എൻ്റെ കിളിക്കൂട് 7 [Dasan]

Posted by

അമ്മൂമ്മ :- നീ എഴുന്നേറ്റു അമ്പലത്തിൽ പോയാൽ മതിയായിരുന്നു. അതെങ്ങനെ എത്ര പ്രാവശ്യം വിളിച്ചു. എഴുന്നേൽക്കണ്ടേ. ഇതാ, ഇതിൽ പാൽ പായസം ഉണ്ട്. കുളിച്ചു വന്നിട്ട് കുടിക്ക്. എന്തായി മോളെ ചായയുടെ പരിപാടിയൊക്കെ. മോളും പോയി കുളിക്ക്.
കിളി :- പുട്ടും കറിയും റെഡിയായിട്ടുണ്ട്. പാൽ എത്തിയിട്ടില്ല.
പത്രം എടുക്കാൻ ഗേറ്റിനടുത്ത് ചെന്നപ്പോൾ പാൽ പാത്രം ഇരിക്കുന്നത് കണ്ട് എടുത്തു കൊണ്ടുവന്നു കൊടുത്തു. കുളിച്ചു വന്ന് പാൽപ്പായസവും കുടിച്ച്, ബ്രേക്ക് ഫാസ്റ്റും കഴിച്ചു. കിളിയോട് ഫോം പോസ്റ്റ് ചെയ്യാൻ ടൗണിലേക്ക് പോവുകയാണെന്ന് പറഞ്ഞു. സൈക്കിളുമെടുത്ത് പുറപ്പെടാൻ നേരം അമ്മൂമ്മ ചോദിച്ചു എവിടെ പോകുന്നു? ഞാൻ വിവരവും പറഞ്ഞു പുറപ്പെട്ടു. ദൈവങ്ങളെ ഒക്കെ വിചാരിച്ച് പോസ്റ്റ് ബോക്സിൽ ഇട്ടു. പ്രകാശനെ ഒന്ന് കണ്ടേക്കാം എന്ന് കരുതി കിളിയുടെ വീട്ടിൽ കയറി. ചെന്നപ്പോൾ പ്രകാശൻ അവിടെയില്ല, വലപ്പണിക്കു പോയിരിക്കുകയാണ്. പ്രകാശന് ബോട്ടിലെ വലപ്പണിയാണ്. അവിടെ രണ്ടാമത്തെ സഹോദരൻറെ അളിയനുണ്ട്. പേര് ഷിബു വയസ്സ് 27 കല്യാണം കഴിഞ്ഞിട്ടില്ല. ആളൊരു തല്ലിപ്പൊളി ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നെ കണ്ടപ്പോൾ ആരും കേൾക്കാതെ
ഷിബു :- എന്താടൈ, എൻറെ കിളി എന്തെടുക്കുന്നു. എൻറെ അന്വേഷണം ഒക്കെ പറഞ്ഞേക്കു……
എനിക്ക് അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. യാത്രപറഞ്ഞ് പെട്ടെന്ന് ഇറങ്ങി. പോരുന്ന വഴി പി എസ് സി ബുള്ളറ്റിൻ വാങ്ങി. അവിടെവെച്ചുതന്നെ ലിസ്റ്റ് വന്നിട്ടുണ്ടോ എന്ന് നോക്കി. ഇല്ല വന്നിട്ടില്ല. വീട്ടിലെത്തിയപ്പോൾ ഒരാൾ എന്നെയും പ്രതീക്ഷിച്ച് സിറ്റൗട്ടിൽ ഇരിക്കുന്നു. ഞാൻ വരുന്നത് കണ്ടതും സന്തോഷത്തിൽ അകത്തേക്ക് പോയി. എനിക്കാണെങ്കിൽ അവൻ ചോദിച്ച ചോദ്യവും, ലിസ്റ്റ് വരാത്ത നിരാശയും. ഞാൻ നേരെ എൻറെ മുറിയിലേക്കാണ് പോയത് അവിടെ പോയി കട്ടിലിൽ കിടന്നു. കിളി അകത്തേക്ക് വന്ന് കട്ടിലിൽ എൻ്റെ അരികിൽ ഇരുന്നുകൊണ്ട് നെഞ്ചിലേക്ക് തലവെച്ചു. കീഴ്ചുണ്ടിൽ പിടിച്ചു വലിച്ചു കൊണ്ട്
കിളി :- എന്തടാ ചക്കരേ……… ആകെ വിഷമിച്ചു വന്നു കിടക്കുന്നത്.
ഞാൻ ഒന്നും പറഞ്ഞില്ല. മിണ്ടാതെ കിടന്നു. അപ്പോൾ കിളി പല്ലുകൾ കൊണ്ട് എൻറെ കീഴ്ചുണ്ടിൽ ചെറിയൊരു കടി തന്നു കൊണ്ട്
കിളി :- ഏട്ടൻ എന്താണ് ഇങ്ങനെ വിഷമിച്ചു കിടക്കുന്നത്? എന്നോട് പറയൂ………. പ്ലീസ്, എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പങ്കു വെക്കണം.
ഞാൻ ലിസ്റ്റ് വരാത്ത കാര്യവും, അവൻ എന്നോട് ചോദിച്ചു കാര്യവും പറഞ്ഞു.
കിളി :- അയാൾ ഒരുപാട് നാളായി എൻറെ പുറകെ നടന്ന് ശല്യം ചെയ്യുന്നു. ഞാൻ ചേച്ചിയോട് പറഞ്ഞു. ചേച്ചി അയാളുടെ ചോദിച്ചോ ഇല്ലയോ എന്നെനിക്കറിയില്ല. എന്നാലും പിന്നെയും എന്നെ ശല്യപ്പെടുത്തി കൊണ്ടിരുന്നു. ചേച്ചിയുടെ ചേട്ടൻ അല്ലേ, സ്വഭാവം കൊണ്ട് അയാളുടെ രണ്ടുമൂന്നു കല്യാണം ഒഴിഞ്ഞുപോയി അതുകൊണ്ട് ചേച്ചിക്ക് എന്നെ അയാളെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ താല്പര്യം ഉണ്ടെന്നു തോന്നുന്നു. ഞാൻ സമ്മതിക്കില്ല……
ഇത് പറഞ്ഞ് വിതുമ്പാൻ തുടങ്ങി. ഞാൻ സമാധാനിപ്പിച്ചു.
ഞാൻ:- ഞാനില്ലേ, ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.
കിളി എന്നെ മുറുകെ പുണർന്നു.

Leave a Reply

Your email address will not be published. Required fields are marked *