഷി അമ്പലത്തിൽ പോയിട്ടുണ്ട്, കുറച്ചകലെ ഒരു ദേവി ക്ഷേത്രം ഉണ്ട്. അവിടെ പോയതാകാം. കാണാൻ ഒരു പ്രത്യേക ഐശ്വര്യം, ശരിക്കും ഒരു ദേവിയെ പോലെ. പക്ഷേ സ്വഭാവം ഭദ്രകാളിയുടെതാണ്. ഞാൻ ബ്രഷും പേസ്റ്റും എടുത്തു പുറത്തിറങ്ങി, അമ്മൂമ്മ എവിടെയാണെന്ന് അറിയണം. എന്നിട്ട് വേണം എൻറെ പെണ്ണിനോട് ഒന്ന് കൊഞ്ചാനും കുഴയാനും. ബ്രഷ് ചെയ്തു അകത്തേക്ക് കയറി, കക്ഷിക്ക് മനസ്സിലായി ഞാൻ എന്തിനാണ് പുറത്തേക്കിറങ്ങിയതെന്ന്.
കിളി: ഞാനും വലിയമ്മയും കൂടിയാണ് അമ്പലത്തിലേക്ക് പോയത്, ചേച്ചിയുടെ വീട്ടിൽ അച്ചാർ ഇടാൻ ഉള്ള എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ വേണ്ടി വലിയമ്മ അങ്ങോട്ടുപോയി.
ഞാൻ: അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ.
കിളി: എനിക്കറിയില്ലെ എൻറെ മോനെ, എന്തിനാണ് ബ്രഷ് എടുത്ത് പുറത്തു പോയത് എന്ന് എനിക്ക് മനസ്സിലായി.
ഞാൻ: ഇത്രയൊക്കെ മനസ്സിലാക്കുന്ന ആൾ, ഞാൻ വന്ന ദിവസത്തെ രാത്രി വെറുതെ പാഴാക്കി കളഞ്ഞു. ഇനി എത്ര ദിവസം കൂടിയാണ് കാണാൻ കഴിയുന്നത് ആർക്കറിയാം.
കിളി: പിന്നെ, അടുത്ത വെള്ളിയാഴ്ച രാത്രി ഇവിടെ എത്തിയിരിക്കണം. അല്ലെങ്കിൽ എൻറെ സ്വഭാവം മാറും.
ഞാൻ: എൻറെ മോളെ, അവിടുത്തെ കാര്യം ഒന്നും പറയാതിരിക്കുകയാണ് നല്ലത്. അവിടെ പിടിപ്പതു ജോലിയുണ്ട്, അഞ്ചുപേരു ചെയ്യുന്ന ജോലി നാലുപേരാണ് ചെയ്യുന്നത്. അതും ഞാൻ പുതിയത് ആയതുകൊണ്ട് കൂടുതൽ ജോലി എൻറെ തലയിലും. ചില ദിവസങ്ങളിൽ ജോലി കഴിഞ്ഞു വരുമ്പോൾ തലയ്ക്കൊരു പെരുപ്പാണ്. എന്നിട്ടും ഞാൻ മോളെ വിളിക്കും, അപ്പോഴാണ് ഇവിടെ കൊമ്പും കുലുക്കി കൊണ്ട് നിൽക്കുന്നത്. ഇപ്പോൾ ഈ ശനിയാഴ്ച വന്ന ജോലി, എൻറെ മേശപ്പുറത്ത് ഉണ്ടാവും. അത് ഞാൻ തന്നെ ചെയ്തു തീർക്കണം. എന്നാലും എൻറെ പെണ്ണിൻറെ സന്തോഷം കാണാൻ വേണ്ടിയാണ് ഞാൻ ഇവിടെ വരുന്നത്.
കിളി: എനിക്ക് എല്ലാ ആഴ്ചയും കാണണം.
ഞാൻ: ശ്രമിക്കാമെന്നേ പറയാൻ പറ്റു.
കിളി: ശ്രമിക്കാം എന്നല്ല, വരണം.
ഞാൻ കൂടുതലൊന്നും പറയാൻ നിന്നില്ല. ഈ പെൺകൊച്ചിനോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. വരുന്നിടത്ത് വെച്ച് കാണാം. എന്നാലും ഒന്നുകൂടി പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി ചെന്നു. പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ മനുഷ്യന് ടെൻഷൻ അടിക്കാനെ നേരം ഉണ്ടാവു. ഫോൺ വിളിച്ചാൽ എടുക്കില്ല, ആകെ ബഹളമയം ആകും.

Leave a Reply

Your email address will not be published. Required fields are marked *