മിണ്ടാതെ ഇരുന്നു. ” ഇദ്ദേഹം നിങ്ങളെപ്പറ്റിയൊക്കെ എപ്പോളും പറയാറുണ്ട് ” എന്നൊക്കെ അയാളുടെ ഭാര്യ പറയുന്നുണ്ടായിരുന്നു. ” ആ ഇവരെയൊക്കെ ഞാൻ.. എങ്ങനെ മറക്കാനാ അല്ലെ ? ” എന്ന് അയാൾ എന്നോടായി ചോദിച്ചു. ഞാൻ തലയൊന്നു പൊക്കി ചിരിപോലെ എന്തോ മുഖത്തു വരുത്തി വീണ്ടും താഴെ നോക്കി ഇരുന്നു. അയാളുടെ മക്കൾ കോളേജിനെ പറ്റിയും പഠനത്തെ പറ്റിയുമൊക്കെ എന്തോക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ഞാൻ എന്തോക്കെയോ മറുപടിയും പറഞ്ഞു. കുട്ടികൾ കരയുമ്പോൾ അവർ ഇടക്ക് മാറി മാറി എഴുനേറ്റു പോകും. അല്പം കഴിഞ്ഞു വീണ്ടും തിരിച്ചുവന്നിരുന്നു സംസാരം തുടരും. ഈ സമയത്തെല്ലാം ഞാൻ ഇടം കണിട്ടു നോക്കുമ്പോൾ അയാൾ എന്നെ തന്നെയാണ് അടിമുടി നോക്കികൊണ്ടിരിക്കുന്നത് എന്ന് എനിക്ക് മനസിലായി. അറിയാതെ ഞങ്ങളുടെ കണ്ണുകൾ ഉടക്കിയത് അയാൾ വല്ലാത്തൊന്ന് ചിരിക്കും. ഉടനെ ഞാൻ കണ്ണുകൾ മറ്റും.
” മോള് ഞങ്ങളുടെ ബാൽക്കണി കണ്ടിട്ടുണ്ടോ ? ” അയാളുടെ ഭാര്യയുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി തല ഉയർത്തി. ” എ.. ഞാന്നോ ?? ഇല്ല കണ്ടിട്ടില്ല ” ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
” എന്നാൽ ഒന്നുപോയി കാണു… മോൾക്ക്…. നന്നായി ഇഷ്ടപെടും ” അയാൾ ഒരു വല്ലാത്ത ചിരിയോടെ എന്നോട് പറഞ്ഞു. ഞാൻ അയാളെ തുറിച്ചൊന്നു നോക്കി.
” നീ വാ.. നമുക്കൊന്ന് പോയി കാണാം. നല്ല രസമായിരിക്കും” എന്നു പറഞ്ഞുകൊണ്ട് ആദി എഴുനേറ്റു നടന്നു. കൂടെ അയാളുടെ ഭാര്യയും മക്കളും. ഞാൻ ഗത്യന്തമില്ലാതെ പുറകെ കൂടി. ” ഞാൻ ഇല്ല, നിങ്ങൾ ചെല്ല് എന്നും പറഞ്ഞു അയാൾ അവിടെത്തന്നെ ഇരുന്നു.
ടെറസിലേക്കുള്ള പടികൾ കയറുമ്പോൾ എന്നിലേക്ക് പഴയ ഓർമ്മകൾ കുത്തൊഴുക്കുപോലെ വന്ന് നിറഞ്ഞു. മുകളിലെത്തിയപ്പോൾ ആദി പറഞ്ഞുകൊണ്ടിരുന്നു- ” ഹായ്.. എന്ത് രാസമാണല്ലേ.. നല്ല കാറ്റും ഇവിടെയൊക്കെ വേണമെങ്കിൽ ഒരു ഫുൾ നൈറ്റ് സ്പെൻഡ് ചെയ്യാം “. ഞാൻ എന്തു ചെയ്യണമെന്നറിയാതെ ചുറ്റും കണ്ണോടിച്ചികൊണ്ടിരുന്നു. ആ സിമെന്റിന്റെ കൈവരികളൊക്കെ കാണുമ്പോൾ, സ്പർശിക്കുമ്പോൾ മനസുനിറയെ എന്തോക്കെയോ ഓർമ്മകൾ വന്നടിഞ്ഞു. അല്പം കഴിഞ്ഞു ഞങ്ങൾ താഴേക്ക് വന്നു. ” ഇനി കഴിച്ചുകൊണ്ടാവാം സംസാരം അല്ലെ ? ” അയാളുടെ ഭാര്യാ പറഞ്ഞു.
ഊണുമേശയിൽ പല നോർത്ത് ഇന്ത്യൻ വിഭവങ്ങൾ. എല്ലാം വെജിറ്റേറിയൻ ആണ്. ഞാനും ആദിയും ഇരുന്നു, പിന്നാലെ അയാളുടെ ഭാര്യയും മക്കളും.സോഫയിൽ നിന്നും മെല്ലെ എഴുനേറ്റ് അയാൾ ഒരു കസേരയിൽ വന്നിരുന്നു. അവർ ഞങ്ങൾക്ക് എല്ലാം വിളമ്പി തന്നു. ഞാൻ അതൊക്കെ മെല്ലെ മെല്ലെ കഴിക്കാനും തുടങ്ങി.