അപൂർവ ജാതകം 15 [MR. കിംഗ് ലയർ]

Posted by

നിയമിച്ചത് ഈയുള്ളവനെയും….നിന്റെ ഭാര്യയുടെ മരണം സംഭവിച്ചത് അധർമ്മത്തിലൂടെയാണ്…

ദുർമൂർത്തികളുടെ സഹായത്തോടെ ഒരു മനുഷ്യൻ അവനാണ് അതിന് പിന്നിൽ….”””””

 

അയാൾ പറഞ്ഞു നിർത്തി….

 

“”””ആരാ… അത്…?””””

 

വിജയ് തന്റെ മനസ്സിൽ പിറവി കൊണ്ട് സംശയം അയാളോട് ചോദിച്ചു.

 

“”””അത് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല… സമയം ആവുമ്പോൾ നീ അത് അറിയും… “”””

 

അയാൾ ഗൗരവത്തിൽ പറഞ്ഞു.

 

“”””അങ്ങേക്ക് എന്റെ ശ്രീക്കുട്ടിയെ എനിക്ക് തിരിച്ചു നൽകാൻ പറ്റോ…? “”””

 

അവൻ ഇടറുന്ന വാക്കുകളോടെ പ്രതീക്ഷയോടെ ചോദിച്ചു.

 

“”””അതിനും എനിക്ക് ഉത്തരമില്ല… കാരണം ദേഹം വിട്ടോഴിഞ്ഞ ആത്മാവിനെ തിരികെ ശരീരത്തിലേക്ക് ആവഹിക്കുക എന്നത്

അസാദ്ധ്യമായ ഒന്നാണ്….ദൈവത്തിന്റെ നിയമത്തിൽ അത് തെറ്റാണ്….

പക്ഷെ നിങ്ങളുടെ കാര്യത്തിൽ ആ തെറ്റ് ചെയ്യാൻ ദൈവം തന്നെ എന്നോട് കല്പിക്കും… “””””

 

ചുണ്ടിൽ എന്നും നിറകൊള്ളുന്ന ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു.

സന്യാസിയുടെ വാക്കുകൾ വിജയ്ക്ക് ഒരു പുതുപ്രതീക്ഷയാണ് സമ്മാനിച്ചത്…

 

“”””പക്ഷെ അതിന് ഒരുപാട് കടമ്പകൾ ഉണ്ട്….അത് ആദ്യം പൂർത്തീകരിക്കണം… “”””

Leave a Reply

Your email address will not be published. Required fields are marked *