സീൽക്കാരം 3 [MAUSAM KHAN MOORTHY]

Posted by

സീൽക്കാരം 3

Seelkkaram 3 | Author : Mausam Khan Moorthy | Previous Part

 

“സൗപർണിക ഗ്രൂപ് ചെയർമാൻ ഗൗതം മേനോനുമായി നിനക്കെന്താണ് ബന്ധം ?”-സുഹാന മാഡത്തിന്റെ ഈ ചോദ്യം എന്നെ ഞെട്ടിച്ചു.തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഇടറുകയും വിയർക്കുകയും ചെയ്തു.

“എന്താ പല്ലവി നീ ഒന്നും മിണ്ടാത്തെ?ഗൗതം മേനോനാണ് ഈ പടത്തിന്റെ പ്രൊഡ്യൂസർ.നിന്നെ നായികയാക്കാൻ പറ്റില്ലെന്ന് അങ്ങേര് പറയുന്നു.നിങ്ങൾ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്.ഞാൻ നിനക്ക് വേണ്ടി അങ്ങേരോട് വാദിക്കുകയും യാചിക്കുകയുമൊക്കെ ചെയ്തു.എന്നാൽ അയാൾ സമ്മതിക്കുന്നില്ല.നായിക നീയാണെങ്കിൽ പണം മുടക്കാൻ താനില്ലെന്നാണ് അയാൾ പറയുന്നത്.”-മാഡം വല്ലാത്ത പ്രയാസത്തോടെയാണിത് പറയുന്നതെന്ന് അവരുടെ ശബ്ദത്തിൽ നിന്നും എനിക്ക് മനസ്സിലായി.അവർ എനിക്ക് വേണ്ടി നിലകൊള്ളുന്നു.എന്നെ അവർക്ക് അത്രത്തോളം ഇഷ്ടമാണെന്നാണ് അതിനർത്ഥമെന്ന് ഞാൻ ചിന്തിച്ചു.പ്രൊഡ്യൂസർ വേണ്ടെന്നു പറഞ്ഞ എന്നെ പോലുള്ള ഒരു പുതുമുഖ നടിയെ ഒഴിവാക്കിയാൽ ഒരാകാശവും ഇടിഞ്ഞുവീഴാൻ പോകുന്നില്ല.അവർക്ക് വേറെ നായികയെ തിരഞ്ഞെടുക്കാം.പടത്തിന്റെ ജോലികൾ തുടങ്ങാം.എന്നെയിങ്ങനെ വിളിക്കേണ്ട ആവശ്യം പോലും ഇല്ല .എന്നാൽ അവർ ഞാൻ ആ പ്രൊജക്ടിൽ വേണമെന്ന് ആഗ്രഹിക്കുന്നു.ഞാൻ തന്നെ ആ വേഷം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തീർക്കണമെന്ന് അവർ ആശിക്കുന്നു.ആ സ്ഥിതിക്ക് കാര്യങ്ങൾ അവരോട് തുറന്നു പറയാമെന്ന തീരുമാനത്തിലേക്ക് ഞാനെത്തി.

അവർ പറഞ്ഞു :”സിനിമാ മേഖലയിൽ നിന്നും ഒരുപാട് കാലം വിട്ടു നിന്നതുകൊണ്ട് കുറെയേറെ ബന്ധങ്ങൾ എനിക്ക് നഷ്ടമായിരുന്നു.പിന്നെ തലമുറയും മാറി വന്നല്ലോ.അതുകൊണ്ടുതന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്താൻ ഞാനൊരുപാട് ബുദ്ധിമുട്ടി.സീരിയലുകൾ മാത്രം നിർമ്മിച്ചിരുന്ന ഗൗതം മേനോനെ സിനിമക്ക് വേണ്ടി പണം മുടക്കാൻ പ്രേരിപ്പിച്ച് ധൈര്യം കൊടുത്ത് കൂടെനിർത്തിയത് ഒരുവിധത്തിലാണ്.ഈ പ്രൊഡ്യൂസറെ നഷ്ടപ്പെട്ടാൽ പുതിയൊരാളെ കണ്ടെത്തുക എന്നെ സംബന്ധിച്ച് എളുപ്പമല്ല മോളേ…അതുകൊണ്ടാണ് ചോദിക്കുന്നത് എന്താ അങ്ങേരുമായുള്ള പ്രശ്നം ?പരിഹരിക്കാൻ പറ്റുന്ന പ്രശ്നമാണെങ്കിൽ നീ ഈ സിനിമയിൽ അഭിനയിക്കും.ഇല്ലെങ്കിൽ….”-അവർ മുഴുമിപ്പിക്കാതെ നിർത്തി.

ഞാൻ പറഞ്ഞു:”ഞാൻ കാരണം മാഡത്തിന് പ്രൊഡ്യൂസറെ നഷ്ടപ്പെടുന്ന ഒരവസ്ഥ ഉണ്ടാവില്ല.തീർച്ച.കാരണം മാഡം എനിക്ക് തരുന്ന ഈ സ്നേഹവും പിന്തുണയും എനിക്ക് വേറെ എവിടെനിന്നും കിട്ടിയിട്ടില്ല.വിലമതിക്കാനാകാത്ത ഈ സ്നേഹവും പിന്തുണയും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കവുമല്ല.കുറച്ചു വർഷങ്ങളായി മോഡലിംഗ് രംഗത്തുണ്ടെങ്കിലും ഞാനിപ്പോഴും സ്‌ട്രെഗ്ലിങ് സ്റ്റേജിലാണ്.അങ്ങനെയുള്ള എനിക്കൊരു കച്ചിത്തുരുമ്പിട്ടുതരാൻ മാഡം ഉദ്ദേശിച്ചു.അതിൽ പിടിച്ചു കയറാമെന്ന് ഞാനും മോഹിച്ചു.നമ്മൾ രണ്ടുപേരും ആഗ്രഹിക്കുകയും മനസ്സിൽ കാണുകയും ചെയ്ത ഇടത്തേക്കുതന്നെ നമ്മൾ എത്തിച്ചേരും.എന്നെ മാഡത്തിന് വിശ്വസിക്കാം.”

Leave a Reply

Your email address will not be published. Required fields are marked *